For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വനിതാ പ്രീമിയർ ലീഗ് 2026; പ്രമുഖരെ ഒപ്പം നിർത്തിയും ചിലരെ തഴഞ്ഞും ടീമുകൾ, നിലനിർത്തിയവരുടെ പട്ടിക ഇതാ

ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി പ്രമുഖ താരങ്ങളെ ചേർത്ത് നിർത്തിയും ചിലരെ ഒഴിവാക്കിയും മുൻനിര ടീമുകൾ. അലിസ ഹീലി, മെഗ് ലാനിംഗ്, അമേലിയ കെർ, ദീപ്‌തി ശർമ്മ എന്നിവരാണ് ടീമുകൾ റിലീസ് ചെയ്‌ത പ്രമുഖ താരങ്ങൾ. ഏറ്റവും ഒടുവിൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വിവിധ ഫ്രാഞ്ചൈസികൾ തങ്ങളുടെ കളിക്കാരെ നിലനിർത്തുകയും ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്‌.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌മൃതി മന്ഥാന, എല്ലിസ് പെറി, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ എന്നിവരെ നിലനിർത്തിയാണ് ടീം ശക്തമാക്കിയത്. മറുവശത്ത് മറ്റൊരു മുൻനിര ടീമായ ഡൽഹി ക്യാപിറ്റൽസ് ലോകകപ്പ് ഹീറോകളായ ജെമിമ റോഡ്രിഗസ്, ഷെഫാലി വർമ്മ, മരിസാൻ കാപ്പ്, അന്നബെൽ സതർലാൻഡ്, നികി പ്രസാദ് എന്നിവരെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തി.

wpl2026

മുംബൈ ഇന്ത്യൻസ് ഹർമൻപ്രീത് കൗർ, നാറ്റ് സിവർ-ബ്രണ്ട്, ഹെയ്‌സി മാത്യൂസ്, അമൻജോത് കൗർ, ജി കമലിനി എന്നിവരെ നിലനിർത്തിയപ്പോൾ, ഗുജറാത്ത് ജയന്റ്സ് ബെത്ത് മൂണിയെയും ആഷ്‌ലി ഗാർഡ്നറെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. എന്നാൽ യുപി വാരിയേഴ്‌സ് നിലനിർത്തിയത് ശ്വേത സെഹ്രാവത്തിനെ മാത്രമാണ്.

ഏറ്റവും കൂടുതൽ പഴ്‌സ് തുകയായ 14.5 കോടി രൂപയുമായി ലേലത്തിനെത്തുന്ന യുപി വാരിയേഴ്‌സിന് നാല് ആർടിഎം (റൈറ്റ് ടു മാച്ച്) കാർഡുകളുമുണ്ട്. ആർസിബിക്ക് ഒരു ആർടിഎം കാർഡും 6.15 കോടി പഴ്‌സ് തുകയും ലഭ്യമാണ്. ഡൽഹി ക്യാപിറ്റൽസിനും മുംബൈ ഇന്ത്യൻസിനും 5.75 കോടി വീതമാണ് ലേലത്തിൽ ചിലവഴിക്കാൻ കഴിയുന്നത്. ഇരു ടീമുകൾക്കും ആർടിഎം കാർഡുകൾ ലഭ്യമല്ല. ഗുജറാത്ത് ജയന്റ്സിന് 9 കോടി പഴ്‌സ് തുകയും മൂന്ന് ആർടിഎം കാർഡുകളും (രണ്ട് ക്യാപ്പ്ഡ്, ഒന്ന് അൺക്യാപ്പ്ഡ്) ഉണ്ട്.

ലേലത്തിന് മുന്നോടിയായി ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി അഞ്ച് കളിക്കാരെ വരെ നിലനിർത്താൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് ഇന്ത്യൻ കളിക്കാരും രണ്ട് വിദേശ കളിക്കാരും രണ്ട് അൺക്യാപ്പ്ഡ് ഇന്ത്യൻ കളിക്കാരും ഉൾപ്പെടാം. അഞ്ച് കളിക്കാരെ നിലനിർത്തുകയാണെങ്കിൽ, അതിലൊരാൾ അൺക്യാപ്പ്ഡ് ഇന്ത്യൻ താരമായിരിക്കണം.

