Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ലാസ്റ്റ് ബോള്‍ സിക്‌സടിച്ചില്ല; ഇന്ത്യ ദക്ഷിണാഫ്രിക്കയോട് 4 റണ്‍സിന് തോറ്റു!

മുംബൈ: ജയിക്കാന്‍ ഒരു പന്തില്‍ 5 റണ്‍സ്. ബാറ്റിംഗ് എന്‍ഡില്‍ സാക്ഷാല്‍ എം എസ് ധോണി. കളി ഇന്ത്യ ജയിക്കുമെന്ന് തന്നെ ആരാധകര്‍ കരുതി. എന്നാല്‍ അതുണ്ടായില്ല. ഐ പി എല്‍ ലേലത്തില്‍ വന്‍ തുക വാങ്ങി അമ്പരപ്പിച്ച ക്രിസ് മോറിസ് മനോഹരമായ ഒരു പന്തിലൂടെ ധോണിയെയും വാങ്കഡേ സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിച്ച ആരാധകരെയും നിശബ്ദരാക്കി.

ലോകകപ്പിന് മുമ്പുള്ള രണ്ടാമത്തെയും അവസാനത്തെയും സന്നാഹമത്സരത്തില്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 4 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 196 റണ്‍സാണ് അടിച്ചത്. ഇന്ത്യയും വിട്ടുകൊടുത്തില്ല, തുടക്കത്തിലേ രോഹിത് ശര്‍മയും കോലിയും രഹാനെയും വീണിട്ടും പതറാതെ പൊരുതി. 192 റണ്‍സ് വരെ എത്തുകയും ചെയ്തു. ആവേശകരമായ കളിയുടെ ചിത്രങ്ങളിലേക്ക്...

പൊരുതിയത് ധവാന്‍

പൊരുതിയത് ധവാന്‍

16 റണ്‍സില്‍ എത്തുമ്പോഴേക്കും കോലിയെയും രോഹിതിനെയും നഷ്ടമായ ഇന്ത്യക്ക് വേണ്ടി പൊരുതിയത് ശിഖര്‍ ധവാനാണ്. ധവാന്‍ 53 പന്തില്‍ 73 റണ്‍സടിച്ചു.

റെയ്‌നയും തിളങ്ങി

റെയ്‌നയും തിളങ്ങി

26 പന്തില്‍ 41 റണ്‍സുമായി സുരേഷ് റെയ്‌നയും തിളങ്ങി. ധവാന് പിന്നാലെ റെയ്‌നയും പുറത്താകാതെ തന്നെ ബാറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. അവിടുന്നങ്ങോട്ട് ഇന്ത്യയുടെ വരുതിക്കായില്ല കാര്യങ്ങള്‍

യുവരാജ് അടിച്ചു

യുവരാജ് അടിച്ചു

8 പന്ത് മാത്രം നേരിട്ട യുവരാജ് സിംഗ് സിക്‌സും ഫോറും പറത്തി 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുറച്ചു കളികളിലായി മികച്ച ഫോമിലേക്കെത്തുകയാണ് യുവരാജ്

ധോണി സിക്‌സടിച്ചില്ല

ധോണി സിക്‌സടിച്ചില്ല

അവസാന പന്ത് ധോണി സിക്‌സറിന് പറത്തിയിരുന്നെങ്കില്‍ ഇന്ത്യ ജയിച്ചേനെ. 16 പന്തുകള്‍ നേരിട്ട് 30 റണ്‍സെടുത്ത ധോണിക്ക് പക്ഷേ ഇന്ത്യയെ ജയിപ്പിക്കാന്‍ പറ്റിയില്ല

ഡുമിനി നയിച്ചു

ഡുമിനി നയിച്ചു

മധ്യനിര ബാറ്റ്‌സ്മാന്‍ ജെ പി ഡുമിനിയാണ് 67റ റണ്‍സോടെ ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചത്. 44 പന്ത് നേരിട്ട ഡുമിനി ആറ് ഫോറും 3 സിക്‌സും പറത്തി

ഡീ കോക്കും

ഡീ കോക്കും

33 പന്തില്‍ 56 റണ്‍സുമായി ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയ്ക്ക് മിന്നും തുടക്കം നല്‍കിയത്. മില്ലര്‍ 18ഉം മോറിസ് 14ഉം റണ്‍സടിച്ചു.

ബൗളിംഗ് പിഴച്ചു

ബൗളിംഗ് പിഴച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ബൗളിംഗ് പിഴച്ചു. 36 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റെടുത്ത പാണ്ഡ്യയാണ് കേമന്‍. ഭുമ്ര 2 വിക്കറ്റ് വീഴ്ത്താനായി നാലോവറില്‍ 51 റണ്‍സ് വഴങ്ങി. അശ്വിനും നെഹ്‌റയും പന്തെറിഞ്ഞില്ല.

Story first published: Sunday, March 13, 2016, 8:30 [IST]
Other articles published on Mar 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+