വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വൃദ്ധിമാന്‍ സാഹ തിരിച്ചെത്തുന്നു; ഋഷഭ് പന്ത് ഇനി പുറത്തിരിക്കേണ്ടിവരും

ദില്ലി: പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി വിശ്രമത്തിലായിരുന്ന ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ തിരിച്ചെത്തുന്നു. ഡിസംബറില്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാണ് താരത്തിന്റെ ശ്രമം. സാഹയ്ക്കു പകരം യുവതാരം ഋഷഭ് പന്താണ് ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് കീപ്പറായി ടീമിലുള്ളത്. സാഹ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ഋഷഭിനെ പിന്തള്ളിയേക്കും.

ഡിസംബറില്‍ മടങ്ങിയെത്താന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്ന് സാഹ പറഞ്ഞു. രഞ്ജി ട്രോഫിയില്‍ കളിക്കാനായി ശരീരികക്ഷമത വീണ്ടെടുക്കാനാണ് ശ്രമം. നെറ്റില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. എന്നാല്‍, മത്സരങ്ങള്‍ക്കായുള്ള ശാരീരികക്ഷമത കൈവരിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമികവിലൂടെ ദേശീയ ടീമിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്നും സാഹ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

wriddhiman

ശാരീരിക ക്ഷമതയും ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും ശരിയായി വന്നാല്‍ ദേശീയ ടീമിന്റെ സെലക്ഷനായി കാത്തിരിക്കാം. എല്ലാ താരങ്ങളും അതുവഴിതന്നെയാണ് കടന്നുവരുന്നത്. ഇപ്പോഴത്തെ അവസ്ഥയോട് പോസിറ്റീവ് സമീപനമാണ്. നമ്മുടെ ലക്ഷ്യത്തിനായി സമര്‍പ്പണമുണ്ടായാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും സ്വയം പ്രചോദിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും താരം പറഞ്ഞു.

2014ല്‍ എംഎസ് ധോണി വിരമിച്ചശേഷം സാഹയാണ് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. നിലവില്‍ ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ഏറ്റവും വിശ്വസ്തനായ വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് സാഹ. ഋഷഭ് പന്തിനേക്കാള്‍ ഏറെ പരിചയ സമ്പന്നനായ താരം ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അത് ഇന്ത്യയ്ക്ക് ക്ഷീണമാകും. ഇതുവരെയായി 32 ടെസ്റ്റുകളില്‍നിന്നുമായി 114 റണ്‍സ് നേടിയിട്ടുണ്ട്.

Story first published: Sunday, November 11, 2018, 17:55 [IST]
Other articles published on Nov 11, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X