Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിന്റെ നഷ്ടം; ലസിത് മലിംഗ പുറത്ത്, പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങി!

ബെംഗളൂരു: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. മുന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതാണ് മരതക ദ്വീപുകാര്‍ക്ക് കനത്ത നഷ്ടമായത്. ശ്രീലങ്കയ്ക്ക് മാത്രമല്ല, ലോകകപ്പ് കാണാനിരിക്കുന്ന ആരാധകര്‍ക്കും ലസിത് മലിംഗയുടെ അഭാവം വലിയ നഷ്ടമാകും. കാലിലെ പരിക്ക് വഷളായതിനെ തുടര്‍ന്ന് ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങി.

ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പാണ് ലസിത് മലിംഗ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. ലസിത് മലിംഗയ്ക്ക് പകരം ഓള്‍റൗണ്ടര്‍ ആഞ്ജലോ മാത്യൂസാണ് ലോകകപ്പില്‍ ശ്രീലങ്കയെ നയിക്കുന്നത്. ആദ്യമത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് തോല്‍പിച്ചിരുന്നു. ഈ മത്സരത്തില്‍ മലിംഗ കളിച്ചിരുന്നില്ല. ട്വന്റി 20 സ്‌പെഷലിസ്റ്റ് ബൗളറായ മലിംഗ പ്രമുഖ ടീമുകള്‍ക്കെതിരായ കളിക്ക് മുമ്പ് ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ശ്രീലങ്ക.

malinga

ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളര്‍ ലസിത് മലിംഗ പരിക്കിനെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി - ശ്രീലങ്ക ക്രിക്കറ്റ് ഒരു പ്രസ്താവനയില്‍ അറിയിച്ചു. മലിംഗയ്ക്ക് പകരക്കാരനായി ആരെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യം ശ്രീലങ്ക തീരുമാനിച്ചിട്ടില്ല. അടുത്തിടെ സമാപിച്ച ഏഷ്യാകപ്പിലും പരിക്ക് മൂലം മലിംഗയ്ക്ക് മുഴുവന്‍ മത്സരങ്ങളിലും കളിക്കാനായില്ല. ലോകകപ്പിന് മുമ്പായി മലിംഗയോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നു എന്നാണ് അറിയുന്നത്.

നേരത്തെ, ഈ ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് ലസിത് മലിംഗ സൂചനകള്‍ നല്‍കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളാണ് ലസിത് മലിംഗ. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് 32 കാരനായ മലിംഗ. ശ്രീലങ്കയ്ക്ക് വേണ്ടി 30 ടെസ്റ്റുകളും 191 ഏകദിനങ്ങളും 62 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Story first published: Friday, March 18, 2016, 16:47 [IST]
Other articles published on Mar 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+