Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷൂട്ടര്‍ ഹീന സിധുവിന്റെ ആരുംകാണാത്ത ചിത്രങ്ങള്‍

ടെന്നീസിലും ബാഡ്മിന്റണിലും മാത്രമല്ല, ഷൂട്ടിംഗിലുമുണ്ട് ഇന്ത്യയ്ക്ക് എണ്ണം പറഞ്ഞ താരങ്ങള്‍. ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യന്‍ ഷൂട്ടര്‍ ഹിധുവാണ് സൈന നേവാളിനും സാനിയ മിര്‍സയ്ക്കും ശേഷം ആരാധകരുടെ പ്രിയ താരമാകുന്നത്.

ഐ എസ് എസ് എഫ് ലോകകപ്പിലെ വിജയമാണ് ഹിന സിധുവിനെ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിച്ചത്. ഐ എസ് എസ് എഫ് മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷൂട്ടര്‍ കൂടിയാണ് 24 കാരിയായ ഈ പഞ്ചാബി സുന്ദരി

അഞ്ജലി ഭാഗവതിന് ശേഷം ഇന്ത്യന്‍ വനിതാ ഷൂട്ടിംഗിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന ഹിന സിധുവിന്റെ കൂടുതല്‍ വിശേഷങ്ങളിലേക്ക്

ഹിന സിധു

ഹിന സിധു

1989 ആഗസ്ത് 29 ന് പഞ്ചാബിലെ ലുധിയാനയിലാണ് സിധു ജനിച്ചത്. ജനിച്ചത് പഞ്ചാബിലാണെങ്കിലും താമസം മുംബൈയില്‍

ലോക നമ്പര്‍ വണ്‍

ലോക നമ്പര്‍ വണ്‍

2014 ഏപ്രില്‍ ഏഴിന് പുറത്തിറങ്ങിയ പട്ടിക പ്രകാരം ലോക ഒന്നാം നമ്പറാണ് ഈ ഇന്ത്യന്‍ ഷൂട്ടര്‍.

ഗ്ലാമര്‍ ഗേള്‍

ഗ്ലാമര്‍ ഗേള്‍

ഐ എസ് എസ് എഫ് മാഗസിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ ഷൂട്ടറാണ് ഈ 24 കാരി സുന്ദരി.

ഡോക്ടര്‍ ഷൂട്ടര്‍

ഡോക്ടര്‍ ഷൂട്ടര്‍

ഡെന്റല്‍ സര്‍ജറിയില്‍ ബാച്ചിലര്‍ ബിരുദമുള്ള ഈ അഞ്ചടി നാലിഞ്ചുകാരി തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് പക്ഷേ ഷൂട്ടിംഗ് റേഞ്ചാണ്.

പന്ത്രണ്ടാം ക്ലാസില്‍ തുടക്കം

പന്ത്രണ്ടാം ക്ലാസില്‍ തുടക്കം

2006 ലാണ് സിധു ഷൂട്ടിംഗ് പ്രാക്ടീസ് സീരിയസായി എടുത്തത്. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഇത്.

സ്വര്‍ണസുന്ദരി

സ്വര്‍ണസുന്ദരി

ജര്‍മനിയില്‍ നടന്ന 2013 ലോക ചാമ്പ്യന്‍ഷിപ്പില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹിന സ്വര്‍ണം നേടി.

ഷൂട്ടിംഗ് കുടുംബക്കാര്യം

ഷൂട്ടിംഗ് കുടുംബക്കാര്യം

അച്ഛന്‍ രാജീവര്‍, ഇളയ അനുജന്‍ കരംബീര്‍ സിധു എന്നിവരും പ്രൊഫഷണല്‍ ഷൂട്ടര്‍മാരാണ്. ഇരുവരും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

പങ്കാളി ഷൂട്ടര്‍

പങ്കാളി ഷൂട്ടര്‍

പിസ്റ്റള്‍ ഷൂട്ടറായ റൊണാക് പണ്ഡിറ്റാണ് ഹിനയുടെ ഭര്‍ത്താവ്. 2013 ലാണ് ഇവര്‍ വിവാഹിതരായത്.

Story first published: Tuesday, September 2, 2014, 11:58 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+