For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാര്‍ച്ച് 23 ഇന്ത്യന്‍ ക്രിക്കറ്റിന് നല്ല ദിവസമല്ല, ബംഗ്ലാദേശിനെതിരെ പണികിട്ടുമോ?

By Muralidharan

ബെംഗളൂരു: ട്വന്റി 20 ലോകകപ്പില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ സൂപ്പര്‍ 10 മത്സരത്തിന് ഇറങ്ങുകയാണ് എം എസ് ധോണിയും കൂട്ടരും. ബാക്കിയുള്ള രണ്ട് കളികളും ജയിച്ചാലേ ഇന്ത്യയ്ക്ക് സെമിഫൈനലില്‍ കളിക്കാന്‍ പറ്റൂ എന്നതാണ് നിലവിലെ സ്ഥിതി. ബെംഗളൂരുവിലെ ചിന്നസ്വാമിയില്‍ ഫേവറിറ്റുകളാണെങ്കിലും രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നീ മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മോശം ഫോമിനെക്കുറിച്ചുള്ള ആശങ്കകളിലാണ് ടീം ഇന്ത്യ.

ട്വന്റി 20 ലോകകപ്പ് കൂടുതല്‍ ചിത്രങ്ങള്‍ കാണാം...

ബാറ്റിംഗ് നിരയുടെ മോശം ഫോം മാത്രമല്ല, മാര്‍ച്ച് 23 എന്ന ദിവസവും ഇന്ത്യയ്ക്ക് അത്ര നല്ല ഓര്‍മകളല്ല നല്‍കുന്നത്. പ്രത്യേകിച്ച് ലോകകപ്പുകളില്‍. മാര്‍ച്ച് 23 ന് ലോകകപ്പില്‍ കളിക്കാനിറങ്ങിയ രണ്ട് കളികളില്‍ കനത്ത തോല്‍വികള്‍ ഇന്ത്യന്‍ ടീമിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരു മാര്‍ച്ച് 23ന് ജയിച്ചിട്ടുമുണ്ട്. മാര്‍ച്ച് 23നെ പേടിക്കാതെ കളിച്ച് ജയിക്കാം എന്ന പ്രതീക്ഷയിലാണ് ധോണിയും ടീമും ബുധനാഴ്ച ഇറങ്ങുന്നത്.

ms-dhoni

2003 ലോകകപ്പിന്റെ ഫൈനലിലാണ് ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ തോല്‍വികളിലൊന്ന് ഏറ്റുവാങ്ങിയത്. മാര്‍ച്ച് 23നായിരുന്നു കളി. ഇന്ത്യന്‍ ബൗളിംഗിനെ പിച്ചിച്ചീന്തിയ റിക്കി പോണ്ടിംഗും ഡാമിയന്‍ മാര്‍ട്ടിനും ചേര്‍ന്ന് ഓസ്‌ട്രേലിയയ്ക്ക് സമ്മാനിച്ചത് 359 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ പതറി. 125 റണ്‍സിന്റെ തോല്‍വി. അതുവരെ മിന്നിക്കളിച്ച സച്ചിന്‍ ഒന്നാമത്തെ ഓവറില്‍ തന്നെ ഔട്ട്. 82 റണ്‍സെടുത്ത സേവാഗായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

2007 ലോകകപ്പിലായിരുന്നു മാര്‍ച്ച് 23ന് ഇന്ത്യയുടെ അടുത്ത തോല്‍വി. അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരായ ഈ തോല്‍വിയോടെ ഇന്ത്യ ആദ്യറൗണ്ടില്‍ പുറത്തായി. 255 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 185 ഓളൗട്ടായി. 69 റണ്‍സിന്റെ തോല്‍വി. സച്ചിന്‍ ഈ കളിയിലും വലിയ പരാജയമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ മാര്‍ച്ച് 23 ന് കളിക്കാനിറങ്ങിയ ഇന്ത്യ 7 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

Story first published: Thursday, March 24, 2016, 9:14 [IST]
Other articles published on Mar 24, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+