പാക് വിക്കറ്റ് കീപ്പറുടെ ആരാധനാപാത്രം എംഎസ് ധോണി
ദില്ലി: ടി20 ലോകകപ്പ് ക്രിക്കറ്റ് കളിക്കാനായി ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ ആരാധാനാപാത്രം ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി. ധോണിയെ അനുകരിക്കാനാണ് തനിക്കിഷ്ടമെന്നും ധോണിയെപ്പോലെ മികച്ച ഫിനിഷറാകാന്‍ താന്‍ ആഗ്രഹിക്കുന്നെന്നും സര്‍ഫ്രാസ് പറഞ്ഞു.
ലോകകപ്പിനായി ഇന്ത്യയിലെത്തിയ സര്‍ഫ്രാസ് കൊല്‍ക്കത്തയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ധോണിയെ അനുകരിക്കാന്‍ ഏറെ ശ്രമിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലെ വ്യത്യസ്തനാണ് ധോണി. ധോണിയെപ്പോലെ ക്യാപ്റ്റനായും വിക്കറ്റ് കീപ്പറായും മികച്ച ഫിനിഷറായും മാറുക തന്റെ സ്വപ്‌നമാണെന്നും സര്‍ഫ്രാസ് പറഞ്ഞു.

ധോണിയെപ്പോലെ ടീം ആവശ്യപ്പെടുമ്പോള്‍ ഏതു സ്ഥാനത്തു കളിക്കാനും താന്‍ ഒരുക്കമാണ്. ടീമിനുവേണ്ടിയുള്ള ധോണിയുടെ ആത്മാര്‍ഥത അനുകരിണീയമാണെന്നും പാക്കിസ്ഥാനെ അണ്ടര്‍ 19 ലോക ചാമ്പ്യന്മാരാക്കിയ ക്യാപ്റ്റന്‍ സര്‍ഫ്രാസ് പറയുന്നു.
പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ അറിയപ്പെടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആയിരുന്ന മോയിന്‍ ഖാനെയും റഷീദ് ലത്തീഫിനെയും ഒഴിവാക്കിയാണ് സര്‍ഫ്രാസ് ധോണിയില്‍ തന്റെ മാതൃകാപുരുഷനെ കണ്ടെത്തിയതെന്നത് ശ്രദ്ധേയമാണ്. ഏഷ്യാകപ്പില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാത്ത പാക്കിസ്ഥാന് ലോകകപ്പില്‍ വിജയംനേടാന്‍ കഴിയുമെന്നും സര്‍ഫ്രാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications