Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2015ലെ കോടീശ്വരകായിക താരങ്ങള്‍... ധോണിയെത്രാമത്?

സാന്‍ഫ്രാന്‍സിസ്‌കോ: ലോകത്തില്‍ ഏറ്റവും അധികം പണം സമ്പാദിക്കുന്നവര്‍ ബിസിനസുകാര്‍ ആയിരിക്കാം. അവര്‍ക്ക് പിറികില്‍ സിനിമാ താരങ്ങളാണോ അതോ കായിക താരങ്ങളോ... ഇക്കാര്യം പരിശോധിക്കാവുന്നതാണ്.

പല സിനിമാ താരങ്ങളേക്കാളും വലുതാണ് കായിക താരങ്ങളും പ്രതിഫലം. ലോകതതെ കോടീശ്വരന്‍മാരില്‍ അവരും ഉണ്ട്. 2015 ലെ ഏറ്റവും ധനികരായ കായിക താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത് ഫോര്‍ബ്‌സ് മാസികയാണ്. അതില്‍ ഇന്ത്യാക്കരനും ഉണ്ട്. മറ്റാരുമല്ല, ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിംഗ് ധോണി തന്നെ. കഴിഞ്ഞ 12 മാസം കൊണ്ട് ഇവര്‍ ഉണ്ടാക്കിയ സന്പാദ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍.

പക്ഷേ ലോകത്തിലെ ഏറ്റവും പണക്കാരായ കായിക താരങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റില്‍ നിന്നുള്ളവര്‍ കുറേയേറെ പിറകിലാണ്. ആ പട്ടികയിലെ ചിലരെ ഒന്ന് കണ്ടാലോ...

ഫ്‌ലോയ്ഡ് മെയ് വെതര്‍

ഫ്‌ലോയ്ഡ് മെയ് വെതര്‍

ലോക ബോക്‌സിംഗില്‍ ഇതിഹാസ താരമാണ് ഫ്‌ലോയ്ഡ് മേയ് വെതര്‍. ബോക്‌സിംഗിലെ അപരാജിതന്‍. അഞ്ച് തവണ ലോക ചാമ്പ്യന്‍. 38 കാരനായ ഈ അമേരിക്കന്‍ ബോക്‌സിംഗ് താരത്തിന്റെ പ്രതിഫലം എത്രയെന്നോ...15 മില്യണ്‍ ഡോളര്‍. വര്‍ഷത്തെ മൊത്തം സമ്പാദ്യം 300 മില്യണ്‍ ഡോളര്‍. ഏതാണ്ട് 2000 കോടി രൂപ.

മാനി പാക്വിയോ

മാനി പാക്വിയോ

ലോക ബോക്‌സിംഗിലെ മറ്റൊരു ഉതിഹാസ താരമാണ് മാനി. വര്‍ഷത്തെ മോത്തം സമ്പാദ്യം 160 മില്യണ്‍ ഡോളറാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ആദ്യ രണ്ട് സ്ഥാനം ബോക്‌സിംഗ് റിംഗ് സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയത് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണ്. വര്‍ഷത്തെ സമ്പാദ്യം 79.6 മില്ല്യണ്‍ ഡോളര്‍.

ലയണല്‍ മെസ്സി

ലയണല്‍ മെസ്സി

അര്‍ജന്റീനക്കാരനായ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണ് നാലാം സ്ഥാനത്ത്. മെസ്സിയുടെ സമ്പാദ്യം 73.8 മില്യണ്‍ ഡോളറാണ്.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

ഒരുകാലത്ത് ലോകത്ത് ഏറ്റവും അധികം പണം സമ്പാദിച്ചിരുന്നത് ടെന്നീസ് താരങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അല്‍പം പിറകിലാണ്. അഞ്ചാം സ്ഥാനത്താണ് റോജര്‍ ഫെഡറര്‍ ഉള്ളത്. സമ്പാദ്യം 67 മില്യണ്‍ ഡോളര്‍.

ലെ ബ്രോണ്‍ ജെയിംസ്

ലെ ബ്രോണ്‍ ജെയിംസ്

ബാസ്‌കറ്റ് ബോള്‍ കളിച്ചാല്‍ അത്രയൊക്കെ പണം ഉണ്ടാക്കാന്‍ പറ്റുമോ... പറ്റും. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാരന്‍ ലി ബ്രോണ്‍ ജെയിംസ് ആണ് പട്ടികയിലെ ആറാമന്‍. സമ്പാദ്യം 64.8 മില്യണ്‍ ഡോളര്‍.

