ട്വന്റി20 ലോകകപ്പ്; അയര്‍ലന്‍ഡിനെ ഞെട്ടിച്ച് ഒമാന്‍, ബംഗ്ലാദേശിനും ജയം!
ധരംശാല: ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാന്‍ അത്ഭുത ജയം. ലോകകപ്പില്‍ ആദ്യമായി കളിക്കാനെത്തിയ മത്സരം തന്നെ ജയിച്ചാണ് ഒമാന്‍ ആരാധകരുടെ ഹൃദയം കവര്‍ന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ പരിചയസമ്പന്നരായ അയര്‍ലന്‍ഡിനെയാണ് ഒമാന്‍ വീഴ്ത്തിയത്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തില്‍ പ്രതീക്ഷിച്ചത് പോലെ, ബംഗ്ലാദേശ് ഹോളണ്ടിനെ തോല്‍പിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി. ഗ്രൂപ്പ് ജേതാക്കള്‍ ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടും.
ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 154 റണ്‍സാണ് അടിച്ചത്. 155 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഒമാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ കളി തീര്‍ത്തു. രണ്ട് വിക്കറ്റും രണ്ട് പന്തും ബാക്കിനില്‍ക്കേയായിരുന്നു ഒമാന്റെ ജയം. സീഷന്‍ മഖ്‌സൂദും ഖവര്‍ അലിയും ചേര്‍ന്ന് നല്‍കിയ മിന്നല്‍ത്തുടക്കമാണ് ഒമാന് രക്ഷയായത്. ഇരുവരും ചേര്‍ന്ന് 8.2 ഓവറില്‍ ചേര്‍ത്തത് 69 റണ്‍സാണ്.

തുരുതുരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഇടയ്ക്ക് പതറിയെങ്കിലും 17 പന്തില്‍ 5 ഫോറും 1 സിക്‌സുമായി അന്‍വര്‍ അലി ആഞ്ഞടിച്ചതോടെ ഒമാന്‍ സുരക്ഷിതമായി ലക്ഷ്യത്തിലെത്തി. ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രയാന്‍ നാലോവറില്‍ 25 റണ്‍സിന് 2 വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ അയര്‍ലന്‍ഡ് ആദ്യം ബാറ്റ് ചെയ്‌തെങ്കിലും കൂറ്റന്‍ സ്‌കോറിലെത്താന്‍ കഴിഞ്ഞില്ല. മീഡിയം പേസ് ബൗളര്‍മാരും സ്പിന്നര്‍മാരും ചേര്‍ന്നാണ് ഒമാന് മേല്‍ക്കൈ നേടിക്കൊടുത്തത്. 38 റണ്‍സെടുത്ത വില്‍സനാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
ആദ്യത്തെ മത്സരത്തില്‍ 8 റണ്‍സിന്റെ വിജയവുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ബംഗ്ലാദേശ്. തമിം ഇഖ്ബാലിന്റെ 83 നോട്ടൗട്ടിന്റെ ബലത്തിലാണ് അവര്‍ 153 റണ്‍സിലെത്തിയത്. താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്ന ഹോളണ്ട് ലക്ഷ്യത്തിലെത്തുമെന്ന് ഇടയ്ക്ക് തോന്നിച്ചെങ്കിലും ടസ്‌കിന്‍ അഹമ്മദിന്റെ ഡെത്ത് ബൗളിംഗിന് മുന്നില്‍ പതറി. നിശ്ചിത 20 ഓവറില്‍ 145 റണ്‍സില്‍ ഹോളണ്ടിന്റെ പോരാട്ടം അവസാനിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications