Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലന്‍ഡ് പാകിസ്താനെയും തോല്‍പിച്ചു, ഇന്ത്യയ്ക്ക് ആശ്വാസം, പെരുത്ത സന്തോഷം!

മൊഹാലി: ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തോറ്റ ഇന്ത്യയുടെ ഏറ്റവും വലിയ ആഗ്രഹം ന്യൂസിലന്‍ഡ് ബാക്കിയുള്ള എല്ലാ കളികളും ജയിക്കുക എന്നതായിരുന്നു. ആഗ്രഹിച്ച പോലെ തന്നെ ഇന്ത്യയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയെയും ഇപ്പോഴിതാ പാകിസ്താനെയും ന്യൂസിലന്‍ഡ് തോല്‍പിച്ചു. മൂന്ന് കളിയില്‍ മൂന്ന് ജയവുമായി ന്യൂസിലന്‍ഡ് ലോകകപ്പ് സെമിയിലെത്തുന്ന ആദ്യത്തെ ടീമായി. ബാക്കിയുള്ള രണ്ട് കളികളും ജയിച്ചാല്‍ ഇന്ത്യയ്ക്കും സെമിയിലെത്താം.

മൊഹാലിയിലെ ടിപ്പിക്കല്‍ ട്വന്റി 20 വിക്കറ്റില്‍ 22 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കീവിസ് 20 ഓവറില്‍ 5 വിക്കറ്റിന് 180 റണ്‍സടിച്ചു. 48 പന്തില്‍ 80 റണ്‍സടിച്ച മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ മികവിലാണ് കീവികള്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പാകിസ്താന്‍ ആളിക്കത്തിയെങ്കിലും മധ്യനിര കളി തുലച്ചു. ആവേശകരമായ കളിയുടെ ചിത്രങ്ങളിലേക്ക്...

എല്ലാം ഗുപ്ടില്‍

എല്ലാം ഗുപ്ടില്‍

മക്കുല്ലം വിരമിച്ച ടെന്‍ഷന്‍ ന്യൂസിലന്‍ഡ് അറിയാതെ നോക്കുന്നത് മാര്‍ട്ടിന്‍ ഗുപ്ടിലാണ്. 48 പന്തില്‍ 80 റണ്‍സാണ് ഗുപ്ടില്‍ പാകിസ്താനെതിരെ അടിച്ചത്. 14 ഫോറും 3 സിക്‌സും. മാന്‍ ഓഫ് ദ മാച്ചും ഗുപ്ടില്‍ തന്നെ.

മധ്യനിര കലക്കി

മധ്യനിര കലക്കി

ആന്‍ഡേഴ്‌സണ്‍ 21, റോസ് ടെയ്‌ലര്‍ 36 നോട്ടൗട്ട്, റോഞ്ചി 11 എന്നിവരുടെ സംഭാവനകളാണ് ന്യൂസിലന്‍ഡിന് അവസാന ഓവറുകളില്‍ കുതിപ്പ് നല്‍കിയത്. മൂന്നോവറില്‍ മാത്രം കീവിസ് 26 റണ്‍സ് വാരി.

ആമിറിനും കണക്കിന് കിട്ടി

ആമിറിനും കണക്കിന് കിട്ടി

പാകിസ്താന്റെ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് ആമിറും ഇര്‍ഫാനും നാലോവറില്‍ 40ന് മേല്‍ റണ്‍ വഴങ്ങി. അഫ്രീദിയും നാലോവറില്‍ 40 റണ്‍സ് വിട്ടുകൊടുത്തു. നാലോവറില്‍ 23 റണ്‍സിന് 2 വിക്കറ്റെടുത്ത സമിയും 26 റണ്‍സ് മാത്രം വഴങ്ങിയ യുവതാരം വസിമും മാത്രമാണ് തിളങ്ങിയത്.

ഷര്‍ജീല്‍ അടിച്ച അടി...

ഷര്‍ജീല്‍ അടിച്ച അടി...

25 പന്തില്‍ 9 ഫോറും 1 സിക്‌സും സഹിതം 47 റണ്‍സടിച്ച് ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്‍ മിന്നുന്ന തുടക്കമാണ് പാകിസ്താന് നല്‍കിയത്. 5.3 ഓവറില്‍ 65 റണ്‍സിലെത്തിയപ്പോഴാണ് ഷര്‍ജീല്‍ പുറത്തായത്. ഇതോടെ പാക് ഇന്നിംഗ്‌സിന്റെ വേഗം കുറഞ്ഞു.

കളി തുലച്ചത് ഇവര്‍

കളി തുലച്ചത് ഇവര്‍

32 പന്തില്‍ 30 റണ്‍സെടുത്ത ഷെഹ്‌സാദ് അഹമ്മദ്, 26 പന്തില്‍ 24 റണ്‍സെടുച്ച ഉമര്‍ അക്മല്‍ എന്നിവരുടെ തുഴച്ചിലാണ് പാകിസ്താന് തിരിച്ചടിയായത്. 9 പന്തില്‍ 19 റണ്‍സുമായി അടിച്ചുതുടങ്ങിയ അഫ്രീദി വേഗം പുറത്താകുകയും ചെയ്തു.

Story first published: Wednesday, March 23, 2016, 9:57 [IST]
Other articles published on Mar 23, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+