For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ഒന്നാം സെമിയില്‍ ഇംഗ്ലണ്ട് Vs ന്യൂസിലന്‍ഡ്, ആരെത്തും ഫൈനലില്‍?

By Muralidharan

ദില്ലി: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ന് (മാര്‍ച്ച് 30 ബുധനാഴ്ച) ക്ലാസിക്ക് പോരാട്ടം. മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് ന്യൂസിലന്‍ഡാണ് ആദ്യ സെമിയില്‍ എതിരാളികള്‍. ആദ്യത്തെ ലോകകപ്പ് തേടിയാണ് കെയ്ന്‍ വില്യംസന്റെ നേതൃത്വത്തിലുള്ള ബ്ലാക് ക്യാപ്‌സ് ഇറങ്ങുന്നത്. ഈ ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാത്ത ഏക ടീമായ ന്യൂസിലന്‍ഡിന് തന്നെ കണക്കുകളില്‍ മേധാവിത്വം.

മറുവശത്ത് ഇംഗ്ലണ്ടാകട്ടെ ഏത് കൊലകൊമ്പന്‍ ടീമിനെയും തോല്‍പിക്കാന്‍ പോന്നവരാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളി തന്നെ ഉദാഹരണം. 230 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ കിട്ടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു എന്ന് തന്നെ എല്ലാവരും കരുതി. പക്ഷേ ജോ റൂട്ടും ബട്‌ലറും ഹെയ്ല്‍സും റോയും അടങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകര്‍ത്തടിച്ചു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തല്ലി വശം കെടുത്തി.

new-zealand

ഒരു കളി മാത്രം തോറ്റാണ് ഇംഗ്ലണ്ട് സെമി കളിക്കാന്‍ യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ ശ്രീലങ്കയെയും അഫ്ഗാനിസ്ഥാനെയും തോല്‍പിച്ചു. അഫ്ഗാനിസ്ഥാനോട് അല്‍പം പതറിയെങ്കിലും നിര്‍ണായക സമയത്ത് മനോധൈര്യം വിടാതെ കളിച്ചത് തുണയായി. ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, ബെന്‍ സ്‌റ്റോക്‌സ്, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവരടങ്ങിയ ബൗളിംഗ് നിര സഹായിച്ചാല്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ പിടിച്ചുകെട്ടും.

ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച് തുടങ്ങിയ ന്യൂസിലന്‍ഡ് തോല്‍വി എന്തെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല. കരുത്തരായ ഓസ്‌ട്രേലിയയെയും പാകിസ്താനെയും പിന്നെ ബംഗ്ലാദേശിനെയും തോല്‍പിച്ചു. ബാറ്റിംഗും ബൗളിംഗും മിന്നുന്ന ഫീല്‍ഡിങും. ഒപ്പം ഒടുക്കത്തെ ടീം സ്പിരിറ്റും. ഇതാണ് കീവികളുടെ വിജയരഹസ്യം. ബ്രണ്ടന്‍ മക്കുല്ലവും വെട്ടോറിയും ഇല്ലാതെ ഒരു ലോകകപ്പ് നേടാന്‍ അവര്‍ക്ക് പറ്റുമോ. ആദ്യം ദില്ലി ഫിറോസ് ഷാ കോട്‌ലയില്‍ ഇന്നത്തെ സെമി ജയിക്കണം.

Story first published: Wednesday, March 30, 2016, 11:28 [IST]
Other articles published on Mar 30, 2016
Read in English: NZ, Eng tied 2-2 in WC T20
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+