Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്റെ പ്രതികാരം: ബംഗ്ലാ കടുവകള്‍ നിലം തൊടാതെ ഓടി, തോറ്റത് 55 റണ്‍സിന്!

കൊല്‍ക്കത്ത: 19 പന്തില്‍ നാല് വീതം ഫോറും സിക്‌സും പറത്തി പാകിസ്താനെ ഷാഹിദ് അഫ്രീദി മുന്നില്‍ നിന്നും നയിച്ചു. ക്യാപ്റ്റന്‍ ഫോമിലെത്തിയാല്‍ പിന്നെ പാകിസ്താന് വെറുതെയിരിക്കാന്‍ പറ്റുമോ. മുന്നില്‍ കിട്ടിയ ബംഗ്ലാദേശിനെ തകര്‍ത്തു കളഞ്ഞു അവര്‍. ഏഷ്യാകപ്പില്‍ തങ്ങളെ തോല്‍പിച്ച് പുറത്താക്കിയ ബംഗ്ലാദേശിനെ 55 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പിച്ചുവിട്ടത്.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്താന്‍ തുടക്കം മുതല്‍ അടിയായിരുന്നു. അഹമ്മദ് ഷെഹ്‌സാദും മുഹമ്മദ് ഹഫീസും അര്‍ധസെഞ്ചുറിയും കടന്ന് കുതിച്ചപ്പോള്‍ പാകിസ്താന്‍ എത്തിയത് ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍. 20 ഓവറില്‍ 5 വിക്കറ്റിന് 201. പാകിസ്്താന്റെ കൂറ്റന്‍ സ്‌കോറിനും ബൗളിംഗിനും മുന്നില്‍ പകച്ചുപോയ ബംഗ്ലാദേശ് തട്ടിയും തടഞ്ഞും 146 റണ്‍സ് വരെ എത്തി. തോല്‍വി 55 റണ്‍സിന്. പാക് തിരിച്ചുവരവിന്റെ ചിത്രങ്ങള്‍ കാണൂ..

ഷെഹ്‌സാദ് ഈസ് ബാക്ക്

ഷെഹ്‌സാദ് ഈസ് ബാക്ക്

39 പന്തില്‍ മനോഹരമായ എട്ട് ബൗണ്ടറികള്‍ സഹിതമാണ് ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. 52 റണ്‍സെടുത്ത ഷെഹ്‌സാദ് ഓപ്പണര്‍ ഷര്‍ജീല്‍ ഖാനൊപ്പം 2.3 ഓവറില്‍ 26 റണ്‍സിന്റെയും ഹഫീസിനൊപ്പം 95 റണ്‍സിന്റെയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി.

മുഹമ്മദ് ഹഫീസ് തിളങ്ങി

മുഹമ്മദ് ഹഫീസ് തിളങ്ങി

ഹഫീസ് ഫോമിലായാല്‍ പിന്നെ പാകിസ്താന് പേടിക്കാനില്ല. 42 പന്തില്‍ 7 ഫോറും രണ്ട് സിക്‌സും പറത്തിയാണ് ഹഫീസ് 64 റണ്‍സെടുത്തത്. 16.3 ഓവറില്‍ സ്‌കോര്‍ 163 ലെത്തിയപ്പോഴാണ് ഹഫീസ് പുറത്തായത്.

അഫ്രീദിയുടെ താണ്ഡവം

അഫ്രീദിയുടെ താണ്ഡവം

വിവാദങ്ങളെല്ലാം കരയ്ക്ക് വെച്ചാണ് അഫ്രീദിയും പാകിസ്താനും കളിക്കാനിറങ്ങിയത്. ആദ്യം മിന്നല്‍ പോലെ 49 റണ്‍സ്. പിന്നാലെ നാലോവറില്‍ 27 ന് രണ്ട് വിക്കറ്റ്. പാക് ടീമിനെ മുന്നില്‍ നിന്ന് നയിച്ച അഫ്രീദി തന്നെ മാന്‍ ഓഫ് ദ മാച്ച്.

പൊരുതിയത് ഷക്കീബ്

പൊരുതിയത് ഷക്കീബ്

ബംഗ്ലാദേശിന് വേണ്ടി ഷക്കീബ് അല്‍ ഹസന്‍ മാത്രമാണ് പൊരുതിയത്. 40 പന്തില്‍ 50 റണ്‍സെടുത്ത ഷക്കീബിന്റെ ഇന്നിംഗ്‌സ് പക്ഷേ ബംഗ്ലാദേശിന് ജയിക്കാന്‍ മതിയായില്ല.

ഓള്‍റൗണ്ട് പ്രകടനം

ഓള്‍റൗണ്ട് പ്രകടനം

ബാറ്റിംഗിലും ബൗളിംഗിലും പാകിസ്താന്റെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ കണ്ടത്. 19ന് ഇന്ത്യയ്‌ക്കെതിരെയാണ് പാകിസ്താന്റെ അടുത്ത കളി.

Story first published: Thursday, March 17, 2016, 11:04 [IST]
Other articles published on Mar 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+