3.46:ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച 148/5
ഇന്ത്യയുടെ കൃത്യതയാര്‍ന്ന ബൗളിങിനും ഫീല്‍ഡിങിനും മുന്നില്‍ ദക്ഷിണാഫ്രിക്ക തകരുന്നു. 308 എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ആഫ്രിക്കന്‍ ടീമിന്റെ അഞ്ചു താരങ്ങള്‍ ഇതിനകം പവലിയനില്‍ തിരിച്ചെത്തി കഴിഞ്ഞു. 32 ഓവറില്‍ 148 റണ്‍സുമായി കിതച്ചു നീങ്ങുകയാണ്.
2.28: ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റ് വീണു
ഇന്ത്യക്കെതിരേയുള്ള മത്സരം പന്ത്രണ്ട് ഓവര്‍ പൂര്‍ത്തിയാകുമ്പോഴേക്കും ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ വീണു. 22 റണ്ണെടുത്ത അംലയെയും ഏഴു റണ്‍സെടുത്ത ഡി കോക്കിനെയും പുറത്താക്കുന്നതില്‍ ഇന്ത്യ വിജയം കണ്ടു. ഡു പ്ലെസിയും ഡി വില്ലിയേഴ്‌സുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. 47 റണ്‍സാണ് ആഫ്രിക്കന്‍ ടീമിന്റെ ഇപ്പോഴത്തെ സമ്പാദ്യം.
1.00:ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 308
ഇന്ത്യക്കെതിരേ വിജയം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 308 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 307 റണ്‍സ് നേടി. ശിഖര്‍ ധവാന്‍ 137ഉം രഹാനെ 79ഉം കോഹ്‌ലി 46ഉം ധോണി 18ഉം റണ്‍സ് നേടി. ബൗളിങ് നിരയില്‍ മോര്‍ക്കലാണ് തിളങ്ങിയത്.
12.30: ശിഖര്‍ ധവാനും സുരേഷ് റെയ്‌നയും പുറത്ത്
ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചതിനുശേഷം ശിഖര്‍ ധവാന്‍ പുറത്ത്. 146 ബോളില്‍ നിന്നും പതിനാറു ഫോറുകളുടെയും രണ്ടു സിക്‌സറിന്റെയും പിന്തുണയോടെ 137 റണ്‍സ് നേടിയ ധവാനെ പര്‍ണലിന്റെ ബോളില്‍ അംല പിടികൂടുകയായിരുന്നു. പകരം ക്രീസിലെത്തിയ സുരേഷ് റെയ്‌ന വന്നതുപോലെ മടങ്ങി. അഞ്ചു ബോളുകളെ നേരിട്ട റെയ്‌ന ആറു റണ്‍സെടുക്കുന്നതിനിടെ മോര്‍ക്കലിന്റെ ബോളിനു മുന്നില്‍ കുടുങ്ങി. മത്സരം 45 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടിയിട്ടുണ്ട്. ധോണിയാണ് റെയ്‌നയെ പിന്തുടര്‍ന്നെത്തിയത്.]

12.20:രഹാനെയ്ക്ക് അര്‍ദ്ധ സെഞ്ച്വറി, ഇന്ത്യ 43 ഓവറില്‍ 257
സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും അര്‍ദ്ധ സെഞ്ച്വറി നേടിയ രഹാനെയുടെയും മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 137 റണ്‍സുമായി ധവാനും 68 റണ്‍സുമായി രഹാനെയും ബാറ്റിങ് തുടരുകയാണ്.
11.45 ശിഖര്‍ ധവാന് സെഞ്ച്വറി, ഇന്ത്യ 35 ഓവറില്‍ 183
122 ബോളില്‍ നിന്നും പതിനാലു ഫോറുകളുടെ അകമ്പടിയോടെ 103 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തുപകരുന്നു. മത്സരം 35 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എന്ന സ്‌കോറിലാണ്. 23 ബോളില്‍ നിന്നും 28 റണ്‍സ് നേടിയ രഹാനെയാണ് കൂട്ടിനുള്ളത്.
11.10: വിരാട് കോഹ്‌ലി ഔട്ട്, ധവാന്‍ സെഞ്ച്വറിയിലേക്ക്
46 റണ്‍സെടുത്ത വിരാട് കോഹ്‌ലി ഇംറാന്‍ തഹിറിന്റെ ബോളില്‍ ഡു പ്‌ളെസിസിന് പിടികൊടുത്തു മടങ്ങി. 98 ബോളില്‍ നിന്നും 13 ഫോറുമായി 86 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ ക്രീസിലുണ്ട്. കോഹ്‌ലിക്കു പകരം അജിങ്കെ രഹാനെയാണ് ക്രീസിലെത്തിയത്. 28 ഓവറില്‍ ഇന്ത്യക്ക് 138 റണ്‍സായി.
10.35: ധവാന് അര്‍ദ്ധ സെഞ്ച്വറി, ഇന്ത്യ തിരിച്ചെത്തുന്നു
തുടക്കം ഗംഭീരമായില്ലെങ്കിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പതുക്കെ പിടിമുറുക്കുന്നു. 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 81 റണ്‍സു മാത്രമേ നേടിയിട്ടുള്ളൂവെങ്കിലും മുന്‍ നിരയിലെ രണ്ടു താരങ്ങള്‍ താളം കണ്ടെത്തിയത് ആശ്വാസം നല്‍കുന്നു. ഇപ്പോള്‍ ശിഖര്‍ ധവാന്‍ 77 ബോളില്‍ നിന്നും 57 റണ്‍സും കോഹ്‌ലി 43 ബോളില്‍ നിന്ന് 28 റണ്‍സും നേടി ബാറ്റിങ് തുടരുകയാണ്.
15 ഓവര്‍: പതിനഞ്ച് ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന സ്‌കോറിലാണ്. ശിഖര്‍ ധവാന്‍ 40ഉം വിരാട് കോഹ്‌ലി 21 റണ്‍സ് നേടി ബാറ്റിങ് തുടരുന്നു
മെല്‍ബണ്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ തുടക്കം പിഴച്ചു. രോഹിത് ശര്‍മ ഡിവില്ലിയേഴ്‌സിന്റെ ഫീല്‍ഡിങ് മികവില്‍ പൂജ്യനായി മടങ്ങി. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ പത്തോവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് എന്ന സ്‌കോറില്‍ മുടന്തി നീങ്ങുകയാണ്. 28 റണ്‍സുമായി ശേഖര്‍ ധവാനും ഒമ്പത് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസിലുള്ളത്.
