Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

world test championship: പ്രതിഭകള്‍, പക്ഷേ കലാശപ്പോരില്‍ ഈ അഞ്ച് പേര്‍ ഇന്ത്യന്‍ നിരയിലുണ്ടാവില്ല

സതാംപ്റ്റണ്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. ലോക ക്രിക്കറ്റിലെ പ്രമുഖര്‍ പങ്കെടുത്ത വാശിയേറിയ പോരാട്ടത്തിന്റെ കലാശപ്പോരില്‍ ഇന്ത്യയും ന്യൂസീലന്‍ഡുമാണ് ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണിലാവും കലാശപ്പോരാട്ടം നടക്കുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയിച്ചാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ഇടം പിടിച്ചത്.

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്ക് മികച്ച ടീം തന്നെയുണ്ട്. പ്രതിഭാശാലികളുടെ വലിയ നിര തന്നെയുള്ളതിനാല്‍ കലാശപ്പോരാട്ടത്തില്‍ പുറത്തിരിക്കാന്‍ സാധ്യതയുള്ള അഞ്ച് യുവ പ്രതിഭകള്‍ ആരൊക്കെയാണെന്ന് നോക്കാം.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അക്ഷര്‍ പട്ടേല്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നാല് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 27 വിക്കറ്റാണ് അക്ഷര്‍ പോക്കറ്റിലാക്കിയത്. രവീന്ദ്ര ജഡേജ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ അക്ഷറിന് ടീമിലെ സ്ഥാനം നഷ്ടമാവും. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അക്ഷറിനായെങ്കിലും ഇംഗ്ലണ്ടില്‍ കളിച്ച പരിചയസമ്പത്തിന്റെ കരുത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് തന്നെയാവും മുഖ്യ പരിഗണന.

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ഏറെ നാളുകളായി ഇന്ത്യ വേണ്ടത്ര അവസരം നല്‍കാത്ത താരമാണ് കുല്‍ദീപ് യാദവ്. പ്രതിഭാശാലിയായി ബൗളറാണെങ്കിലും സമീപകാലത്തായി പ്ലേയിങ് 11ന് പുറത്തുള്ള കുല്‍ദീപ് ലോക ടെസ്്റ്റ് ചാമ്പ്യന്‍ഷിപ്പിലും ടീമിന് പുറത്താവും. നിലവില്‍ ഇന്ത്യക്ക് മികച്ച സ്പിന്നര്‍ ഓള്‍റൗണ്ടര്‍മാരുണ്ട്. അതിനാല്‍ ബാറ്റിങ്ങില്‍ വലിയ മികവില്ലാത്ത കുല്‍ദീപിനെ ഇന്ത്യ പ്ലേയിങ് 11നിലേക്ക് പരിഗണിച്ചേക്കില്ല.

വാഷിങ്ടണ്‍ സുന്ദര്‍

വാഷിങ്ടണ്‍ സുന്ദര്‍

മറ്റൊരു യുവ സ്പിന്‍ ഓള്‍റൗണ്ടറാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഓസ്‌ട്രേലിയയില്‍ ലഭിച്ച അവസരത്തിലും തിളങ്ങാന്‍ വാഷിങ്ടണ്‍ സുന്ദറിന് സാധിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാവും ഇന്ത്യ പരിഗണിക്കുക. അങ്ങനെ വരുമ്പോള്‍ അശ്വിനും ജഡേജയ്ക്കും മുഖ്യ പരിഗണന ലഭിക്കും. അതിനാല്‍ സുന്ദറിന് പുറത്തിരുന്ന് കളി കാണേണ്ടി വരും.

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

ഇന്ത്യയുടെ യുവ പേസറാണ് മുഹമ്മദ് സിറാജ്. സീനിയര്‍ പേസര്‍മാരെല്ലാം ഓസ്‌ട്രേലിയയില്‍ പരിക്കിന്റെ പിടിയിലായപ്പോഴും തകര്‍പ്പന്‍ പ്രകടനത്തോടെ ടീമിനെ വിജയത്തിലെത്തിച്ച ബൗളറാണ് സിറാജ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ജസ്പ്രീത് ബുംറയുടെ വിടവ് നികത്തിയത് സിറാജായിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 16 വിക്കറ്റുകള്‍ ഇതിനോടകം ചുവപ്പുപന്തില്‍ നേടാന്‍ സിറാജിനായിട്ടുണ്ട്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബുംറ,ഭുവനേശ്വര്‍ കുമാര്‍,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി എന്നിവരെല്ലാം ഉള്ളതിനാല്‍ സിറാജിന് പുറത്തിരിക്കേണ്ടി വരും.

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ഗാബയില്‍ ചരിത്ര ജയം നേടിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമായിരുന്നു. ഗാബയില്‍ ആദ്യ ഇന്നിങ്‌സില്‍ 3 വിക്കറ്റും ബാറ്റിങ്ങില്‍ 67 റണ്‍സും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയിലും തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. മികച്ച പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ പരിഗണിക്കാവുന്ന താരമാണെങ്കിലും നിലവിലെ ഇന്ത്യയുടെ പേസ് കരുത്തിനിടയില്‍ തല്‍ക്കാലം ശര്‍ദുലിന് പുറത്തിരിക്കേണ്ടി വരും.

Story first published: Wednesday, March 10, 2021, 13:21 [IST]
Other articles published on Mar 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+