Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ട്വന്റി 20 ലോകകപ്പ്: ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍, കളി മാർച്ച് 19ന്, ഇത്തവണ തീ പാറും!

മുംബൈ: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍. മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ 3 വരെ ഇന്ത്യയിലെ 8 നഗരങ്ങളിലായാണ് കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ് നടക്കുക. മാര്‍ച്ച് 19ന് ധരംശാലയിലാണ് ഇന്ത്യ - പാകിസ്താന്‍ ഗ്രൂപ്പ് മത്സരം.

ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യ പാകിസ്താനോട് തോറ്റിട്ടില്ല. 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ലോകകപ്പിലെ വിജയികളാണ് ഇന്ത്യ. അന്ന് പാകിസ്താനെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യ പാകിസ്താനെ തോല്‍പിച്ചിരുന്നു. ട്വന്റി 20 ലോകകപ്പിന്റെ അടുത്ത എഡിഷന്‍ (2009) പാകിസ്താനാണ് ജയിച്ചത്.

worldt20-2016

2010ല്‍ ഇംഗ്ലണ്ട്, 2012 ല്‍ വെസ്റ്റ് ഇന്‍ഡീസ്, 2014 ല്‍ ശ്രീലങ്ക എന്നിവരും ലോകകപ്പ് ജയിച്ചു. 2007 ന് ശേഷം ഇന്ത്യയ്ക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ പ്രമുഖ ടീമുകള്‍ക്ക് ഒരിക്കല്‍ പോലും ലോകകപ്പ് കിട്ടിയിട്ടില്ല. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പായതിനാല്‍ എം എസ് ധോണിക്കും കൂട്ടര്‍ക്കും ഇത്തവണ മികച്ച സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കുന്ന കാര്യം അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ലോകകപ്പില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ വരുന്നത്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയയില്‍ നടന്ന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി നേര്‍ക്കുനേര്‍ വന്നത്. അന്നു ഇന്ത്യ തന്നെ ജയിച്ചു.

Story first published: Friday, December 11, 2015, 12:52 [IST]
Other articles published on Dec 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+