Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സെമി ഫൈനലില്‍ മുംബൈ വാങ്കഡേ വീണ്ടും ചതിച്ചു, ഇന്ത്യന്‍ ക്രിക്കറ്റിന് കറുത്ത ദിനം!

മുംബൈ: 2007 ല്‍ ആദ്യത്തെ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായതാണ് ഇന്ത്യ. അന്ന് തങ്ങളില്ല എന്ന് പറഞ്ഞ് സച്ചിനും ഗാംഗുലിയും ദ്രാവിഡും മാറി നിന്നപ്പോള്‍ ഒരു സമ്മര്‍ദ്ദവും കൂടാതെ ഇന്ത്യ പോയി കളിച്ചു. കപ്പും നേടി. അവിടുന്നങ്ങോട്ട് ഐ പി എല്‍ വന്നു, വിരാട് കോലിയെയും രോഹിത് ശര്‍മയെയും ധോണിയെയും റെയ്‌നയെയും യുവരാജിനെയും പോലെ ലോകത്തെ ഏറ്റവും മികച്ച ട്വന്റി താരങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായി. പക്ഷേ ഒരു ലോകകപ്പ് മാത്രം പിന്നീട് കിട്ടിയില്ല.

2016 ലോകകപ്പ് ഇന്ത്യയില്‍ നടക്കുന്നു എന്ന് കേട്ടപ്പോഴേ ആരാധകര്‍ ഉറപ്പിച്ചതാണ് ഈ ലോകകപ്പ് ഇന്ത്യയ്ക്ക് തന്നെ. പക്ഷേ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതോടെ പ്രതീക്ഷ മങ്ങി. എന്നാല്‍ അടുത്ത കളികളില്‍ പാകിസ്താനെയും ബംഗ്ലാദേശിനെയു ഓസ്‌ട്രേലിയയെയും തോല്‍പിച്ച് സെമിയിലെത്തി. അതോടെ വീണ്ടും പ്രതീക്ഷയായി. എന്നാല്‍ മുംബൈ വാങ്കഡെയിലെ സെമി മത്സരം വീണ്ടും ടീം ഇന്ത്യയ്ക്ക് കണ്ണുനീരായി.

india

ഇന്ത്യ രണ്ട് സെമി ഫൈനലുകള്‍ തോറ്റിട്ടുള്ള ഗ്രൗണ്ടാണ് മുംബൈ വാങ്കഡെ. 1987 ലായിരുന്നു ആദ്യത്തെ തോല്‍വി. 1983 ലെ ലോകാചാമ്പ്യന്മാരായ ഇന്ത്യ 87 ലും സെമി വരെ എത്തി. പക്ഷേ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റു. 1989 ലായിരുന്നു വാങ്കഡെയില്‍ ഇന്ത്യയുടെ അടുത്ത സെമിഫൈനല്‍ തോല്‍വി. നെഹ്റു കപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ. ശ്രീകാന്തായിരുന്നു ക്യാപ്റ്റന്‍.

മുംബൈ വാങ്കഡെയില്‍ 1987 ലും 1989 ലും ഇന്ത്യ രണ്ട് തവണ സെമിഫൈനല്‍ തോറ്റപ്പോഴും ഫൈനല്‍ മത്സരം നടന്നത് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍. 2016 ട്വന്റി 20 ലോകകപ്പിന്റെ ഫൈനല്‍ നടക്കാനിരിക്കുന്നതും ഈഡനില്‍ തന്നെ. ഒന്നാം സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പിച്ച് ഇംഗ്ലണ്ട് ഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞു. ഇന്ത്യയുടെ കണ്ണുനീര്‍ വീഴ്ത്തി വെസ്റ്റ് ഇന്‍ഡീസും ഫൈനല്‍ കളിക്കാന്‍ പോകുന്നു.

Story first published: Friday, April 1, 2016, 10:32 [IST]
Other articles published on Apr 1, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+