Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ കന്നി ലോകകിരീടം വരുത്തുക വലിയ മാറ്റം; വനിതാ പ്രീമിയർ ലീഗിൽ കണ്ണുംനട്ട് ആരാധകർ, കാരണം?

ഏറെക്കാലമായി ഇന്ത്യൻ വനിതാ ടീം ലോക കിരീടത്തിനായി സകലതും നൽകി പരിശ്രമിച്ചെങ്കിലും അത് സഫലമായത് ഇത്തവണയാണ്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ തന്നെ കിരീടം നേടുക വഴി ഇരട്ടി മധുരമാണ് ശരിക്കും അവർക്ക് കിട്ടിയത്. ജൂലാൻ ഗോസ്വാമിയും മിതാലി രാജും ഒക്കെ ഒരുപാട് കഠിന പ്രയത്നം നടത്തിയിട്ടും കിട്ടാതെ പോയത് ഒടുവിൽ ഹർമൻപ്രീതും യുവനിരയും നേടിയെടുത്തപ്പോൾ അക്ഷരാർത്ഥത്തിൽ ഇന്ത്യ മഹാരാജ്യം കോരിത്തരിച്ചുപോയി.

വനിതകൾ എല്ലാ മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന കാലഘട്ടം തന്നെയാണ് ഇത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന് പക്ഷേ കാര്യമായ ജനപ്രീതി ഉണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം. അതുകൊണ്ട് തന്നെ ഇന്ത്യയിൽ വച്ച് നടക്കുന്ന ലോകകപ്പിന് കാഴ്‌ചക്കാർ ഉണ്ടാവില്ലെന്ന് വരെ വിമർശനം ഉയർന്നിരുന്നു. എങ്കിലും അത്തരം മുൻധാരണകൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ഇപ്പോൾ ഏകദിന ലോകകപ്പ് വൻ ജനപങ്കാളിത്തത്തോടെ വിജയിച്ചിരിക്കുന്നത്.

worldcupwpl

ഇനി വനിതാ പ്രീമിയർ ലീഗിനായുള്ള കാത്തിരിപ്പ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് കൂടുതൽ ജനപ്രീതി ആകർഷിക്കുമ്പോൾ അതിൽ നിർണായകമാവുക വനിതാ പ്രീമിയർ ലീഗ് തന്നെയാണ്. കഴിവുറ്റ ആഭ്യന്തര-വിദേശ താരങ്ങൾ ഫ്രാഞ്ചൈസിക്ക് കീഴിൽ അണിനിരക്കുന്ന ഡബ്ള്യുപിഎൽ ലോക നിലവാരത്തിൽ തന്നെയാണ് നടത്തി കൊണ്ടിരിക്കുന്നത്. ഐപിഎല്ലിന് സമാനമായി തന്നെയാണ് ഇത് നടത്തുന്നത്.

പല ഐപിഎൽ ഫ്രാഞ്ചൈസികളുടെയും വനിതാ ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുന്നത്. വനിതാ ക്രിക്കറ്റിൽ ഒരു ഓളം ഉണ്ടാക്കാൻ ശരിക്കും ഡബ്ള്യുപിഎലിന് കഴിഞ്ഞിട്ടുണ്ട്. ഒരുപാട് നല്ല താരങ്ങളെ വാർത്തെടുക്കാനും ആഭ്യന്തര തലത്തിൽ മികച്ച പ്രകടനം നടത്തുന്ന തുടക്കക്കാരായ താരങ്ങൾക്ക് പോലും ശ്രദ്ധ നേടാനും ടൂർണമെന്റ് ഒരുക്കുന്ന അവസരം ചെറുതല്ല.

ഏറ്റവും ഒടുവിൽ അടുത്ത് തന്നെ നടക്കാനിരിക്കുന്ന താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തുന്ന, ഒഴിവാക്കുന്ന താരങ്ങൾ ആരൊക്കെയാണ് എന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. പല ടീമുകളും മുൻനിര താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. ചിലരെ ഒഴിവാക്കിയിട്ടുമുണ്ട്. കൂടുതലും ഇക്കഴിഞ്ഞ ലോകകപ്പ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്.

ലോകകപ്പ് വിജയം എങ്ങനെ സ്വാധീനിക്കും?

ശരിക്കും പറഞ്ഞാൽ ഇന്ത്യയുടെ ലോകകപ്പ് വിജയം താരങ്ങൾക്ക് വ്യക്തിപരമായി ഉണ്ടാക്കുന്ന ഉണർവിൽ അപ്പുറം ഒട്ടേറെ നേട്ടങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഇത്തവണത്തെ ടൂർണമെന്റിന് ലഭിച്ച സ്വീകാര്യത തന്നെ അതിന് ഉത്തമം ഉദാഹരണമാണ്. ഇന്ത്യയുടെ കളികൾക്ക് മാത്രമല്ല, മറ്റ് ടീമുകളുടെ മത്സരങ്ങൾക്ക് പോലും തിങ്ങിനിറഞ്ഞ സ്‌റ്റേഡിയവും ഗ്യാലറികളും ഒക്കെ വ്യത്യസ്‌ത കാഴ്‌ചയായിരുന്നു.

കാണികൾ വനിതാ ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഈ സ്വാധീനം പ്രകടമായും വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിനും ഗുണം ചെയ്യും. നിലവിലെ കാണികളുടെ എണ്ണത്തിൽ നിന്നും ബ്രോഡ്‌കാസ്‌റ്റ് എണ്ണത്തിൽ നിന്നുമൊക്കെ ഗണ്യമായ പുരോഗതി ഈ വിജയത്തോടെ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മികച്ച നിലവാരമുള്ള നടത്തിപ്പിലൂടെയാണ് ലോകകപ്പിൽ ഈ മാറ്റങ്ങൾ സാധ്യമായത് എന്നതിനാൽ തന്നെ അതേ പാത തന്നെയാവും വനിതാ പ്രീമിയർ ലീഗിലും സംഘാടകർ പിന്തുടരുക.

സൂപ്പർതാരങ്ങൾ കൂടിവരും

മാത്രമല്ല ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ബ്രാൻഡിംഗ്. ഓരോ താരങ്ങളെയും നോക്കി കാണുന്ന രീതിയെയാണ് ഇത് സൂചിപ്പിക്കുന്നത്. അത്തരത്തിൽ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച പലർക്കും ഈ നിലയിലേക്ക് ഉയരാൻ ഡബ്ള്യുപിഎൽ അവസരം ഒരുക്കും. അത് കൃത്യമായി പ്രയോജനപ്പെടുത്തിയാൽ ഇന്ത്യയിൽ വനിതാ ക്രിക്കറ്റിന് കിട്ടാൻ പോവുന്നത് നല്ലൊരു മുന്നേറ്റമായിരിക്കും എന്നുറപ്പ്.

Story first published: Friday, November 7, 2025, 14:37 [IST]
Other articles published on Nov 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+