Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളി തോല്‍പിച്ച മെഗാതാരങ്ങള്‍

മുംബൈ: പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞ കണക്കിനാണ് ഇന്ത്യന്‍ ടീമിന്റെ ഫൈനലിലെ തോല്‍വി. അല്ലെങ്കിലും ഐ പി എല്‍ തുടങ്ങാന്‍ പോകുമ്പോള്‍ ഒരു ലോകകപ്പ് ഫൈനല്‍ തോല്‍വിയൊക്കെ എന്ത്. ധോണി പറഞ്ഞത് പോലെ യുവരാജിന്റെ ഒരു ദിവസത്തെ മോശം ഫോം - അങ്ങനെ കരുതി സമാധാനിക്കുക തന്നെ.

എന്തായാലും യുവരാജ് സിംഗിനെ മാത്രം കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. യുവിയെ പോലെ തന്നെ, ഒരു ദിവസത്തെ ഫോമൗട്ട് കാരണം ടീമിനെ ലോകകപ്പിന് വെളിയിലേക്ക് പറഞ്ഞുവിട്ട സൂപ്പര്‍ താരങ്ങള്‍ വേറെയുമുണ്ട്.

2014 ലോകകപ്പില്‍ സ്വന്തം ടീമിന് തലവേദനയായിപ്പോയ ചില സൂപ്പര്‍ താരങ്ങളെ നോക്കൂ.

യുവരാജ് സിംഗ്

യുവരാജ് സിംഗ്

ഒരോവറില്‍ ആറ് സിക്‌സര്‍ പറത്തിയ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ലോകകപ്പ് ഫൈനലില്‍ യുവരാജ് കളിച്ച കളി ഉള്‍ക്കൊള്ളാന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പറ്റുകയേ ഇല്ല.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

കാര്യം ലോകത്തെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറൊക്കെയാണ്. പക്ഷേ ലോകകപ്പില്‍ അമ്പേ പരാജയം, നാല് കളികളില്‍ ഏഴ് റണ്‍സാണ് വാട്ടുവിന്റെ നേട്ടം. ശരാശരി 2.33.

മര്‍ലോണ്‍ സാമുവല്‍സ്

മര്‍ലോണ്‍ സാമുവല്‍സ്

കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വിജയശില്‍പിയായിരുന്നു സാമുവല്‍സ്. എന്നാല്‍ ലങ്കയ്‌ക്കെതിരെ ഇഴഞ്ഞുനീങ്ങിയ സാമുവല്‍സ് കളിയും തോല്‍പിച്ചു, വിന്‍ഡീസ് ലോകകപ്പില്‍ നിന്നു പുറത്തുമായി.

ജേഡ് ധെന്‍ബാക്

ജേഡ് ധെന്‍ബാക്

ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ സ്ലോഗ് ഓവര്‍ ബൗളറാണ് ധെന്‍ബാക്, സ്ലോ ബോള്‍ എറിയുന്നതില്‍ മിടുക്കന്‍. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം. ഇത്തവണ കളിച്ച മൂന്ന് കളിയിലും റണ്‍ വാരിക്കോരി കൊടുത്തു. ഫലമോ ഇംഗ്ലണ്ട് ഒന്നാം റൗണ്ട് കടന്നില്ല.

മുഹമ്മദ് ഹഫീസ്

മുഹമ്മദ് ഹഫീസ്

ഇന്ത്യയോട് തോറ്റത് മാത്രമല്ല, സ്വന്തം ബാറ്റിംഗും പാക് ക്യാപ്റ്റന്‍ ഹഫീസിന് പാരയായി. നാല് കളികളില്‍ വെറും 55 റണ്‍സാണ് ഹഫീസിന്റെ സമ്പാദ്യം, സ്‌ട്രൈക്ക് റേറ്റ് 72.5

ജോര്‍ജ് ബെയ്‌ലി

ജോര്‍ജ് ബെയ്‌ലി

കളിച്ച കളികള്‍ നാല്. ആകെ റണ്‍സ് 35. സ്‌ട്രൈക്ക് റേറ്റ് 92. ക്യാപ്റ്റന്‍ ഇങ്ങനെയായാല്‍ പിന്നെ ഓസ്‌ട്രേലിയ കളി ജയിക്കുന്നത് എങ്ങനെ.

ടിം സൗത്തി

ടിം സൗത്തി

11.50 ആണ് ടിം സൗത്തിയുടെ ലോകകപ്പിലെ എക്കോണമി. രണ്ട് കളികള്‍ക്ക് ശേഷം സൗത്തിയെ ഒഴിവാക്കേണ്ടി വന്നു ന്യൂസിലന്‍ഡിന്

മിച്ചല്‍ സ്റ്റാര്‍ക്

മിച്ചല്‍ സ്റ്റാര്‍ക്

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബൗളറാണ് സ്റ്റാര്‍ക്. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം കളിച്ച കളിയിലൊന്നും തിളങ്ങാന്‍ കഴിഞ്ഞില്ല. ഓവറില്‍ പത്ത് റണ്‍സോളം വിട്ടുകൊടുത്തു. ഓസീസ് ആകെ ജയിച്ചത് ഒരേയൊരു കളിയാണ്.

കുമാര്‍ സംഗക്കാര

കുമാര്‍ സംഗക്കാര

പേര് കേട്ട് ഞെട്ടരുത്. ഭാഗ്യം കൊണ്ട് മാത്രമാണ് സംഗ ഇത്തവണ ലോകകപ്പ് നേടിയത്. ഫൈനലില്‍ അര്‍ദ്ധ സെഞ്ചുറിയോടെ മാന്‍ ഓഫ് ദ മാച്ചായ സംഗ അതുവരെയുള്ള ആറ് കളികളില്‍ നേടിയത് വെറും 18 റണ്‍സാണ്.

Story first published: Wednesday, April 9, 2014, 14:50 [IST]
Other articles published on Apr 9, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+