Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി20 ലോകകപ്പ്; അഫ്ഗാനിസ്ഥാന് യോഗ്യത, വമ്പന്മാര്‍ കരുതിയിരിക്കുക!

നാഗ്പൂര്‍: യുവത്വത്തിന്റെ തിളപ്പുമായെത്തിയ അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ അര്‍ഹത നേടി. യോഗ്യതാ റൗണ്ടില്‍ ശനിയാഴ്ച സിംബാബ്വെയെ തോല്‍പിച്ചാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് കളിക്കാനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ 59 റണ്‍സിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം.

ജയിച്ചാല്‍ ജയിക്കുന്ന ടീം ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും എന്ന സ്ഥിതിയിലാണ് അഫ്ഗാനിസ്ഥാനും സിംബാബ്വെയും ശനിയാഴ്ച നാഗ്പൂരില്‍ കളിക്കാനിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന് 186 റണ്‍സടിച്ചു. സിംബാബ്വെ ആകട്ടെ 19.4 ഓവറില്‍ 127 റണ്‍സിന് പുറത്തായി. അഫ്ഗാനിസ്ഥാന് 59 റണ്‍സ് ജയവും ഗ്രൂപ്പ് ചാമ്പ്യന്മാരായി ലോകകപ്പിനുള്ള ടിക്കറ്റും.

afghanistan-wt20-win-zimb

മുഹമ്മദ് നബി (52), സാമിയുള്ള ഷെന്‍വാരി (43) എന്നിവരുടെ മികവിലായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാന്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹമീദ് ഹസന്‍ എന്നവരുടെ മികവില്‍ സിംബാബ്‌വെയെ 127 ല്‍ ഒതുക്കാനും അഫ്ഗാനിസ്ഥാന് പറ്റി. യോഗ്യതാ റൗണ്ടില്‍ സ്‌കോട്ലന്‍ഡിനെ 14 റണ്‍സിന് തോല്‍പിച്ച് തുടങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ടാമത്തെ കളിയില്‍ ഹോങ്കോങിനെ ആറ് വിക്കറ്റിന് തോല്‍പിച്ചിരുന്നു.

കൂറ്റനടിക്ക് കഴിവുള്ള ബാറ്റ്സ്മാന്‍മാരും മികച്ച ഫാസ്റ്റ് ബൗളര്‍മാരും അടങ്ങിയ അഫ്ഗാന്‍ ടീം ട്വന്റി 20 യില്‍ ഏത് കൊലകൊമ്പന്മാരെയും വിറപ്പിക്കാന്‍ പോന്നവരാണ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരടങ്ങിയ ഗ്രൂപ്പ് 1 ലാണ് സൂപ്പര്‍ 10 ല്‍ അഫ്ഗാനിസ്ഥാന്‍ കളിക്കുന്നത്. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന രണ്ട് ടീമുകള്‍ സെമി ഫൈനലിന് യോഗ്യത നേടും.

Story first published: Sunday, March 13, 2016, 10:01 [IST]
Other articles published on Mar 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+