വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒറിജിനലിനെ വെല്ലുന്ന കോലി; വിരാട് കോലിയുടെ പ്രതിമ ലോകകപ്പ് കഴിയുന്നതുവരെ ലോര്‍ഡ്‌സില്‍

ലണ്ടന്‍: മെഴുക് പ്രതിമകള്‍ക്ക് പേരുകേട്ട മാഡം ടുസാദ്സ് മ്യൂസിയത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ പ്രതിമ ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ലോകകപ്പ് കഴിയുന്നതുവരെ കോലിയുടെ പ്രതിമ സ്റ്റേഡിയത്തിലുണ്ടാകും. ഇന്ത്യന്‍ ടീമിന്റെ ഒഫീഷ്യല്‍ ഡ്രസ്സിലാണ് കോലിയുടെ പ്രതിമയുള്ളത്. പ്രതിമയുടെ ഷൂസും ഗ്ലൗസും കോലിതന്നെ സംഭാവന നല്‍കിയതാണ്.

viratkohli

വ്യാഴാഴ്ച തുടക്കമാകുന്ന ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയെല്ലാം വിരാട് കോലിയിലാണ്. ലോകകപ്പിനെത്തുന്നവരില്‍ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്ന് കരുതപ്പെടുന്ന കോലി ഫോമിലായാല്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇരട്ടിക്കും. ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ട് എന്നിവരാണ് ലോകകപ്പ് പ്രവചനക്കാരുടെ ഇഷ്ട ടീമുകള്‍.

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ഇനി സ്പാനിഷ് കരുത്ത്... മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസ് ടീമില്‍ ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സിന് ഇനി സ്പാനിഷ് കരുത്ത്... മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വസ് ടീമില്‍

ഫുട്ബോള്‍ താരം ലയണല്‍ മെസ്സി, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കപില്‍ ദേവ് എന്നിവരുടെ പ്രതിമകളും മ്യൂസിയത്തിലുണ്ട്. കായിക താരങ്ങള്‍, സിനിമാ താരങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന വ്യക്തികള്‍ എന്നിവരെയെല്ലാമാണ് പ്രതിമകള്‍ക്കായി തെരഞ്ഞെടുക്കുന്നത്. മ്യൂസിയത്തിന്റെ ലണ്ടന്‍ ആസ്ഥാനത്ത് ബോളിവുഡിലെ അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, മാധുരി ദീക്ഷിത്, കത്രീന കൈഫ് തുടങ്ങിയവര്‍ ഇടംനേടിയിട്ടുണ്ട്.

Story first published: Thursday, May 30, 2019, 14:05 [IST]
Other articles published on May 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X