Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകത്തിലെ പണംവാരുന്ന കളിക്കാര്‍...ധോണി എത്രാമതാ...?

ലോകത്തില്‍ ഏറ്റവും അധികം പണം സമ്പാദിക്കുന്നവര്‍ ആരെല്ലാമായിരിക്കും... ബിസിനസ്സുകാര്‍, സിനിമ താരങ്ങള്‍.. പിന്നെയോ... കായിക താരങ്ങള്‍ എന്നായിരിക്കും അല്ലേ ഉത്തരം. ശരിയാണ ലോകത്ത് നന്നായി പണം സമ്പാദിക്കുന്നവരില്‍ കായിക താരങ്ങളും മുന്നിലുണ്ട്.

എന്നാല്‍ നമുക്ക് അത്ര പരിചിതമല്ലാത്തതും, നമ്മുടെ നാട്ടില്‍ അത്ര പണം ഉണ്ടാക്കാന്‍ പറ്റാത്തതും ആയ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ നിന്ന് പണം വാരുന്നവരാണ് മിക്കവരും. അവരുടെ പട്ടികയില്‍ നമ്മുടെ ക്രിക്കറ്റ് താരം ധോണിയുടെ സ്ഥാനം എത്രയെന്നറിയാമോ... 22.

ഇന്ത്യയിലെ പണംവാരും കായിക ഇനം ക്രിക്കറ്റ് ആണെങ്കില്‍ ആഗോള തലത്തില്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് സാരം. ലോകത്തില്‍ പണം വാരുന്ന കായിക താരങ്ങളെ കാണാം....

ഫ്‌ലോയ്ഡ് മെയ് വെതര്‍

ഫ്‌ലോയ്ഡ് മെയ് വെതര്‍

ലോക ബോക്‌സിങ് താരമായ ഫ്‌ലോയ്ഡ് മെയ് വെതര്‍ ആണ് കായിക താരങ്ങളില്‍ റെക്കോര്‍ഡ് പ്രതിഫലം വാങ്ങുന്ന കകഷി. 638 കോടി ഇന്ത്യന്‍ രൂപയാണ് ഇങ്ങേര്‍ കളിയുലൂടെ സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം റെക്കോര്‍ഡിട്ടത്. ഏതാണ്ട് ആയിരം കോടിയോളം ബോക്‌സിങ്ങിലൂടെ സ്വന്തമാക്കി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. ഏതാണ്ട് 486 കോടി ഇന്്യന്‍ രൂപയാണ് ഇദ്ദേഹം പ്രതിഫലത്തുകയായി മാത്രം വാങ്ങിയത്.

ലിബ്രോണ്‍ ജെയിംസ്

ലിബ്രോണ്‍ ജെയിംസ്

ബാസ്‌കറ്റ് ബോള്‍ താരമാണ് ലിബ്രോണ്‍. കളിയില്‍ നിന്ന് നേടിയ വരുമാനം 440 കോടി രൂപ.

ലയണല്‍ മെസ്സി

ലയണല്‍ മെസ്സി

ലോകത്ത് ആരാധകര്‍ ഏറ്റവും അധികമുളള ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായിരിക്കും ലയണല്‍ മെസ്സി. പക്ഷേ വരുമാനത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണെന്ന് മാത്രം. വരുമാനം 393 കോടി രൂപ.

കോബ് ബ്രയാന്റ്

കോബ് ബ്രയാന്റ്

ഇതാ മറ്റൊരു ബാസ്‌കറ്റ്‌ബോള്‍ താരം. കോബ് ബ്രയാന്റ്. അമേരിക്കന്‍ ബാസ്‌കറ്റഅ ബോള്‍ താരമാണ്. കളിയിലൂടെയുള്ള വരുമാനം 374 കോടി രൂപ.

 ടൈഗര്‍ വുഡ്‌സ്

ടൈഗര്‍ വുഡ്‌സ്

ഒരു കാലത്ത് ലോകത്ത് ഏറ്റവും ഉര്‍ന്ന പ്രതിഫലം പറ്റിയിരുന്ന താരമായിരുന്നു ടൈഗര്‍ വുഡ്‌സ്. ഗോള്‍ഫ് താരം ആണ്. 100 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ പ്രതിഫലം വാങ്ങിയ ആദ്യ താരം. ഇപ്പോള്‍ പ്രതിഫലം 372 കോടി.

റോജര്‍ ഫെഡറര്‍

റോജര്‍ ഫെഡറര്‍

ക്രിക്കറ്റ് താരങ്ങളേക്കാളെല്ലാം പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളാണ് ടെന്നീസ് കളിക്കുന്നവര്‍. പട്ടികയില്‍ ഏഴാം സഥാനത്തുള്ളത് റോജര്‍ ഫെഡറര്‍. സമ്പാദിക്കുന്നത് 341 കോടി.

ഫില്‍ മിക്കെല്‍സണ്‍

ഫില്‍ മിക്കെല്‍സണ്‍

പണം കൊയ്യുന്ന കായികതാരങ്ങളില്‍ ഇടം പിടിച്ച മറ്റൊരു ഗോള്‍ഫ് താരമാണ് ഫില്‍ മിക്കെല്‍സണ്‍. സമ്പാദിക്കുന്നത് 323 കോടി രൂപ.

റാഫേല്‍ നദാല്‍

റാഫേല്‍ നദാല്‍

ടെന്നീസില്‍ നിന്നിതാ മറ്റൊരു താരം കൂടി. റാഫേല്‍ നദാല്‍ സമ്പാദിക്കുന്നത് 270 കോടി രൂപയാണ്.

മാറ്റ് റിയാന്‍

മാറ്റ് റിയാന്‍

അമേരിക്കന്‍ റഗ്ബി താരമാണ് താരമാണ് മാറ്റ് റിയാന്‍. പ്രതിഫലത്തുക 266 കോടി രൂപ.

നെയ്മര്‍

നെയ്മര്‍

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളില്‍ ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന താരമായിരുന്നു ബ്രസാലിന്റെ നെയ്മര്‍. എന്നാല്‍ പ്രതിഫലപ്പട്ടികയില്‍ 16-ാമതാണ് നെയ്മറിന് സ്ഥാനം.

മഹേന്ദ്ര സിങ് ധോണി

മഹേന്ദ്ര സിങ് ധോണി

ഇന്ത്യയില്‍ നിന്നുള്ള ഒരു കായിക താരം... ക്രിക്കറ്റില്‍ നിന്നുള്ള ഒരു താരം... 100 പേരിടെ പട്ടികയില്‍ ഒരൊറ്റ ആള്‍ മാത്രം. അതാണ് നമ്മുടെ ധോണി. 22-ാം സ്ഥാനത്താണ് ധോണിയുള്ളത്. സമ്പാദിക്കുന്നത് 182 കോടി രൂപ.

Story first published: Sunday, September 14, 2014, 14:45 [IST]
Other articles published on Sep 14, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+