Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയിച്ചിട്ട് ആഘോഷിക്കൂ സഹോദരാ... മുഷ്ഫിക്കര്‍ റഹീമിനോട് സുരേഷ് റെയ്‌ന!!!

അവസാന റണ്‍സ് സ്‌കോര്‍ ചെയ്യുന്നത് വരെയും ക്രിക്കറ്റില്‍ ആഘോഷിക്കാന്‍ സമയമായിട്ടില്ല... അവസാന പന്തെറിഞ്ഞ് തീരുന്നത് വരെ കളിയും തീരില്ല. ബംഗ്ലാദേശ് മധ്യനിര ബാറ്റ്‌സ്മാന്‍ മുഷ്ഫിക്കര്‍ റഹീം ഇന്ത്യയ്‌ക്കെതിരായ കളിയോടെ ഈ തത്വം ശരിക്കും പഠിച്ചുകാണണം. അഥവാ പഠിച്ചില്ലെങ്കില്‍ അത് പഠിപ്പിക്കാന്‍ പറ്റിയ ഒരു ഇന്ത്യന്‍ താരമുണ്ട്. മറ്റാരുമല്ല, ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന തന്നെ.

അവസാന പന്ത് വരെ വിട്ടുകൊടുക്കരുത്. വിജയിക്കുന്നത് വരെ ആഘോഷിക്കരുത് - ബംഗ്ലാദേശിനെതിരായ മത്സരം കഴിഞ്ഞ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സുരേഷ് റെയ്‌ന മുഷ്ഫിക്കറിന് ഈ വിലയേറിയ പാഠം പറഞ്ഞുകൊടുത്തത്. ജയിക്കാന്‍ അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് വേണ്ടി രണ്ടാമത്തെയും മുന്നാമത്തെയും പന്ത് അതിര്‍ത്തി കടത്തിയ ശേഷമാണ് റഹീം വന്യമായ ആഘോഷപ്രകടനം നടത്തിയത്.

sureshraina

മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മതി എന്ന നിലയിലായിരുന്നു ബംഗ്ലാദേശ് അപ്പോള്‍. എന്നാല്‍ അമിതമായ ആത്മവിശ്വാസം ബംഗ്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിനയായി. നാലാം പന്തില്‍ മുഷ്ഫിക്കറും അഞ്ചാം പന്തില്‍ മഹമ്മദുള്ളയും ആറാം പന്തില്‍ മുസ്താഫിസുറും പുറത്ത്. വെറും ഒരേയൊരു റണ്ണിന് ഇന്ത്യയ്ക്ക് ജയം. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് വേണ്ട സമയത്ത് സിക്‌സറടിക്കാന്‍ നോക്കിയാണ് മുഷ്ഫിക്കറും മഹമ്മദുള്ളയും പുറത്തായത്.

മുഷ്ഫിക്കറിന് ഈ ഉപദേശം കൊടുക്കുന്ന സുരേഷ് റെയ്‌നയും പണ്ട് ഇത് പോലെ കളി തീരും മുമ്പേ ആഘോഷിച്ച് ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ള ആളാണ് എന്നതാണ് ഏറെ രസം. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലായിരുന്നു ഈ സംഭവം. മൂന്നാം ട്വന്റി 20യില്‍ രണ്ട് പന്തില്‍ 4 റണ്‍സ് വേണ്ടപ്പോഴാണ് റെയ്‌ന പന്ത് ബൗണ്ടറിയിലേക്ക് പായിച്ച് ആഘോഷം തുടങ്ങിയത്. എന്നാല്‍ പന്ത് ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യപ്പെട്ട് കളി അവസാന പന്തിലേക്ക് നീണ്ടു. ആ പന്ത് ബൗണ്ടറി പായിച്ച് റെയ്‌ന കളി ജയിപ്പിച്ചു എന്നത് വേറെ കാര്യം.

Story first published: Thursday, March 24, 2016, 14:04 [IST]
Other articles published on Mar 24, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+