വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സാഹയുടെ തകര്‍പ്പന്‍ കീപ്പിങ്, ക്രെഡിറ്റ് മുഴുവന്‍ ഇവര്‍ക്ക് — അപ്പോള്‍ പന്തിന്റെ കാര്യം?

പൂനെ: പരുക്കിനെ തുടര്‍ന്നായിരുന്നു വിക്കറ്റ് കീപ്പര്‍ സ്ഥാനമൊഴിയാന്‍ വൃദ്ധിമാന്‍ സാഹ നിര്‍ബന്ധിതനായത്. പകരമെത്തിയതോ റിഷഭ് പന്തും. ടീമില്‍ കിട്ടിയ അവസരം താരം മോശമാക്കിയില്ല. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും തകര്‍പ്പന്‍ സെഞ്ചുറി കുറിച്ച റിഷഭ് പന്ത് ടീമിലെ സ്ഥാനം ഉറപ്പിച്ചു. പക്ഷെ ലോകകപ്പിന് ശേഷം പന്തിന് കാലിടറി. കരീബിയന്‍ പര്യടനത്തിലുടനീളം ഫോം കണ്ടെത്താനാവാതെ താരം വിഷമിച്ചു.

പന്തിന് പകരം സാഹ

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലും താരം പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ കോലി തീരുമാനിച്ചു, സാഹയെ തിരിച്ചുകൊണ്ടുവരാന്‍ സമയമായെന്ന്. ടെസ്റ്റ് സ്‌ക്വാഡില്‍ രണ്ടാം കീപ്പറായിരുന്ന സാഹ. എന്നാല്‍ വിശാഖപട്ടണത്തും പൂനെയിലും റാഞ്ചിയിലും വൃദ്ധിമാന്‍ സാഹ ഗ്ലൗസണിയുമെന്ന് കോലി പ്രഖ്യാപിച്ചു. എന്തായാലും കോലിയുടെ തീരുമാനം തെറ്റിയില്ല. കാത്തിരിപ്പുകള്‍ക്കൊടുവില്‍ കിട്ടിയ അവസരം സാഹ പൂര്‍ണമായി വിനിയോഗിച്ചു.

ബെസ്റ്റ് വിക്കറ്റ്കീപ്പർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുമ്പോള്‍ സാഹയെ കുറിച്ച് നൂറു നാവാണ് നായകന്.പ്രോട്ടീസ് ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞുമുറുക്കിയതില്‍ സാഹയ്ക്ക് നിര്‍ണായക പങ്കുണ്ട്. സ്റ്റംപിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനം താരം നടത്തി. എണ്ണം പറഞ്ഞ രണ്ടു ക്യാച്ചുകള്‍കൊണ്ട് സാഹ ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ചു. ടെസ്റ്റില്‍ ഇന്ത്യയുടെ ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ സാഹയെന്നാണ് നായകന്‍ വിരാട് കോലിയുടെ അഭിപ്രായം.

ലോക ചാംപ്യന്‍ഷിപ്പ്: കോലിപ്പടയെ ഇനി തൊടാന്‍ കിട്ടില്ല... എന്തൊരു കുതിപ്പ്, 140 പോയിന്റ് ലീഡ്

ക്രെഡിറ്റ് ഇവർക്ക്

എന്തായാലും ടെസ്റ്റ് പരമ്പരയിലെ തന്റെ മിന്നും പ്രകടനത്തിന്റെ പൂര്‍ണ ക്രെഡിറ്റ് ടീമിലെ പേസ് ത്രയത്തിനാണ് സാഹ ആര്‍പ്പിക്കുന്നത്. പരിശീലന വേളയില്‍ ഉമേഷ് യാദവും ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷമിയും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പരമ്പരയില്‍ ഏറെ സഹായിച്ചു. ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ സഹായിച്ച ട്രെയിനര്‍മാര്‍ക്കും രണ്ടാം ടെസ്റ്റ് ജയത്തിന് ശേഷം സാഹ നന്ദി പറഞ്ഞു.

ഒരുപാട് സഹായിച്ചു

പരിശീലന സെഷനില്‍ നീണ്ട മണിക്കൂറുകള്‍ ഉമേഷും ഇഷാന്തും ഷമിയും എനിക്കായി ബൗള്‍ ചെയ്യുമായിരുന്നു. പന്തിന്റെ വേഗവും ചലനവും സൂക്ഷ്മമായി വിലയിരുത്താന്‍ ഇതു സഹായിച്ചു. കളി മികവില്‍ ട്രെയിനര്‍മാരുടെ പങ്കും തള്ളിക്കളയാനാവില്ല. അവര്‍ നിര്‍ദ്ദേശിച്ച സ്‌ട്രെച്ചിങ് വ്യായാമങ്ങളും ഐസ് ബാത്തുകളും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായി. അതുകൊണ്ട് എന്റെ പ്രകടനത്തിന്റെ പൂര്‍ണ ക്രെഡിറ്റ് ഇവര്‍ക്ക് നല്‍കണം, വൃദ്ധിമാന്‍ സാഹ വ്യക്തമാക്കി.

സൂപ്പര്‍മാനായി സാഹ; ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് ഗംഭീരമായൊരു ക്യാച്ച്

ഒന്നാം കീപ്പറാവാൻ സാഹ

22 മാസങ്ങള്‍ക്ക് ശേഷമാണ് താരം രാജ്യാന്തര ടെസ്റ്റിലേക്ക് തിരിച്ചുവന്നിരിക്കുന്നത്.പൂനെയിലെ പ്രകടനം മുന്‍നിര്‍ത്തി ടീമില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തുടരാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് സാഹ കാട്ടിത്തരുന്നു. കരിയറില്‍ ഇതുവരെ 34 ടെസ്റ്റുകളാണ് താരം ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ളത്. 30.38 എന്ന ബാറ്റിങ് ശരാശരിയില്‍ 1,185 റണ്‍സ് സാഹ കുറിച്ചിട്ടുണ്ട്. മൂന്നു സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളും ഇതില്‍പ്പെടും. 82 ക്യാച്ചുകളും പത്തു സ്റ്റംപിങ്ങുകളുമാണ് 34 -കാരനായ വൃദ്ധിമാന്‍ സാഹയുടെ പേരിലുള്ളത്.

Story first published: Monday, October 14, 2019, 10:39 [IST]
Other articles published on Oct 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X