Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൊട്ടിത്തെറിച്ച് സമി, ചീത്തവിളിച്ച് സാമുവല്‍സ് ... വിന്‍ഡീസ് ആഘോഷം ഇങ്ങനെയോ?

കൊല്‍ക്കത്ത: അവസാന ഓവറില്‍ ഒന്നിന് പുറകേ ഒന്നായി അടിച്ച നാല് സിക്‌സറുകളോടെ വെസ്റ്റ് ഇന്‍ഡീസ് ലോക ചാമ്പ്യന്മാരായി. അവിശ്വസനീയ ജയം നേടിയ വിന്‍ഡീസ് താരങ്ങളുടെ ആഘോഷപ്രകടനം തന്നെ ഒരു കാഴ്ചയായിരുന്നു. എന്നാല്‍ വിജയാഘോഷങ്ങള്‍ക്കൊപ്പം കളത്തിലും പുറത്തും വിന്‍ഡീസ് താരങ്ങളുടെ പെരുമാറ്റം ആരാധകരായ ചിലരെയെങ്കിലും നിരാശപ്പെടുത്തുന്നതായിരുന്നു.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ബെന്‍ സ്‌റ്റോക്‌സിനെ ചീത്തവിളിച്ച മര്‍ലോണ്‍ സാമുവല്‍സിന് മാച്ച് ഫീസിന്റെ 30 ശതമാനം പിഴയടക്കേണ്ടി വന്നു. അവസാന ഓവറിലായിരുന്നു ഈ സംഭവം. സ്റ്റോക്‌സിനെതിരെതിരായ വാക്പ്രയോഗം സാമുവല്‍സും സമ്മതിച്ചിട്ടുണ്ട്. 66 പന്തില്‍ പുറത്താകാതെ 85 റണ്‍സെടുത്ത സാമുവല്‍സാണ് കളിയിലെ താരമായത്. 9 ഫോറും 2 സിക്‌സും പറത്തിയാണ് സാമുവല്‍സ് 85 റണ്‍സെടുത്തത്.

west-indies

ലോകകപ്പ് വിജയത്തിന് ശേഷം ശരിക്കും നിയന്ത്രണം വിട്ടത് പോലെയായിരുന്നു ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ പെരുമാറ്റം. കളിക്കാര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കാത്ത വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ സമി ആഞ്ഞടിച്ചു. തലച്ചോറില്ലാത്തക കളിക്കാരുടെ ടീം എന്ന് വെസ്റ്റ് ഇന്‍ഡീസ് ടീമിനെ വിശേഷിപ്പിച്ച ഇംഗ്ലീഷ് കമന്റേറ്റര്‍ മാര്‍ക്ക് നിക്കോള്‍സിന് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടിയാണ് ഇംഗ്ലണ്ടിനെ തോല്‍പിച്ച് വിന്‍ഡീസ് ടീം നല്‍കിയത്.

തങ്ങള്‍ക്ക് ആരും ഒരു സാധ്യതയും കല്‍പിച്ചില്ല. തങ്ങളുടെ സ്വന്തം ക്രിക്കറ്റ് ബോര്‍ഡും ജേര്‍ണലിസ്റ്റുകളും തങ്ങളെ അപമാനിച്ചു. ലോകകപ്പ് ജയിച്ചുകൊണ്ട് മാത്രമേ തങ്ങള്‍ക്ക് ഇതിന് മറുപടി നല്‍കാന്‍ പറ്റുമായിരുന്നുള്ളൂ. കളി ജയിച്ചിട്ടും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്നും പ്രതികരണമൊന്നും കിട്ടാത്തതിലും സമി രോഷം കൊണ്ടു. ഇനി എപ്പോഴാണ് താന്‍ വെസ്റ്റ് ഇന്‍ഡീസ് ഡ്രസിങ് റൂമിന്റെ ഭാഗമാകുക എന്ന് അറിയില്ലെന്ന് പറഞ്ഞാണ് സമി തന്റെ വികാരവിക്ഷോഭത്തോടെയുള്ള വാക്കുകള്‍ അവസാനിപ്പിച്ചത്.

Story first published: Monday, April 4, 2016, 13:16 [IST]
Other articles published on Apr 4, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+