Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആവേശക്കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റു, ദക്ഷിണാഫ്രിക്ക ലോകകപ്പിന് പുറത്തേക്ക്?

നാഗ്പൂര്‍: മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് തോല്‍പിച്ചത്. ജയിക്കാന്‍ 123 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസ് 7 വിക്കറ്റുകള്‍ ഇതിനായി നഷ്ടപ്പെടുത്തി. അവസാന ഓവര്‍ വരെ നീണ്ട കളിയില്‍ 2 പന്ത് മാത്രം ബാക്കി നില്‍ക്കേയാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത്.

ഗ്രൂപ്പ് 1 ല്‍ രണ്ടാമത്തെ മത്സരവും തോറ്റ ദക്ഷിണാഫ്രിക്ക ഇതോടെ ലോകകപ്പില്‍ നിന്നും പുറത്താകും എന്ന സ്ഥിതിയിലാണ്. അടുത്ത കളിയില്‍ ശ്രീലങ്കയോട് മികച്ച റണ്‍റേറ്റോടെ ജയിച്ചാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് നേരിയ പ്രതീക്ഷകളെങ്കിലും വേണ്ടൂ. ഇത് മാത്രം പോര, ഇംഗ്ലണ്ട് ശ്രീലങ്കയോട് തോല്‍ക്കുകയും വേണം. അതേസമയം രണ്ട് കളികള്‍ വീതം ബാക്കിയുള്ള ശ്രീലങ്കയ്ക്കും ഇംഗ്ലണ്ടിനും എല്ലാ കളിയിലും ജയിച്ചാല്‍ സെമിയിലെത്താം.

hrisgayle-wt20-sa

വെസ്റ്റ് ഇന്‍ഡീസ് - ദക്ഷിണാഫ്രിക്ക മത്സരം ഒരു ത്രില്ലറായിരിക്കുമെന്ന് പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശരാക്കുന്ന പ്രകടനമായിരുന്നു നാഗ്പൂരില്‍ ഇരുടീമുകളും നടത്തിയത്. അവസാന ഓവറുകളിലെ ചില ട്വിസ്റ്റുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വെറും തണുത്ത കളി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാമത്തെ ഓവറില്‍ തന്നെ ഹാഷിം ആംലയെ നഷ്ടമായി. പിന്നാലെ ഡുപ്ലിസിയും ഡിവില്ലിയേഴ്‌സും റൂസോയും മില്ലറും ഔട്ടായി. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണതോടെ തികഞ്ഞ പ്രതിരോധത്തിലായ അവര്‍ ഒരുവിധം 122 റണ്‍സ് വരെ എത്തി എന്ന് മാത്രം.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനും തുടക്കത്തിലേ പണി കിട്ടി. 4 റണ്‍സുമായി ക്രിസ് ഗെയ്ല്‍ ഔട്ട്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പോയെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന മര്‍ലോണ്‍ സാമുവല്‍സ് വെസ്റ്റ് ഇന്‍ഡീസിനെ രക്ഷിച്ചു. 43 റണ്‍സെടുത്ത സാമുവല്‍സാണ് മാന്‍ ഓഫ് ദ മാച്ച. നാലോവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത താഹിറാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്.

Story first published: Saturday, March 26, 2016, 8:11 [IST]
Other articles published on Mar 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+