Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിലെ ലോകകപ്പ് ഇന്ത്യയ്ക്ക് എളുപ്പമാകുമോ?; ആദ്യ ലോകകപ്പ് നേടാന്‍ ന്യൂസിലന്‍ഡും

ലോകകപ്പ് നേടാന്‍ ഇന്ത്യയും ന്യൂസിലന്‍ഡും | #CWC19 | Oneindia Malayalam

ലണ്ടന്‍: ഇംഗ്ലണ്ടില്‍ മെയ് 30ന് ആരംഭിക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ പ്രതീക്ഷകളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ലോക രണ്ടാം റാങ്കുകാരെന്ന ബഹുമതിയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയ്ക്ക് പക്ഷെ കാര്യങ്ങള്‍ എളുപ്പമാകില്ല. സമീപകാലത്തെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകകപ്പ് ഫേവറിറ്റുകളാണെങ്കിലും ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് വേണ്ടത്ര ആയുധങ്ങളുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

എല്ലാ ലോകകപ്പിലും മികച്ച ടീമുമായെത്തുന്ന ന്യൂസിലന്‍ഡ് ഇത്തവണയും ലോകകപ്പ് നേടാന്‍ പര്യാപ്തമായ ടീമുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. പതിവുപോലെ മികച്ച ഓള്‍റൗണ്ടര്‍മാരുള്ള ടീമിന് ആദ്യ ലോകകപ്പ് നേടാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും പരിചയസമ്പന്നരായ താരങ്ങളും ന്യൂസിലന്‍ഡിന് കാര്യങ്ങള്‍ എളുപ്പമാക്കിയേക്കും.

കോലിയും ധോണിയും

കോലിയും ധോണിയും

ക്യാപ്റ്റന്‍ വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് എംഎസ് ധോണിയുടെ സാന്നിധ്യം പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണ്. അതേസമയം, ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. പേസും സ്വിങ്ങും പിച്ചിലുണ്ടെങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് മുട്ടിടിക്കുന്ന പതിവ് കാഴ്ച ലോകകപ്പിലും കാണേണ്ടിവരുമോ എന്നാണ് ആരാധകരുടെയും ഭയം.

ഇന്ത്യന്‍ ടീമിലെ കരുത്തര്‍

കടലാസില്‍ കരുത്തരാണ് ഇന്ത്യന്‍ ടീം. സമാകാലികരില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോലി ഉള്‍പ്പെടുന്ന ബാറ്റിങ്‌നിര തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് ഒരിക്കല്‍ക്കൂടി ലോകകപ്പില്‍ ജേതാക്കളാകാം. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, എംഎസ് ധോണി എന്നിവരുടെ ബാറ്റിങ്ങും ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ഇന്ത്യ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റും നയിക്കും.

ലോകകപ്പ് നേടാന്‍ ന്യൂസിലന്‍ഡ്

ലോകകപ്പ് നേടാന്‍ ന്യൂസിലന്‍ഡ്

ന്യൂസിലന്‍ഡ് ടീമിന് ലോകകപ്പിലെത്തുമ്പോള്‍ പറയത്തക്ക ആധികളൊന്നുമില്ല. ലോകകപ്പില്‍ മിക്കപ്പോഴും പടിക്കല്‍ കലമുടയ്ക്കുന്നവരാണ് ന്യൂസിലന്‍ഡ്. കഴിവുള്ള കളിക്കാരുണ്ടാകുമ്പോഴും നിര്‍ണായക മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങി പലപ്പോഴും പുറത്തുപോകേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് ഫൈനലിലാണ് ന്യൂസിലന്‍ഡ് അടിയറവ് പറഞ്ഞത്.

ന്യൂസിലന്‍ഡ് ടീം

ഇത്തവണ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് കീഴില്‍ പരിചയസമ്പന്നരും യുവതാരങ്ങളും അണിനിരക്കുന്ന ടീമുമായാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. വില്യംസണെ കൂടാതെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ടോം ലതാം, കോളിന്‍ മണ്‍റോ, ഹെന്റി നിക്കോളാസ്, റോസ് ടെയ്‌ലര്‍ എന്നിവരാണ് ബാറ്റിങ്ങിലെ പ്രതീക്ഷകള്‍. ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ലോക്കി പെര്‍ഗുസണ്‍, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മാറ്റ് ഹെന്റി, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി എന്നിവര്‍ ബൗളിങ്ങിലും തിളങ്ങും.

Story first published: Monday, May 27, 2019, 14:45 [IST]
Other articles published on May 27, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+