Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, പൃത്ഥ്വിക്കും ഹര്‍ദിക്കിനും ഇടമില്ല

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സര്‍പ്രൈസുകളൊന്നുമില്ലാതെയാണ് ഇന്ത്യന്‍ ടീം കലാശപ്പോരാട്ടത്തിനിറങ്ങുന്നത്. കരുത്തരായ ന്യൂസീലന്‍ഡാണ് ഫൈനലിലെ എതിരാളികള്‍. വിരാട് കോലി നയിക്കുന്ന ടീമില്‍ വൈസ് ക്യാപ്റ്റനായി അജിന്‍ക്യ രഹാനെയും ഉണ്ട്. ഓസ്‌ട്രേലിയക്കെതിരേ ഗംഭീര പ്രകടനം പുറത്തെടുത്ത ശുഭ്മാന്‍ ഗില്ലിനെയും ടീമില്‍ നിലനിര്‍ത്തി. മായങ്ക് അഗര്‍വാളും ഹനുമ വിഹാരിയും ടീമിന്റെ ഭാഗമായിട്ടുണ്ട്.

ടീം

ഐപിഎല്ലിനിടെ പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവുമ്പോള്‍ പരിക്കേറ്റതിനാല്‍ വൃദ്ധിമാന്‍ സാഹയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇരുവര്‍ക്കും പരിക്ക് ഭേദമായാല്‍ ടീമിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് ബിസിസി ഐ വ്യക്തമാക്കുന്നത്. ഐപിഎല്ലിനിടെ സാഹയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഐപിഎല്ലില്‍ ഗംഭീര ഫോമിലായിരുന്നു രാഹുല്‍ ഉണ്ടായിരുന്നത്. എന്നാല്‍ പരിക്ക് താരത്തിന് തിരിച്ചടിയായി.

ടീം

കരുത്തുറ്റ ബൗളിങ് നിര ഇന്ത്യക്കൊപ്പമുണ്ട്. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന എല്ലാ പ്രമുഖ പേസര്‍മാരും ടീമില്‍ ഇടം പിടിച്ചു. ജസ്പ്രീത് ബുംറ,ഇഷാന്ത് ശര്‍മ,ഉമേഷ് യാദവ്,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ശര്‍ദുല്‍ ഠാക്കൂറിനെയും ടീമിലേക്ക് പരിഗണിച്ചു. സ്പിന്നര്‍മാരായി ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ അക്ഷര്‍ പട്ടേലിനെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ടീം

അതേ സമയം മിന്നും ഫോമിലായിട്ടും യുവതാരം പൃത്ഥ്വി ഷായ്ക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായില്ല. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ ടീമിന് പുറത്തായ പൃത്ഥ്വി വിജയ് ഹസാരെ ട്രോഫിയിലും ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിലേക്ക് തിരികെ വിളിച്ചിട്ടില്ല. ഒഴിവാക്കപ്പെട്ട മറ്റൊരു പ്രമുഖ താരം ഹര്‍ദിക് പാണ്ഡ്യയാണ്. പുറം വേദനെയത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്തതാണ് ഹര്‍ദിക്കിന് തിരിച്ചടിയായത്. കൂടാതെ ഐപിഎല്ലിലും തിളങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

ടീം

റിസര്‍വ് താരങ്ങളായി അഭിമന്യു ഈശ്വരന്‍,പേസ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ. ഐപിഎല്ലില്‍ തിളങ്ങിയ ആവേഷ് ഖാന്‍,അസ്രാന്‍ നാഗേസ്‌വല്ല എന്നിവരേയും പരിഗണിച്ചിട്ടുണ്ട്. ഗുജറാത്ത് കാരനായ പേസറെ ആദ്യമായാണ് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടുന്നത്. കോവിഡിന്റെ സാഹചര്യത്തില്‍ പരമാവധി താരങ്ങളുമായാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനിറങ്ങുന്നത്.

ടീം

ജൂണ്‍ രണ്ടിന് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നാണ് വിവരം. അഞ്ച് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുന്നത്. 72.2 ശതമാനം വിജയവുമായി ഒന്നാം നമ്പര്‍ ടീമായാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. ആഗസ്റ്റ് 12ന് ലോര്‍ഡ്‌സിലാണ് ആദ്യ മത്സരം.ലീഡ്‌സ്,ഓവല്‍,ഓള്‍ഡ് ട്രഫോര്‍ഡ് എന്നിവടങ്ങളിലും മത്സരത്തിന് വേദിയാവും.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം: വിരാട് കോലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്. റിസര്‍വ് താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അസ്രാന്‍ നാഗേസ്‌വല്ല

Story first published: Friday, May 7, 2021, 19:20 [IST]
Other articles published on May 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+