കോലി മാത്രം എത്രനാള്‍ ജയിപ്പിക്കും, രോഹിതും ധവാനും ഫോമിലെത്തിയേ പറ്റൂ... ട്രോളുകള്‍...
രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍ - ഈ ലോകകപ്പില്‍ ഇവര്‍ മൂവരും കൂടി ഇതുവരെ സ്‌കോര്‍ ചെയ്തതിലും കൂടുതലാണ് വിരാട് കോലി ഒറ്റയ്ക്ക് സ്‌കോര്‍ ചെയ്തിരിക്കുന്നത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് വിരാട് കോലി ഇപ്പോള്‍ ബാറ്റ് വീശുന്നത്. എന്ന് കരുതി എല്ലാ കളിയിലും കോലി ഒറ്റയ്ക്ക് ജയിപ്പിക്കും എന്ന് കരുതിയിരുന്നാല്‍ മതിയോ. ടീമിലെ മറ്റ് താരങ്ങള്‍ കൂടി മുന്നോട്ടുവന്നേ പറ്റൂ എന്ന സ്ഥിതിയിലാണ് ഇപ്പോള്‍ ടീം ഇന്ത്യ.
ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത്. ലോകകപ്പില്‍ ഒരൊറ്റ കളിയില്‍ പോലും 200 നടുത്തെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല. കാരണം ഓപ്പണര്‍മാര്‍ തന്നെ. പവര്‍ പ്ലേയില്‍ മുട്ടിനില്‍ക്കുന്ന ധവാനും രോഹിതും വൈകാതെ ഔട്ടാകുകയും ചെയ്യും. ഫലത്തില്‍ ഇന്ത്യയ്ക്ക് റണ്‍സുമില്ല, അവസാനം അടിച്ചുകളിക്കാന്‍ വിക്കറ്റുമില്ല. മധ്യ ഓവറുകളില്‍ ക്രീസിലെത്തുന്ന കോലിയും ധോണിയും മറ്റും അടിക്കണോ ക്രീസില്‍ പിടിച്ചുനില്‍ക്കണോ എന്ന സംശയത്തിലാണ്.

നിന്നെയൊക്കെ ആരാ എടുത്തത്
നിന്നെയൊക്കെ ആരാ ടീമില്‍ എടുത്തത് എന്ന് ധവാനോട് ചോദിച്ചാല്‍ മറുപടി രോഹിതും റൈനയും കൂടി ഉണ്ട് എന്നായിരിക്കും. അത്രയ്ക്കും കഷ്ടമാണ് ഈ മൂന്നുപേരുടെയും കാര്യം.

ടീമിന്റെ സ്ഥിതി
ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് ഇപ്പോള്‍ ഇങ്ങനെയാണ്. ക്രിക്കറ്റ് ലോകകപ്പും ഈ സിനിമയും കണ്ടവര്‍ക്ക് കലങ്ങും

തുഴയാതെ ഔട്ടാകുമോ
ധവാന്‍ ജയിപ്പിക്കണോ രോഹിത് ജയിപ്പിക്കണോ രണ്ടും ഇല്ലെങ്കിലും സാരമില്ല തുഴയാതെ ഔട്ടായാലും മതിയായിരുന്നു

എന്നെ ഉദ്ദേശിച്ചാണ്
എല്ലാ കളിയിലും കോലിയെ മാത്രം ആശ്രയിക്കാന്‍ പറ്റില്ല. എല്ലാവരും അവസരത്തിനൊത്ത് ഉയരണം

ചായ വേണോ
രോഹിതിനും ധവാനും കൂടി ചായ എടുത്തോളൂ, ആറുന്നതിന് മുന്നേ അവരിങ്ങ് എത്തും

ഇവരെ ഓപ്പണറാക്കാം
അടുത്ത കളിക്ക് കോലിയെയും യുവരാജിനെയും ഓപ്പണറാക്കിയാല്‍ വിക്കറ്റ് നഷ്ടമെങ്കിലും ഒഴിവാക്കാം

നീ എന്തിനാ കളിക്കുന്നത്
നീ എന്തിനാ കളിക്കുന്നത് എന്ന് ചോദിച്ചാല്‍ ധവാന്‍ പറയും ഓപ്പണര്‍ എന്ന്. എന്നാല്‍ അതല്ല ചോദ്യം
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications