Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും തോറ്റ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് തിരിച്ചടി; പ്രധാനതാരം പുറത്ത്

ദില്ലി: ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും നടന്ന ടെസ്റ്റ് പരമ്പരകള്‍ തോറ്റ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പ് തിരിച്ചടി. പരിക്കേറ്റ് വിശ്രമത്തിലുള്ള വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയ്ക്ക് നാലുമാസംകൂടി കളിക്കാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിക്കറ്റിന് പിന്നില്‍ നല്ലൊരു താരത്തെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ടീം ഇന്ത്യ.

നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ സാഹ കളിക്കുന്നില്ല. പകരമെത്തിയ ദിനേഷ് കാര്‍ത്തിക്ക് വിക്കറ്റിന് പിന്നിലും മുന്നിലും ഒരുപോലെ പരാജയമായി. കാര്‍ത്തിക്കിന് പകരം ടീമിലെത്തിയ ഋഷഭ് പന്തിന് ബാറ്റിങ്ങില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാത്തതും ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കാര്‍ത്തിക്കിനെ ഒഴിവാക്കി പാര്‍ഥിവ് പട്ടേലിനെ ടീമിലുള്‍പ്പെടുത്തിയേക്കും.

wriddhiman

ഷോള്‍ഡറിന് പരിക്കേല്‍ക്കുന്നതിന് മുന്‍പ് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥിരസാന്നിധ്യം ഉറപ്പിച്ചിരുന്നു സാഹ. മികച്ച വിക്കറ്റ് കീപ്പറായിരുന്ന താരത്തിന്റെ പരിക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുകയും ചെയ്തു. പകരമെത്തിയ ദിനേഷ് കാര്‍ത്തിക്കിന് ഫോമിലെത്താന്‍ കഴിഞ്ഞുമില്ല. യുവതാരം ഋഷഭ് പന്തിലാണ് ഇനിയുള്ള പ്രതീക്ഷ. അതേസമയം, ടീമിലെ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മടങ്ങിവരാനുള്ള ശ്രമത്തിലാണെന്നുമാണ് സാഹ പറയുന്നത്.

വിദേശത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനായ താരം ഇപ്പോള്‍ വിശ്രമത്തിലാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാകും ഇനി സാഹയുടെ ശ്രമം. നാലുമാസത്തിനുശേഷം കളിക്കളത്തില്‍ തിരിച്ചെത്തുകയും പിന്നീട് ശാരീരികക്ഷമതയോടെ ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്യുകയെന്നത് ശ്രമകരമാണ്. എന്നാല്‍, കഠിനശ്രമത്തിലൂടെ തനിക്കതിനാകുമെന്നും അതിനായുള്ള കാത്തിരിപ്പിലാണെന്നും സാഹ പറഞ്ഞു.

Story first published: Thursday, September 6, 2018, 20:12 [IST]
Other articles published on Sep 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+