Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നാണമുണ്ടോ നിങ്ങള്‍ക്ക്... അനുഷ്‌കയെ ട്രോളുന്നവരെ ഓര്‍ത്ത് ലജ്ജ തോന്നുന്നെന്ന് കോലി!

സോഷ്യല്‍ മീഡിയയില്‍ അനുഷ്‌ക ശര്‍മയെ നിരന്തരം ആക്രമിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി ബാറ്റിംഗ് സെന്‍സേഷന്‍ വിരാട് കോലി. അനുഷ്‌ക ശര്‍മയെ ട്രോളുന്നവരെ ഓര്‍ത്ത് ലജ്ജ തോന്നുന്നു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍മാനായ വിരാട് കോലി മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ എഴുതിയത്. ഇതേ പോസ്റ്റ് കോലി ഇന്‍സ്റ്റഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു.

നിങ്ങളുടെ സഹോദരിയെയോ കാമുകിയെയോ ഭാര്യയെയോ ആരെങ്കിലും പരസ്യമായി തുടര്‍ച്ചയായി ട്രോള്‍ ചെയ്താല്‍ എന്ത് തോന്നും എന്നാണ് കോലി ചോദിക്കുന്നത്. ഞാന്‍ എന്റെ കളിയുമായി ചെയ്യുന്നതിന് അനുഷ്‌ക ശര്‍മയ്ക്ക് ഒരു ബന്ധവും ഇല്ല. എന്നിട്ടും ഇക്കാര്യം പറഞ്ഞ് അനുഷ്‌കയെ ട്രോള്‍ ചെയ്യുന്നത് അപഹാസ്യമാണ്. സ്വയം അഭ്യസ്തവിദ്യരെന്ന് അഭിമാനിക്കുന്നവരാണ് ഇത് ചെയ്യുന്നത്.

virat-anushka-sharma

അനുഷ്‌ക തനിക്ക് പോസിറ്റീവായ കാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളൂ എന്നും അവരോട് കുറച്ച് ബഹുമാനം കാട്ടണം എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പിരിഞ്ഞെങ്കിലും അനുഷ്‌ക ശര്‍മയോടുള്ള സ്‌നേഹവും കരുതലും തന്നില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുന്നതാണ് കോലിയുടെ വാക്കുകള്‍. മണിക്കൂറുകള്‍ക്കകം ഈ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

വിരാട് കോലി ഏത് മത്സരം ജയിപ്പിച്ചാലും അനുഷ്‌ക ശര്‍മയ്ക്ക് ഒരു പൊങ്കാല സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഉറപ്പാണ്. വിരാട് കോലിയെ തിരിച്ചുതന്നതിന് നന്ദി, വിരാട് കോലി പന്തിനെയല്ല അനുഷ്‌കയുടെ മുഖത്തെയാണ് അടിച്ച് പറത്തുന്നത് തുടങ്ങിയ കമന്റുകളാണ് കൂടുതലും. എന്നാല്‍ ഇത്തരം ട്രോളുകളും കമന്റുകളും തീരെ നിലവാരമില്ലാത്തതാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് കോലി തന്റെ പോസ്റ്റിലൂടെ ചെയ്യുന്നത്.

Story first published: Monday, March 28, 2016, 15:48 [IST]
Other articles published on Mar 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+