Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അദ്ദേഹം വീണ്ടുമത് ചെയ്തു... എന്തൊരു താരം!! കോലിയെ വീഴ്ത്തി ക്രിക്കറ്റ് ലോകം

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യയെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിക്കുന്നതില്‍ ചുക്കാന്‍ പിടിച്ച ക്യാപ്റ്റന്‍ വിരാട് കോലിയെ ക്രിക്കറ്റ് ലോകം പ്രശംസ കൊണ്ട് മൂടുകയാണ്. റണ്‍ചേസില്‍ തന്റെ പ്രകടനത്തെ വെല്ലാന്‍ മറ്റൊരാളില്ലെന്നു തെളിയിച്ചാണ് സെഞ്ച്വറിയോടെ കോലി ടീമിന്റെ ഹീറോയായത്.

സോഷ്യല്‍ മീഡിയകളിലൂടെ കോലിയെയും ഇന്ത്യയെയും പ്രമുഖ താരങ്ങള്‍ വാനോളം പുകഴ്ത്തി. ചില പ്രധാനപ്പെട്ട പ്രതികരണങ്ങളും മല്‍സരശേഷം കോലിയും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസും പറഞ്ഞത് എന്തൊക്കെയെന്നു നോക്കാം.

 പ്രത്യേകതയുളള വിജയമെന്ന് കോലി

പ്രത്യേകതയുളള വിജയമെന്ന് കോലി

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതയുള്ള വിജമയാണ് ഡര്‍ബനിലേതെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു. ജൊഹാന്നസ്ബര്‍ഗ് ടെസ്റ്റില്‍ നേടിയ ജയം നല്‍കിയ ആത്മവിശ്വാസവുമായാണ് ടീം ഡര്‍ബനിലെത്തിയത്. മല്‍സരത്തില്‍ മികച്ചൊരു കൂട്ടുകെട്ട് ഇന്ത്യക്ക് അനിവാര്യമായിരുന്നു. രഹാനെയ്‌ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഏകദിനത്തില്‍ സെഞ്ച്വറി നേടാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടായിരുന്നു അങ്ങനെയൊരു ആഹ്ലാദപ്രകടനമെന്നും കോലി വിശദമാക്കി.
ഫീല്‍ഡിങിനിടെ വയറിനു പരിക്കേറ്റിരുന്നു. അതു അത്ര ഗൗരവലുള്ളതല്ല. താരങ്ങള്‍ക്ക് പെട്ടെന്ന് പരിക്കേല്‍ സാധ്യതയുള്ളതാണ് ഡര്‍ബനിലെ ഔട്ട്ഫീല്‍ഡ്. രണ്ടു സ്പിന്നര്‍മാരും ഉജ്ജ്വലമായാണ് മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി പന്തെറിഞ്ഞത്. ഇതേ പ്രകടനം ശേഷിക്കുന്ന മല്‍സരങ്ങളിലും അവര്‍ക്കു നടത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഹാനെയെ കോലി പ്രശംസിച്ചു. കഴിഞ്ഞ ടെസ്റ്റിലെ പ്രകടനം അദ്ദേഹത്തിന്റെ ആത്മവിശ്വാസമുയര്‍ത്തിയിരുന്നു. വളരെ പോസിറ്റീവായാണ് രഹാനെ കളിച്ചതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.

എല്ലാ അടവും പയറ്റിയതായി ‍ഡുപ്ലെസിസ്

എല്ലാ അടവും പയറ്റിയതായി ‍ഡുപ്ലെസിസ്

ജയത്തിനു വേണ്ടി എല്ലാ അടവും ടീം പയറ്റിയതായി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസ് പറഞ്ഞു. ടീമിന്റെ ബാറ്റിങ് അത്ര നന്നായില്ല. 50-60 റണ്‍സ് വരെ കൂടുതല്‍ റണ്‍സ് നേടാന്‍ ടീമിനാവുമായിരുന്നു. ഇന്ത്യയുടേത് ശക്തമായ ബാറ്റിങ് ലൈനപ്പാണ്.
ബൗളര്‍മാരെ മാറ്റിയും ഫീല്‍ഡിങില്‍ വ്യത്യാസം വരുത്തിയും കോലിയെയും രഹാനെയെയും പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അദ്ദേഹം വിശദമാക്കി.

