വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ബൗളിങില്‍ 'സെഞ്ച്വറി'യടിച്ചത് റാഷിദ് മാത്രമല്ല... പിശുക്കില്ലാത്തവര്‍ ഇനിയുമുണ്ട്

110 റണ്‍സാണ് കളിയില്‍ റാഷിദ് വിട്ടുകൊടുത്തത്

By Manu
ലോകകപ്പിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങള്‍

മാഞ്ചസ്റ്റര്‍: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ സ്പിന്നറെന്നു വിശേഷിപ്പിക്കപ്പെടുന്ന അഫ്ഗാനിസ്താന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ നാണക്കേടിന്റെ പുതിയ റെക്കോര്‍ഡാണ് ഇംഗ്ലണ്ടിനെതിരേ കുറിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ ഒമ്പതോവര്‍ മാത്രം ബൗള്‍ ചെയ്ത റാഷിദ് വിക്കറ്റൊന്നും ലഭിക്കാതെ 110 റണ്‍സാണ് വിട്ടുകൊടുത്തത്. ലോകകപ്പില്‍ ഒരു ബൗളറുടെ ഏറ്റവും മോശം പ്രകടനമാണിത്. മറ്റൊരു താരവും ലോകകപ്പ് ചരിത്രത്തില്‍ ഇത്രയും റണ്‍സ് വിട്ടുകൊടുത്തിട്ടില്ല.

ട്വിറ്ററിലും ഹിറ്റായി ഇന്ത്യ-പാക് പോരാട്ടം; താരങ്ങളില്‍ സൂപ്പര്‍ കോലി തന്നെ ട്വിറ്ററിലും ഹിറ്റായി ഇന്ത്യ-പാക് പോരാട്ടം; താരങ്ങളില്‍ സൂപ്പര്‍ കോലി തന്നെ

20 കാരനായ റാഷിദിന്റെ കരിയറിലെ കന്നി ലോകകപ്പായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിനു മുമ്പ് കരിയറില്‍ വെറും രണ്ടു സിക്‌സറുകള്‍ മാത്രമേ താരം വഴങ്ങിയിരുന്നുള്ളൂ. എന്നാല്‍ ഇംഗ്ലണ്ടിനെ 11 സിക്‌സറുകളാണ് റാഷിദ് വിട്ടുകൊടുത്തത്. ഇവയില്‍ ഏഴും ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്റെ ബാറ്റില്‍ നിന്നായിരുന്നു. ലോകകപ്പില്‍ നേരത്തേയും 100ല്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍മാരുണ്ട്. റാഷിദ് കഴിഞ്ഞാല്‍ ലോകകപ്പിലെ ഏറ്റവും മോശം ബൗളിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.

മാര്‍ട്ടിന്‍ സ്‌നെഡന്‍ (105 റണ്‍സ്, 1983 ലോകകപ്പ്)

മാര്‍ട്ടിന്‍ സ്‌നെഡന്‍ (105 റണ്‍സ്, 1983 ലോകകപ്പ്)

ന്യൂസിലാന്‍ഡ് ബൗളര്‍ മാര്‍ട്ടിന്‍ സ്‌നെഡന്റെ പേരിലായിരുന്നു നേരത്തേ ലോകകപ്പിലെ നാണക്കേടിന്റെ റെക്കോര്‍ഡ്. 1983ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ലോകകപ്പിലാണ് താരം 12 ഓവറില്‍ (അന്നു 60 ഓവറായിരുന്നു മല്‍സരം) 105 റണ്‍സ് വഴങ്ങി നാണക്കേടിന്റെ റെക്കോര്‍ഡിട്ടത്. എറിഞ്ഞ 12 ഓവറില്‍ ഒരു മെയ്ഡന്‍ വഴങ്ങിയ സ്‌നെഡനു രണ്ടു വിക്കറ്റും ലഭിച്ചു. ഇത്തവണ റാഷിദിന്റെ അന്തകനായ ഇംഗ്ലണ്ട് തന്നെയായിരുന്നു അന്ന് എതിര്‍ പക്ഷത്തുണ്ടായിരുന്ന ടീം. ഓവലില്‍ നടന്ന കളിയില്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 106 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.

ജാസണ്‍ ഹോള്‍ഡര്‍ (104 റണ്‍സ്, 2015 ലോകകപ്പ്)

ജാസണ്‍ ഹോള്‍ഡര്‍ (104 റണ്‍സ്, 2015 ലോകകപ്പ്)

2015ലെ കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് പേസറും ഇപ്പോള്‍ നായകനുമായ ജാസണ്‍ ഹോള്‍ഡര്‍ 10 ഓവറില്‍ 104 റണ്‍സാണ് ദാനം ചെയ്തത്. അന്നു ദക്ഷിണാഫ്രിക്കയാണ് ഹോള്‍ഡറിനെ തല്ലിപ്പരുവമാക്കിയത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് അന്നു ഹോള്‍ഡറെ നിലത്തുനിര്‍ത്തിയില്ല. സിഡ്‌നിയില്‍ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് മല്‍സരത്തില്‍ വെറും 66 പന്തില്‍ എബിഡി പുറത്താവാതെ 162 റണ്‍സ് വാരിക്കൂട്ടി. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 408 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. മറുപടിയില്‍ വിന്‍ഡീസ് വെറും 151ന് പുറത്താവുകയും ചെയ്തു.

ദൗലത്ത് സദ്രാന്‍ (101 റണ്‍സ്, 2015 ലോകകപ്പ്)

ദൗലത്ത് സദ്രാന്‍ (101 റണ്‍സ്, 2015 ലോകകപ്പ്)

റാഷിദിന്റെ നാട്ടുകാരന്‍ കൂടിയായ ദൗലത്ത് സദ്രാന്‍ 2015ലെ തന്നെ ലോകകപ്പില്‍ 10 ഓവറില്‍ വഴങ്ങിയത് 101 റണ്‍സാണ്. ഓസ്‌ട്രേലിക്കെതിരായ മല്‍സരത്തിലായിരുന്നു ഇത്. അന്ന് 10 ഓവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 101 റണ്‍സ് വഴങ്ങിയ സദ്രാന്‍ രണ്ടു വിക്കറ്റുകളും നേടി. കളിയില്‍ അപകടകാരികളായ ആരോണ്‍ ഫിഞ്ചിനെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പുറത്താക്കാന്‍ താരത്തിനായെങ്കിലും റണ്ണൊഴുക്ക് തടയാനായില്ല.
മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആറു വിക്കറ്റിന് 417 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മറുപടിയില്‍ 142 റണ്‍സിന് അഫ്ഗാന്‍ കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു.

Story first published: Wednesday, June 19, 2019, 17:04 [IST]
Other articles published on Jun 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X