കെവിന്‍ ഡുറന്റ്

കെവിന്‍ ഡുറന്റ്

മറ്റൊരു ബാസ്‌കറ്റ് ബോള്‍ കളിക്കാരനാണ് കെവിന്‍ ഡുറന്റ്. 54.1 മില്യണ്‍ ഡോളറാണ് സമ്പാദ്യം.

ഫില്‍ മിക്കെല്‍സണ്‍

ഫില്‍ മിക്കെല്‍സണ്‍

ലോകത്തെ പണക്കാരുടെ കളി എന്നാണ് ഗോള്‍ഫ് അറിയപ്പെടുന്നത്. അപ്പോള്‍ പിന്നെ പ്രതിഫലവും മോശമാകില്ലല്ലോ. ഫില്‍ മിക്കെല്‍സന്റെ സമ്പാദ്യം 50.8 മില്യണ്‍ ഡോളറാണ്.

ടൈഗര്‍ വുഡ്‌സ്

ടൈഗര്‍ വുഡ്‌സ്

ഒരുകാലത്ത് കായിക താരങ്ങളില്‍ ഏറ്റവും അധികം പമം പറ്റുന്ന ആളായിരുന്നു ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സ്. ഈ ഗോള്‍ഫ് താരത്തിന്റെ സമ്പാദ്യം 50.6 മില്യണ്‍ ഡോളറാണ്.

കോബ് ബ്രയാന്റ്

കോബ് ബ്രയാന്റ്

മറ്റൊരു ബാസ്‌കറ്റ് ബോള്‍ താരമാണ് കോബ് ബ്രയാന്റ്. 49.5 മില്യണ്‍ ഡോളറാണ് സമ്പാദ്യം.

ബെന്‍ റോത്ത്‌ലിസ്ബര്‍ഗര്‍

ബെന്‍ റോത്ത്‌ലിസ്ബര്‍ഗര്‍

റഗ്ബി താരമാണ് ബെന്‍. അമേരിക്കയില്‍ റഗ്ബിയ്ക്ക് ഫുട്‌ബോളെന്നും പറയും. 48.9 മില്യണ്‍ ഡോളറാണ് സമ്പാദ്യം.

റോറി മക്കല്‍റോയ്

റോറി മക്കല്‍റോയ്

ഗോള്‍ഫ് താരമാണ് റോറി. ലോക ഒന്നാം നമ്പര്‍ താരം. 48.3 മില്യണ്‍ ഡോളറാണ് സമ്പാദ്യം.

നൊവാക് ജ്യോക്കോവിച്ച്

നൊവാക് ജ്യോക്കോവിച്ച്

ടെന്നീസിലെ കിടിലന്‍ താരമാണ് നൊവാക് ജ്യോക്കാവിച്ച് 48.2 മില്ല്യണാണ് സമ്പാദ്യം.

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്

സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്

സ്വീഡിഷ് ഫുട്‌ബോള്‍താരമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ചും ഈ പട്ടികയിലെ അംഗമാണ് 39.1 മില്യണ്‍ ഡോളറാണ് സമ്പാദ്യം.

ലൂയിസ് ഹാമില്‍ട്ടണ്‍

ലൂയിസ് ഹാമില്‍ട്ടണ്‍

ഫോര്‍മുല വണ്‍ റേസിംഗിലെ താരമാണ് ഹാമില്‍ട്ടണ്‍. വര്‍ഷത്തെ സമ്പാദ്യം 39 മില്യണ്‍ ഡോളര്‍.

മഹേന്ദ്ര സിംഗ് ധോണി

മഹേന്ദ്ര സിംഗ് ധോണി

ഇക്കൂട്ടത്തില്‍ ആദ്യത്തില്‍ കടന്നുവരുന്ന ഒരേ ഒരു ഇന്ത്യക്കാരനും ക്രിക്കറ്റ് കളിക്കാരനും മഹേന്ദ്ര സിംഗ് ധോണിയാണ്. പട്ടികയില്‍ 23-ാം സ്ഥാനക്കാരനാണ് ധോണി. സമ്പാദ്യം 31 മില്യണ്‍ ഡോളര്‍.

ധോണിയ്ക്കും പിറകേ നെയ്മര്‍

ധോണിയ്ക്കും പിറകേ നെയ്മര്‍

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിന്റെ പ്രതീക്ഷ മുഴുവന്‍ നെയ്മറില്‍ ആയിരുന്നു. പക്ഷേ അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. എങ്കിലും ധോണിയ്ക്ക് തൊട്ടുപിറകിലുണ്ട് നെയ്മര്‍. സമ്പാദ്യം 31 മില്യണ്‍ ഡോളര്‍.

Story first published: Thursday, June 11, 2015, 16:23 [IST]
Other articles published on Jun 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+