
എന്തൊരടി രോഹിത്തേ...
57 പന്ത്, 7 സിക്‌സ്, 9 ഫോര്‍.. പുറത്താകാതെ 98 റണ്‍സാണ് പരിശീലനമത്സരത്തില്‍ രോഹിത് ശര്‍മയുടെ സ്‌കോര്‍. ഈ ഫോം രോഹിത് ലോകകപ്പ് ഫൈനല്‍ റൗണ്ടിലേക്കും കൊണ്ടുപോകണേ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍. രോഹിത് ഒരറ്റത്ത് നിലയുറപ്പിച്ചാല്‍ പിന്നെ ഇന്ത്യയ്ക്ക് സ്‌കോറൊന്നും ഒരു പ്രശ്‌നമേ അല്ല

കീപ്പ് ഇന്‍ ടച്ച് യുവി
ഫോമിലെത്തിക്കഴിഞ്ഞാല്‍ പിന്നെ കുറച്ചുകാലത്തേക്ക് അതങ്ങനെ തുടരും. ഏഷ്യാകപ്പിലെ മികച്ച ഫോം യുവരാജ് ലോകകപ്പിലേക്കും കൊണ്ടുവരുന്നു എന്നതിന്റെ സൂചനയാണ് ഈ സന്നാമത്സരം. 20 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 31 റണ്‍സായിരുന്നു വിന്‍ഡീസിനെതിരെ യുവരാജിന്റെ സംഭാവന.

ടോപ് സ്‌കോറര്‍ ഗെയ്ല്‍
സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. പക്ഷേ വെറും 20 റണ്‍സ് മാത്രമേ ഗെയ്ല്‍ അടിച്ചുള്ളൂ. ഇതില്‍ നിന്നുതന്നെ വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡിന്റെ ദാരിദ്യം മനസിലാകും. 19.2 ഓവറില്‍ 140 റണ്‍സിന് അവര്‍ ഓളൗട്ടായി.

ബൗളിംഗ് വീണ്ടും
ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റ് വീണ്ടും മികച്ചു നിന്നു. ഷമി, നേഗി, പാണ്ഡ്യ, ജഡേജ എന്നിവര്‍ 2 വീതവും ഭുമ്ര, ഹര്‍ഭജന്‍ എന്നിവര്‍ ഓരോന്ന് വീതവും വിക്കറ്റുകള്‍ പങ്കിട്ടു.


Click it and Unblock the Notifications