Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഫ്രീദി പറഞ്ഞതില്‍ ഒന്നുമില്ല, വെറുതെ വിവാദമാക്കരുത്: പാക് കോച്ച് വഖാര്‍ യൂനിസ്

ഇന്ത്യയില്‍ സുരക്ഷാ ഭീഷണിയല്ല സ്നേഹം മാത്രമേ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എന്ന് ഷാഹിദ് അഫ്രീദി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് എന്ന് പാകിസ്താന്‍ കോച്ച് വഖാര്‍ യൂനിസ്. അതില്‍ മറ്റ് കാര്യങ്ങള്‍ ഒന്നുമില്ല. ഇന്ത്യയില്‍ അനുഭവിച്ച കാര്യം അഫ്രീദി പറഞ്ഞു. അത്രേയുള്ളൂ. ഒന്നുമില്ലാത്ത കാര്യം വെറുതെ പറഞ്ഞ് പറഞ്ഞ് വിവാദമാക്കരുത് എന്നാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ വഖാറിന്റെ അഭിപ്രായം.

അഫ്രീദിക്കെതിരെ കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം മുന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ് രംഗത്ത് വന്നിരുന്നു. അഫ്രീദിയെ യെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് മിയാന്‍ദാദ് പറഞ്ഞത്. ഇന്ത്യയിലാണ് എന്ന് കരുതി സത്യം പറയാതിരിക്കേണ്ട കാര്യമില്ല ഏറെക്കാലം പാകിസ്താന് വേണ്ടി ക്രിക്കറ്റ് കളിച്ച ആള്‍ എന്ന നിലയ്ക്ക് അഫ്രീദിയുടെയും ഷോയിബ് മാലിക്കിന്റെയും വാക്കുകള്‍ കേട്ട് തനിക്ക് ഞെട്ടലാണ് ഉണ്ടായതെന്നും മിയാന്‍ദാദ് പറഞ്ഞു.

waqaryounis

എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കേണ്ട കാര്യമില്ല എന്നാണ് വഖാര്‍ യൂനിസ് പറയുന്നത്. നമ്മള്‍ ഇവിടെ വന്നത് ക്രിക്കറ്റ് കളിക്കാനാണ്. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണ് ഇത് - ലോകകപ്പിന് മുമ്പായി നടത്തിയ പത്രസമ്മേളനത്തില്‍ വഖാര്‍ പറഞ്ഞു. ബംഗ്ലാദേശിനെതിരെയാണ് ലോകകപ്പില്‍ പാകിസ്താന്റെ ആദ്യ മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ നാളെ (മാര്‍ച്ച് 16 ബുധനാഴ്ച) യാണ് ഈ കളി.

ഇന്ത്യക്കാരുടെ സ്‌നേഹം തങ്ങള്‍ക്ക് പാകിസ്താനില്‍ നിന്നുപോലും ലഭിച്ചിട്ടില്ലെന്നായിരുന്നു ലോകകപ്പ് കളിക്കാനായി അഫ്രീദി പറഞ്ഞത്. പാകിസ്താന്‍ ടീമിന് കൊല്‍ക്കത്തയില്‍ നല്‍കിയ സ്വീകരണത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അഫ്രീദി. സുരക്ഷയെ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ ക്രിക്കറ്റ് കളിക്കാരാണ്, രാഷ്ട്രീയക്കാരല്ല എന്നായിരുന്നു അഫ്രീദിയുടെ മറുപടി.

Story first published: Tuesday, March 15, 2016, 16:12 [IST]
Other articles published on Mar 15, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+