Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഗോള്‍ഡന്‍ ഡക്ക്... ഇന്ത്യക്ക് നാണംകെട്ട തോല്‍വി

അഡ്‌ലെയ്ഡ്: സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്നത് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒരു ശീലമാണോ... ഇങ്ങനെയാണെങ്കില്‍ ഈ ലോകകപ്പ് ഇന്ത്യക്ക് ഒരു ദു:സ്വപ്‌നമാകുമെന്ന് ഉറപ്പാണ്,

ഓസ്‌ട്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ടീം നല്‍കുന്ന സൂചനകള്‍ ഇതൊക്കെയാണ്. ബൗളിങില്‍ ഉദാരത കാട്ടുമ്പോള്‍ ബാറ്റിങില്‍ പിശുക്ക് കാണിക്കുന്ന പരാജയ രീതി ഇന്ത്യ തുടരുകയാണോ? 106 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റത്. ക്യാപ്റ്റന്‍ ധോണി ഗോള്‍ഡന്‍ ഡക്ക് ആയി പുറത്താവുകയും ചെയ്തു.

Dhoni

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 48.2 ഓവറില്‍ 371 റണ്‍സെടുത്തു ഓള്‍ ഔട്ട് ആയി. വാര്‍ണറുടേയും മാക്‌സ്വെല്ലിന്റേയും തകര്‍പ്പന്‍ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയക്ക് തുണയായത്. വാര്‍ണര്‍ 83 പന്തില്‍ 104 റണ്‍സെടുത്തപ്പോള്‍ മാക്‌സ്വെല്‍ ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു. വെറും 57 പന്തിലാണ് മാക്‌സ്വെല്‍ 122 റണ്‍സെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ട് പോകവെ കോലിയുടെ വിക്കറ്റ് വീണു. ധവാനം രഹാനേയും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യയെ തരക്കേടില്ലാത്ത നിലയില്‍ ആക്കിയത്.

എന്നാല്‍ ആദ്യം രഹാനേയും പിന്നീട് ധവാനും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലാണ്. ധവാന്‍ 59 ഉം, രഹാനെ 66 ഉം റണ്‍സെടുത്തു. ഒമ്പത് റണ്‍സെടുത്ത റെയ്‌ന റണ്‍ ഔട്ട് ആയതോടെ ക്രീസിലിറങ്ങിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി സത്യത്തില്‍ ഇന്ത്യന്‍ ടീമിനെ മാത്രമല്ല, ഓസ്‌ട്രേലിയക്കാരേയും ഞെട്ടിച്ചു. ഗോള്‍ഡന്‍ ഡക്ക് ആയി പുറത്തേക്ക്. കമ്മിന്‍സിന്റെ പന്തില്‍ സ്റ്റാര്‍ക്കിന് പിടികൊടുത്ത് ധോണി മടങ്ങി. അഞ്ച് റണ്‍സെടുത്ത് സ്റ്റുവര്‍ട്ട് ബിന്നിയും മടങ്ങി.

ആറാമനായി ഇറങ്ങിയ അന്പാട്ടി റായ്ഡുവാണ് സത്യത്തില്‍ ഇന്ത്യന്‍ നിരയില്‍ താരമായത്. നാല് ഫോറും നാല് സിക്സറും അടക്കം 42 പന്തില്‍ റായ്ഡു 53 റണ്‍സെടുത്തു. റായ്ഡുവും രവീന്ദ്ര ജഡേജയും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടുവരും എന്ന് പ്രതീക്ഷിച്ചെങ്കിലും അതും നടന്നില്ല. ഒടുവില്‍ 45.1 ഓവറില്‍ 265 റണ്‍സിന് എല്ലാവരും പുറത്തായി ഇന്ത്യ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി.

Story first published: Sunday, February 8, 2015, 16:35 [IST]
Other articles published on Feb 8, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+