Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 72 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; ആരാധകര്‍ക്ക് ആശ്വാസം!

ബെംഗളൂരു: പുലികള്‍ എന്ന് പേരുകേട്ട എം എസ് ധോണിയും കൂട്ടരും നാഗ്പൂരില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ വെറും എലികളായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസമായത് വനിതാ ടീമിന്റെ ജയം. വനിതാ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെതിരെ 72 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് മിതാലി രാജും കൂട്ടുകാരികളും അടിച്ചെടുത്തത്. ട്വന്റി 20 ലോകകപ്പ് 2016ലെ ആദ്യജയവും രണ്ട് പോയിന്റും ഇന്ത്യയ്ക്ക് സ്വന്തം.

ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് ഉയര്‍ത്തിയാണ് ഇന്ത്യ ഈ വെല്ലുവിളിയോട് പ്രതികരിച്ചത്. ക്യാപ്റ്റന്‍ മിതാലി രാജ് 35 പന്തില്‍ 42 റണ്‍സുമായി ഇന്ത്യയ്ക്ക് തട്ടുപൊളിപ്പന്‍ തുടക്കമാണ് നല്‍കിയത്. വി ആര്‍ വനിത 38 റണ്‍സെടുത്തു. വനിതയും മിതാലി രാജും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 62 റണ്‍സടിച്ചു. ഹര്‍മന്‍പ്രീത് സിങ് 29 പന്തില്‍ 40 റണ്‍സുമായി ടോപ് സ്‌കോററായി.

mithaliraj-wt20

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിന് മറുപടിയായി ബംഗ്‌ളാദേശിന് അഞ്ച് വിക്കറ്റിന് 91 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. പുറത്താകാതെ 27 റണ്‍സെടുത്ത നിഗാര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍. ഇന്ത്യയ്ക്ക് വേണ്ടി അനുജ പാട്ടീലും പൂനം യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയുടെ ഹര്‍മന്‍പ്രീത് സിങാണ് പ്ലെയര്‍ ഒഫ് ദ മാച്ച്.

ട്വന്റി20 വനിതാ ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ന്യൂസിലന്‍ഡ് ശ്രീലങ്കയെ 7 വിക്കറ്റിന് തോല്‍പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 15.5 ഓവറില്‍ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ന്യൂസിലന്‍ഡിന്റെ ബേറ്റ്‌സാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. പുരുഷ ടീമിന് പിന്നാലെ വനിതാ ടീമും ലോകകപ്പില്‍ ജയിച്ചത് ന്യൂസിലന്‍ഡിന് ഇരട്ടിമധുരമായി.

Story first published: Wednesday, March 16, 2016, 9:15 [IST]
Other articles published on Mar 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+