Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ മടങ്ങി, രാജാക്കന്മാരെ പോലെ...!!!

നാഗ്പൂര്‍: ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും കടുകിട വിട്ടുകൊടുക്കാതെ പൊരുതിയ അഫ്ഗാനിസ്ഥാന്‍ ഒടുക്കം ജയിച്ചു. തോല്‍വിയറിയാതെ വന്ന വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചാണ് കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 ലോകകപ്പ് 2016 തങ്ങളുടെ ആദ്യജയം കുറിച്ചത്. ഇംഗ്ലണ്ടിനോടും ശ്രീലങ്കയോടും ദക്ഷിണാഫ്രിക്കയോടും ജയിച്ച വെസ്റ്റ് ഇന്‍ഡീസിന് അഫ്ഗാനെതിരെ നില തെറ്റി.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ആദ്യം ഫീല്‍ഡ് ചെയ്യുക എന്ന പതിവ് ശൈലി തന്നെ നാഗ്പൂരിലും സ്വീകരിച്ചു. മുഹമ്മദ് ഷെഹ്‌സാദിന്റെ കൂറ്റനടികളുടെയും നജിബുള്ള സദ്രാന്റെ വിലപ്പെട്ട 48 റണ്‍സിന്റെയും സഹായമുണ്ടായിട്ടും 123 റണ്‍സ് വരെയെത്താനേ അഫ്ഗാന് സാധിച്ചുള്ളൂ. സ്പിന്നര്‍മാരായ സാമുവല്‍ ബദ്രിയും സുലൈമാന്‍ ബെന്നുമാണ് വിന്‍ഡീസിന് വേണ്ടി കളി എറിഞ്ഞുപിടിച്ചത്. ബദ്രീ മൂന്നും റസല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

afghanistan

താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലേ ഞെട്ടി. അരങ്ങേറ്റ മത്സരം കളിച്ച ലെവിസ് പൂജ്യത്തിന് പുറത്ത്. പിന്നാലെ 5 റണ്‍സുമായി സാമുവല്‍സും മടങ്ങി. ചാള്‍സ്, ബ്രാവോ, രാംദിന്‍ എന്നിവര്‍ പൊരുതിനോക്കിയെങ്കിലും ഫലം കണ്ടില്ല. ആറ് റണ്‍സിന് അഫ്ഗാന്‍ ജയിച്ചു. അഫ്ഗാനിസ്ഥാന്റെ ഓപ്പണിംഗ് ബൗളര്‍ അമിര്‍ ഹംസ നാലോവറില്‍ 9 റണ്‍സിന് 1 വിക്കറ്റ് വീഴ്ത്തി. സദ്രാനാണ് മാന്‍ ഓഫ് ദ മാച്ച്. നാല് കളിയില്‍ മൂന്നും തോറ്റെങ്കിലും ലോകകപ്പിന്റെ ടീമായിട്ടാണ് ഇന്‍സമാം ഉള്‍ ഹഖിന്റെ അഫ്ഗാന്‍ ടീം മടങ്ങുന്നത്.

Story first published: Monday, March 28, 2016, 11:23 [IST]
Other articles published on Mar 28, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+