Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിലെ തോല്‍വി; അശ്വിനെതിരെ പൊട്ടിത്തെറിച്ച് സുനില്‍ ഗാവസ്‌കര്‍!

മുംബൈ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്ത്. സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനെയാണ് ഗാവസ്‌കര്‍ ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തുന്നത്. ഒരു സ്പിന്‍ ബൗളര്‍ നോ ബോള്‍ എറിയുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഗാവസ്‌കര്‍ പറയുന്നത്. അശ്വിന്റെ പന്തില്‍ ഭുമ്ര ക്യാച്ചെടുത്ത് സിമ്മണ്‍സിനെ പുറത്താക്കിയതായിരുന്നു. പക്ഷേ ഇത് നോബോളായി.

പിന്നാലെ ഹര്‍ദീക് പാണ്ഡ്യയുടെ പന്തിലും ലെന്‍ഡല്‍ സിമ്മണ്‍സ് ക്യാച്ച് നല്‍കിയെങ്കിലും ഈ പന്തും നോബോളായി. തുടര്‍ച്ചയായി ജീവന്‍ കിട്ടിയ സിമ്മണ്‍സ് പുറത്താകാതെ 82 റണ്‍സെടുത്ത് വിന്‍ഡീസിനെ ജയിപ്പിച്ച് മാന്‍ ഓഫ് ദ മാച്ചുമായി. നോബോളുകളാണ് കളി തുലച്ചതെന്ന് മത്സരശേഷം ക്യാപ്റ്റന്‍ എം എസ് ധോണിയും തുറന്നടിച്ചിരുന്നു. 7 വിക്കറ്റിനാണ് ഇന്ത്യ കളി തോറ്റത്.

india

ഒരു ഫാസ്റ്റ് ബൗളര്‍ നോബോള്‍ എറിയുന്നത് മനസിലാക്കാം. യോര്‍ക്കറോ ബൗണ്‍സറോ എറിയാനുള്ള ശ്രമത്തിനിടെ കാല് അല്‍പം മുന്നോട്ട് പോകുന്നത് സാധാരണയാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ നോബോള്‍ എറിയുന്നത് അംഗീകരിക്കാനാകില്ല. നെറ്റ്‌സില്‍ പരിശീലനം ചെയ്ത് ഉറപ്പാക്കേണ്ട കാര്യമാണിത്. നോബോള്‍ മാത്രമല്ല, അശ്വിന്‍ സെമിഫൈനലില്‍ ആകെ പരാജയമായിരുന്നു. 2 ഓവറില്‍ 20 റണ്‍സ് വഴങ്ങിയ അശ്വിന് പിന്നെ ധോണി പന്ത് കൊടുത്തത് പോലുമില്ല.

വെസ്റ്റ് ഇന്‍ഡീസ് ടീം ഗെയിമിലൂടെയാണ് ഇന്ത്യയെ തോല്‍പിച്ചത് എന്നും ഗാവസ്‌കര്‍ പറഞ്ഞു. കോലിയും ഗെയ്‌ലും തമ്മിലുള്ള പോരാട്ടം എന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ ഗെയ്ല്‍ റണ്ണടിക്കാതിരുന്നിട്ടും അവര്‍ ജയിച്ചു. കിട്ടിയ അവസരങ്ങളെല്ലാം അവര്‍ മുതലാക്കി. ഇന്ത്യയുടെ പോരായ്മകളെക്കാളും വിന്‍ഡീസിന്റെ മികവാണ് വിജയകാരണം എന്നാണ് കമന്റേറ്റര്‍ കൂടിയായ ഗാവസ്‌കര്‍ പറയുന്നത്.

Story first published: Saturday, April 2, 2016, 10:17 [IST]
Other articles published on Apr 2, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+