ദില്ലി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്‌പോര്‍ട് താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരായ വിരാട് കോലിയും മഹേന്ദ്ര സിങ് ധോണിയുമാണെന്നാണ് ഭൂരിപക്ഷംപേരും ഇതുവരെ ധരിച്ചിരുന്നത്. എന്നാല്‍ ഗുസ്തിതാരമായ യോഗേശ്വര്‍ ദത്തിനാണ് ഇവരെക്കാളും ശമ്പളമെന്ന് 2016ലെ സ്‌പോര്‍ട് സാലറി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു മിനിറ്റില്‍ ലഭിക്കുന്ന ശമ്പളക്കണക്കില്‍ യോഗേശ്വര്‍ ദത്ത് ഇവരെ പിന്നിലാക്കുന്നു. പ്രതിമിനിറ്റില്‍ യോഗേശ്വര്‍ ദത്തിന് ലഭിക്കുന്നത് 1.65 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്രൊഫണല്‍ റസ്ലിങ് ലീഗില്‍ നല്‍കുന്ന പ്രതിഫലത്തിന് അനുസരിച്ചാണ് കണക്ക് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമിനിറ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് യോഗേശ്വര്‍ ദത്താണ്.

ഗുസ്തി അരീനയില്‍ യോഗേശ്വര്‍ ദത്ത് ചെലവഴിക്കുന്ന ഓരോ മിനിറ്റിലും ലഭിക്കുന്ന ശമ്പളമാണ് 1.65 ലക്ഷം. വിവിധ ലീഗുകളില്‍ കളിക്കുന്ന കളിക്കാരുടെ പേരുകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. യോഗേശ്വര്‍ ദത്ത് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ളപ്പോള്‍ ടെന്നീസ് താരങ്ങളാണ് ഇദ്ദേഹത്തിന് മുന്‍പിലുള്ളത്. ഒന്നാസ്ഥാനത്തുള്ള റോജര്‍ ഫെഡററും റാഫേല്‍ നഡാലും 26 കോടി രൂപയാണ് കൈപ്പറ്റുന്നത്.
ക്രിക്കറ്റ് താരങ്ങളില്‍ യുവരാജ് സിങ് ആണ് മുന്നിലുള്ളത്. 1.01 ലക്ഷം രൂപയാണ് യുവരാജിന്റെ ശമ്പളം. ലിസ്റ്റില്‍ പതിനേഴാമനാണ് യുവരാജ്. വിരാട് കോലി 29ാം സ്ഥാനത്തും ധോണി 34ാം സ്ഥാനത്തുമാണുള്ളത്. 420 കോടിയോളം രൂപയാണ് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ ആകെ ശമ്പളമായി കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.