നിലനിർത്തുന്ന കളിക്കാരുടെ എണ്ണത്തിനനുസരിച്ച് ടീമിന്റെ ലേല പഴ്‌സിൽ നിന്ന് തുക കുറയും. ആദ്യ താരത്തിന് 3.5 കോടി, രണ്ടാമന് 2.5 കോടി, മൂന്നാമന് 1.75 കോടി, നാലാമന് 1 കോടി, അഞ്ചാമന് 0.5 കോടി എന്നിങ്ങനെയാണ് ഇത്. ഇത്തരത്തിൽ അഞ്ച് കളിക്കാരെ നിലനിർത്തുന്ന ടീമിന് 9.25 കോടി ചിലവാകും. അപ്പോൾ ലേലത്തിനായി 5.75 കോടി ബാക്കിയുണ്ടാകും.

എന്താണ് ആർടിഎം?

പുതിയ സീസണിൽ ആദ്യമായി ആർടിഎം കാർഡ് സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ലേലത്തിൽ വിട്ടുനൽകിയ കളിക്കാരെ ഏറ്റവും ഉയർന്ന തുകയ്ക്ക് തിരികെ ടീമിലെത്തിക്കാൻ ആർടിഎം കാർഡ് ടീമുകളെ സഹായിക്കും. ഇത് വരാനിരിക്കുന്ന താര ലേലത്തെ കൂടുതൽ തന്ത്രപരമാക്കുമെന്നും ആവേശം ഉയർത്തുമെന്നുമാണ് പ്രതീക്ഷ.

ടീമുകളിൽ വലിയ മാറ്റം

അതേസമയം, ഓസ്ട്രേലിയൻ താരം മെഗ് ലാനിംഗിനെ ഡൽഹി ക്യാപിറ്റൽസ് വിട്ടുകൊടുത്തതിനാൽ അടുത്ത സീസണിൽ പുതിയ ക്യാപ്റ്റനെ പ്രതീക്ഷിക്കാം. കൂടാതെ ലോകകപ്പിലെ മികച്ച താരമായിരുന്ന ദീപ്‌തി ശർമ്മയെ യുപി വാരിയേഴ്‌സ് ഒഴിവാക്കിയത് പലരെയും അത്ഭുതപ്പെടുത്തി. ഓസ്‌ട്രേലിയയുടെ മുൻനിര ബാറ്റർ ലോറ വോൾവാർഡിനെയും ഗുജറാത്ത് ജയന്റ്സ് നിലനിർത്തിയില്ല.

മിനിഞ്ഞാന്ന് ലേലത്തിന്റെ അന്തിമ പ്രഖ്യാപനത്തിനായി കാത്തിരിപ്പുണ്ടായിരുന്നെങ്കിലും, ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയതിനാൽ പ്രഖ്യാപനം വൈകിയിരുന്നു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്‌ചവെച്ച അമൻജോത് കൗർ, വേൾഡ് കപ്പിലെ പ്രകടനത്തിലൂടെ എമർജിംഗ് പ്ലെയർ ഓഫ് ദ സീസൺ അവാർഡ് നേടിയിരുന്നു.

ഹർമൻപ്രീത് കൗർ, സ്‌മൃതി മന്ധാന, റിച്ച ഘോഷ്, ജെമിമ റോഡ്രിഗസ്, ഷെഫാലി വർമ്മ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ഉറപ്പായും ടീമുകളിൽ ഉണ്ടാകുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. വുമൺസ് ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടിയത് മുംബൈ ഇന്ത്യൻസാണ് (രണ്ട് തവണ). 2024ൽ സ്‌മൃതി മന്ധാനയുടെ ആർസിബിയും കിരീടം നേടിയിട്ടുണ്ട്.

ടീമുകളും അവർ നിലനിർത്തിയ, ഒഴിവാക്കിയ താരങ്ങളും

ഗുജറാത്ത് ജയന്റ്സ് സ്ക്വാഡ്

നിലനിർത്തിയ താരങ്ങൾ: ആഷ്‌ലി ഗാർഡ്നർ (3.5 കോടി), ബെത്ത് മൂണി (2.5 കോടി)

ഒഴിവാക്കിയ താരങ്ങൾ: ഭാരതി ഫുൽമാലി, ഡാനിയേൽ ഗിബ്സൺ, ദയാലൻ ഹേമലത, ദയാന്ദ്ര ഡോട്ടിൻ, ഹർലീൻ ഡിയോൾ, കഷ്വീ ഗൗതം, ലോറ സിംഗ്‌ന എൽവാർഡ്, ലോറ വോൾവാർഡ്, മന്ന എൽവാർഡ്, പ്രകാശിക നായിക്, പ്രിയ മിശ്ര, സയാലി സത്ഘരെ, ഷബ്നം ഷക്കിൽ, സിമ്രാൻ ഷെയ്ഖ്, തനൂജ കൻവർ.

