Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുറത്താക്കും എന്ന് ഉറപ്പായപ്പോള്‍ സച്ചിന്‍ വിരമിച്ച് നാണക്കേട് ഒഴിവാക്കിയതോ? പാട്ടീല്‍ പറയുന്നതെന്ത്

മുംബൈ: പ്രകടനം മോശമായി ടീമില്‍ നിന്നും പുറത്താകും എന്ന ഘട്ടത്തിലാണോ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ റിട്ടയര്‍ ചെയ്തത്. അതെ എന്ന സൂചനകളാണ് മുന്‍ ചീഫ് സെലക്ടറും ഇന്ത്യന്‍ താരവുമായ സന്ദീപ് പാട്ടീല്‍ നല്‍കുന്നത്. വിരമിച്ചില്ലായിരുന്നെങ്കില്‍ തങ്ങള്‍ സച്ചിനെ തീര്‍ച്ചയായും പുറത്താക്കിയേനെ എന്നാണ് സ്ഥാനമൊഴിഞ്ഞ ശേഷം പാട്ടീല്‍ പറയുന്നത്.

2012 ഡിസംബര്‍ 12 ന് തങ്ങള്‍ സച്ചിനെ കണ്ടു. എന്താണ് ഭാവി പരിപാടികള്‍ എന്ന് ചോദിച്ചു. റിട്ടയര്‍മെന്റിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നായിരുന്നു സച്ചിന്റെ മറുപടി. എന്നാല്‍ തങ്ങളുടെ തീരുമാനം വേറെയാണ് എന്ന് ഞങ്ങള്‍ സച്ചിനോട് പറഞ്ഞു. ബി സി സി ഐയെയും തീരുമാനം അറിയിച്ചു. അടുത്ത മീറ്റിങ്ങില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് സച്ചിന്‍ വ്യക്തമായി...

വിരമിക്കല്‍ പ്രഖ്യാപനം

വിരമിക്കല്‍ പ്രഖ്യാപനം

സന്ദീപ് പാട്ടീല്‍ പറയുന്നത് പ്രകാരം കൂടിക്കാഴ്ച നടന്നത് ഡിസംബര്‍ 12ന്. സച്ചിന്‍ ഏകദിനത്തില്‍ നിന്നും റിട്ടയര്‍ ചെയ്യുന്നതായി പ്രഖ്യാപിച്ചത് ഡിസംബര്‍ 23ന്. ടീമില്‍ നിന്നും ഒഴിവാക്കും എന്നുറപ്പായ സാഹചര്യത്തിലാണ് സച്ചിന്‍ വിരമിച്ചത് എന്നാണ് പാട്ടീല്‍ പറയുന്നത്.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

സച്ചിന്‍ അന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നില്ലെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും സച്ചിനെ പുറത്താക്കുമായിരുന്നു. ഇക്കാര്യം സച്ചിനും അറിയാമായിരുന്നു എന്ന് വേണം കരുതാന്‍.

വിശ്വസിക്കാമോ

വിശ്വസിക്കാമോ

സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ഒരു താരത്തെ പുറത്താക്കാനുള്ള ചങ്കൂറ്റമൊക്കെ ഇന്ത്യയുടെ സെലക്ടര്‍മാര്‍ക്കുണ്ടെന്ന് വിശ്വസിക്കാന്‍ വകുപ്പുണ്ടോ എന്ന സംശയത്തിലാണ് ആരാധകര്‍. റിട്ടറയറാകുന്ന കാലത്ത് സച്ചിന്റെ ബാറ്റിംഗ് ഫോം അത്ര മികച്ചതായിരുന്നില്ല എന്നത് വേറെ കാര്യം.

സച്ചിന്റെ റെക്കോര്‍ഡുകള്‍

സച്ചിന്റെ റെക്കോര്‍ഡുകള്‍

463 ഏകദിന മത്സരങ്ങളാണ് സച്ചിന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്. സച്ചിന്റെ 49 സെഞ്ചുറികളും18426 റണ്‍സും ഏകദിനത്തിലെ റെക്കോര്‍ഡുകളാണ്. 1989 ല്‍ പാകിസ്താനെതിരെ കളിക്കാന്‍ തുടങ്ങിയതാണ് സച്ചിന്‍. അവസാന ഇന്നിംഗ്‌സില്‍ 52 റണ്‍സുമായാണ് സച്ചിന്‍ വിരമിച്ചത്.

ടെസ്റ്റില്‍ പിന്നെയും

ടെസ്റ്റില്‍ പിന്നെയും

മുപ്പത്തിയൊമ്പതാം വയസ്സില്‍ ഏകദിനത്തില്‍ നിന്നും വിരമിച്ച സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് വര്‍ഷം കൂടി കളിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെ മുംബൈയിലാണ് സച്ചിന്‍ അവസാനമായി തന്റെ ടെസ്റ്റ് മത്സരം കളിച്ചത്. 74 റണ്‍സായിരുന്നു അവസാന ഇന്നിംഗ്‌സിലെ സമ്പാദ്യം.

ഇതിലും വിവാദമുണ്ടായി

ഇതിലും വിവാദമുണ്ടായി

സച്ചിന്റെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കലും വിവാദം നിറഞ്ഞതാണ്. സച്ചിന്‍ പറയുന്നതിന് മുന്നേ ബി സി സി ഐ ഇക്കാര്യം പ്രഖ്യാപിച്ചു എന്നതായിരുന്നു ഇതിലെ വിവാദം. സച്ചിന് വിരമിക്കാന്‍ വേണ്ടി മാത്രമായി ബി സി സി ഐ രണ്ട് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയില്‍ സംഘടിപ്പിക്കുകയായിരുന്നത്രെ.

 ധോണിയെയും മാറ്റിയേനെ

ധോണിയെയും മാറ്റിയേനെ

ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും എം എസ് ധോണിയെയും തങ്ങള്‍ മാറ്റിയേനെ എന്നാണ് സന്ദീപ് പാട്ടില്‍ പറയുന്നത്. ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യം തങ്ങള്‍ പല തവണ ചര്‍ച്ച ചെയ്തതാണ് എന്നും പാട്ടീല്‍ പറയുന്നു.

Story first published: Thursday, September 22, 2016, 13:26 [IST]
Other articles published on Sep 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+