Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ദക്ഷിണാഫ്രിക്ക 229, ഇംഗ്ലണ്ട് 230... മുംബൈയില്‍ അടിയുടെ പൂരം, റണ്‍മഴ!

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് ആദ്യ ജയം. വെറുതെ ഒരു ജയം എന്ന് പറഞ്ഞാല്‍ തീരില്ല ഇംഗ്ലണ്ടിന്റെ ഈ ജയം. തട്ടുപൊളിപ്പന്‍ ജയം എന്ന് തന്നെ പറയണം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അടിച്ചത് 229 റണ്‍സ്. എന്നാല്‍ ഒരു തരിമ്പ് പോലും വിട്ടുകൊടുക്കാതെ ഇംഗ്ലണ്ട് ഈ പടുകൂറ്റന്‍ സ്‌കോര്‍ തിരിച്ചടിച്ചു. രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിനില്‍ക്കേ ലക്ഷ്യം കണ്ടു.

മുംബൈയിലെ വാങ്കഡെയില്‍ കളി കാണാനെത്തിയ ആരാധകര്‍ ഇന്നെന്താ വിഷുവാ എന്ന് കരുതിയിട്ടുണ്ടാകണം. ക്വിന്റന്‍ ഡി കോക്കും ഹാഷിം ആംലയും ചേര്‍ന്ന് ഓവറില്‍ പതിനഞ്ചും ഇരുപതും കണക്കിന് റണ്‍സുകളാണ് വാരിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടും മോശമാക്കിയില്ല സ്‌റ്റെയ്‌നും റബാദയും അടങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ അടിച്ചുപൊട്ടിച്ചുകളഞ്ഞു റോയും ജോ റൂട്ടും അടങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര. ബൗളര്‍മാരുടെ ശവപ്പറമ്പായ വാങ്കഡെയില്‍ വെള്ളിയാഴ്ച ഈ കളിയില്‍ പിറന്നത് 460 റണ്‍സ്! ചിത്രങ്ങളിലേക്ക്....

ഡി കോക്ക് തുടങ്ങുന്നു

ഡി കോക്ക് തുടങ്ങുന്നു

രണ്ടാം ഓവര്‍ എറിയാനെത്തിയ ടോപ്ലെയെ ആക്രമിച്ചുകൊണ്ടാണ് ക്വിന്റന്‍ ഡി കോക്ക് തുടങ്ങിയത്. 24 പന്തില്‍ 7 ഫോറും 3 സിക്‌സും പറത്തി 52 റണ്‍സടിച്ചാണ് നിര്‍ത്തിയത്. ഡി കോക്ക് പുറത്താകുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 7.1 ഓവറില്‍ 96.

ആംലയെങ്കിലും അടങ്ങണ്ടേ...

ആംലയെങ്കിലും അടങ്ങണ്ടേ...

മറുവശത്ത് ഹാഷിം ആംലയെങ്കിലും ഒരു പൊടിക്ക് അടങ്ങുമെന്ന് കരുതിയവര്‍ക്ക് തെറ്റി. 31 പന്തില്‍ 58 റണ്‍സാണ് ആംല അടിച്ചെടുത്തത്. സിക്‌സും ഫോറുമെല്ലാം ഡി കോക്കിന്റെ അത്രയും തന്നെ. 11.5 ഓവറില്‍ 133 ലെത്തിയപ്പോള്‍ ആംല പുറത്ത്.

 പിന്നാലെ ഡുമിനി

പിന്നാലെ ഡുമിനി

28 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറുമായി മധ്യനിരയില്‍ ജെ പി ഡുമിനിയും തകര്‍ത്തു. ഇടയ്ക്ക് 8 പന്തില്‍ 16 റണ്‍സടിച്ച് ഡിവില്ലിയേഴ്‌സും 17 പന്തില്‍ 17 റണ്‍സടിച്ച് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലിസിയും വന്ന് പോയി

കലാശക്കൊട്ട് മില്ലറുടെ വക

കലാശക്കൊട്ട് മില്ലറുടെ വക

വെറും 12 പന്തില്‍ 28 റണ്‍സുമായി കില്ലര്‍ മില്ലര്‍ പുറത്താകാതെ നിന്നു. രണ്ട് വീതം സിക്‌സും ഫോറുമായി മില്ലര്‍ കളം നിറഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 4 വിക്കറ്റിന് 229.

ഇതൊക്കെയെന്ത്... റോയ്

ഇതൊക്കെയെന്ത്... റോയ്

എന്നാല്‍ യഥാര്‍ഥ കളി ദക്ഷിണാഫ്രിക്ക കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 16 പന്തില്‍ 43 റണ്‍സിന്റെ പാക്കേജായിരുന്നു ഓപ്പണര്‍ ജേസണ്‍ റോയ് ഇംഗ്ലണ്ടിന് വേണ്ടി കാത്തുവെച്ചിരുന്നത്. 2.3 ഓവറില്‍ ആദ്യ വിക്കറ്റ് വീഴുമ്പോള്‍ ഇംഗ്ലണ്ട് 48 ല്‍.

റൂട്ടടിച്ചാല്‍ മറുപടിയില്ല

റൂട്ടടിച്ചാല്‍ മറുപടിയില്ല

ഇംഗ്ലണ്ട് നിരയിലെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ട് തിളക്കമാര്‍ന്ന 83 റണ്‍സുമായി ഇംഗ്ലണ്ടിന്റെ വിജയശില്‍പിയായി. 44 പന്തില്‍ ആറ് ഫോറും 4 സിക്‌സും റൂട്ട് പറത്തി. 44 പന്തുകള്‍ക്കിടയില്‍ റൂട്ട് കളിച്ചത് വെറും നാലേ നാല് ഡോട്ട് ബോളുകള്‍.

ചെറ്യേ ചെറ്യേ സംഭാവന

ചെറ്യേ ചെറ്യേ സംഭാവന

അലക്‌സ് ഹെയ്ല്‍സ് (7 പന്തില്‍ 17) സ്റ്റോക്‌സ് (9 പന്തില്‍ 15), ബട്‌ലര്‍ (14 പന്തില്‍ 21) എന്നിവരാണ് ഇംഗ്ലണ്ട് വിജയത്തില്‍ സംഭാവന നല്‍കിയ മറ്റുള്ളവര്‍. മോയില്‍ അലി 5 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ 1 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 2 വിക്കറ്റുകള്‍ ഇതിനായി കളഞ്ഞത് ചെറിയൊരു ആശങ്കയ്ക്ക് കാരണമായി.

സ്‌റ്റെയ്ന്‍ മറക്കാന്‍ ആഗ്രഹിക്കും

സ്‌റ്റെയ്ന്‍ മറക്കാന്‍ ആഗ്രഹിക്കും

രണ്ടോവറില്‍ 35 റണ്‍സ് - ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ മറക്കാനാഗ്രഹിക്കുന്ന ദിവസമായിരിക്കും ഇത്. റബാദ നാലോവറില്‍ 50ഉം അബോട്ട് 3.4 ഓവറില്‍ 41 ഉം മോറിസ് 3 ഓവറില്‍ 39 ഉം റണ്‍സ് വഴങ്ങി.

Story first published: Saturday, March 19, 2016, 9:32 [IST]
Other articles published on Mar 19, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+