യുപി വാരിയേഴ്‌സ് സ്ക്വാഡ്

നിലനിർത്തിയ താരങ്ങൾ: ശ്വേത സെഹ്‌രാവത് (50 ലക്ഷം രൂപ)

ഒഴിവാക്കിയ താരങ്ങൾ: ദീപ്‌തി ശർമ്മ, അലാന കിംഗ്, അഞ്ജലി സർവാണി, അരുഷി ഗോയൽ, ചമാരി അത്പത്ത്, ചിനെല്ലെ ഹെൻറി, ഗൗഹർ സുൽത്താന, ഗ്രേസ് ഹാരിസ്, കിരൺ നവഗിരെ, ക്രാന്തി ഗൗഡ്, പൂനം ഖേംനാർ, രാജേശ്വരി ഗയക്‌വാദ്, സൈമ താക്കൂർ, സോഫിയ താക്കൂർ, സോഫിയ താക്കൂർ, ചേത്രി, വൃന്ദ ദിനേശ്.

മുംബൈ ഇന്ത്യൻസ് സ്ക്വാഡ്

നിലനിർത്തിയ താരങ്ങൾ: നാറ്റ് സ്കൈവർ ബ്രണ്ട് (3.5 കോടി), ഹർമൻപ്രീത് കൗർ (2.5 കോടി), ഹെയ്‌ലി മാത്യൂസ് (1.75 കോടി), അമൻജോത് കൗർ (1 കോടി), ജി കമാലിനി (50 ലക്ഷം)

വിട്ടയച്ച താരങ്ങൾ: അക്ഷിത മഹേശ്വരി, അമേലിയ കെർ, ക്ലോ ട്രയോൺ, ജിൻ്റിമണി കലിത, കീർത്തന ബാലകൃഷ്‌ണൻ, നദീൻ ഡി ക്ലർക്ക്, പരുണിക സിസോദിയ, സൈക ഇസ്ഹാഖ്, എസ് സജന, സംസ്‌കൃതി ഗുപ്‌ത, ഷബ്നിം ഇസ്‌മയിൽ, യസ്‌തിക ഭാട്ടിയ.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്‌ക്വാഡ്

നിലനിർത്തിയ താരങ്ങൾ; സ്‌മൃതി മന്ദാന (3.50 കോടി), എല്ലിസ് പെറി (2 കോടി), റിച്ച ഘോഷ് (2.75 കോടി), ശ്രേയങ്ക പാട്ടീൽ (60 ലക്ഷം)

വിട്ടയച്ച താരങ്ങൾ: സബ്ബിനേനി മേഘന, നുഷാത് പർവീൻ, കനിക അഹൂജ, രാഘ്വി ബിസ്‌ത്‌, സ്നേഹ റാണ, ആശാ ശോഭന, ഏക്താ ബിഷ്‌ത്, വിജെ ജോഷിത, ജാഗ്രവി പവാർ, പ്രേമ റാവത്ത്, രേണുക സിംഗ്, ഡാനി വ്യാറ്റ്-ഹോഡ്‌ജ്‌, ചാർളി ഗാർത്ത് സോഫ്‌ഹാം, കിംഹാം ഡീൻ, കിംഹാം, കിംഹാം, മോളിനക്‌സ്, ജോർജിയ വെയർഹാം, കേറ്റ് ക്രോസ്.

ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡ്

നിലനിർത്തിയ താരങ്ങൾ: ജെമീമ റോഡ്രിഗസ്, ഷഫാലി വർമ്മ, മാരിസാൻ കാപ്പ്, അന്നബെൽ സതർലാൻഡ്, നിക്കി പ്രസാദ്

വിട്ടയച്ച താരങ്ങൾ: മെഗ് ലാനിംഗ്, സ്നേഹ ദീപ്‌തി, ആലീസ് കാപ്‌സി, അരുന്ധതി റെഡ്ഡി, ജെസ് ജോനാസെൻ, മിന്നു മണി, എൻ ചരണി, ശിഖ പാണ്ഡെ, നന്ദിനി കശ്യപ്, സാറാ ബ്രൈസ്, താനിയ ഭാട്ടിയ, രാധ യാദവ്, ടിറ്റാസ് സാധു.

Story first published: Friday, November 7, 2025, 11:02 [IST]
Other articles published on Nov 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+