കോലിയെ പുകഴ്ത്തി ലക്ഷ്മണ്‍

തന്റെ ട്വിറ്റര്‍ പേജിലൂടെ ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ കോലിയെ പുകഴ്ത്തി. എന്തൊരു ചേസറാണിത്, എന്തൊരു താരം- വിരാട് കോലി. കളിച്ച എല്ലാ രാജ്യത്തും സെഞ്ച്വറി നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഡര്‍ബനിലെ കോലിയുടെ സെഞ്ച്വറി ഇന്തയുടെ ജയം അനായാസമാക്കി മാറ്റിയെന്ന് ലക്ഷ്മണ്‍ ട്വീറ്റ് ചെയ്തു.

വോനിന്റെ പ്രശംസ

ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോനും കോലിയെ പ്രശംസിച്ചു. അദ്ദേഹം വീണ്ടുമത് ചെയ്തിരിക്കുന്നു. ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച റണ്‍ചേസറാണ് അദ്ദേഹമെന്നു വോന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയുടേത് തകര്‍പ്പന്‍ തുടക്കം

ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. പരമ്പരയില്‍ ഉജ്ജ്വലമായാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. ഓള്‍റൗണ്ട് മികവിലാണ് ഇന്ത്യ വമ്പന്‍ ജയം കൊയ്തത്.
റണ്‍മെഷീന്‍ കോലി വീണ്ടുമൊരു സെഞ്ച്വറി കൂടി നേടിയിരിക്കുന്നു. അജിങ്ക്യ രഹാനെയുടെയും ഇന്നിങ്‌സ് തകര്‍പ്പനായിരുന്നു. ഇതേ രീതിയില്‍ മുന്നോട്ടുപോവൂവെന്ന് റെയ്‌ന ട്വിറ്ററില്‍ രേഖപ്പെടുത്തി.

ഇന്ത്യയെ അഭിനന്ദിച്ച് സെവാഗ്

ഇന്ത്യക്ക് അഭിനന്ദനങ്ങളെന്നാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തത്. തകര്‍പ്പന്‍ പ്രകടനമാണ് ടീം നടത്തിയത്. പരമ്പര മികച്ച രീതിയില്‍ തന്നെ തുടങ്ങാന്‍ ഇന്ത്യക്കു കഴിഞ്ഞു. രഹാനെയുടെ പ്രകടനവും ഏറെ സന്തോഷം നല്‍കുന്നുവെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

രഹാനെയെ പ്രശംസിച്ച് മുരളി കാര്‍ത്തിക്

ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അജിങ്ക്യ രഹാനെയെ മുന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക് പുകഴ്ത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കു ശേഷം ഏകദിനത്തില്‍ നിന്നും തഴയപ്പെട്ട രഹാനെ ഗംഭീര തിരിച്ചുവരവാണ് നടത്തിയിരിക്കുന്നതെന്ന് കാര്‍ത്തിക് ട്വീറ്റ് ചെയ്തു.

കോലി എക്കാലത്തെയും മികച്ച റണ്‍ചേസര്‍

ഇംഗ്ലണ്ടിന്റെ മുന്‍ ബാറ്റ്‌സ്മാന്‍ അലെക്‌സ് ടുഡോര്‍ വിരാട് കോലിയെ പ്രശംസ കൊണ്ടു മൂടി. വിരാട് കോലി വീണ്ടുമത് ചെയ്തിരിക്കുന്നു. അദ്ദേഹമാണോ എക്കാലത്തെയും മികച്ച റണ്‍ ചേസര്‍? തന്റെ അഭിപ്രായത്തില്‍ കോലി തന്നെയാണെന്നും ടുഡോര്‍ ട്വീറ്റ് ചെയ്തു.

Story first published: Friday, February 2, 2018, 11:19 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+