Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പിനെ വിറപ്പിക്കുന്ന ബൗളര്‍മാര്‍

ധാക്ക: ട്വന്റി 20 ലോകകപ്പ് ആദ്യത്തെ ആഴ്ചയിലെത്തിയതേയുള്ളൂ. ബാറ്റ്‌സ്മാന്‍മാരുടെ കളി എന്ന് പേരുകേട്ട കുട്ടി ക്രിക്കറ്റില്‍ പക്ഷേ ബൗളര്‍മാരുടെ ആധിപത്യമാണ്. സ്പിന്നെന്നോ ഫാസ്റ്റെന്നോ വ്യത്യാസമില്ലാതെയാണ് ബൗളര്‍മാര്‍ ട്വന്റി 20 ലോകകപ്പില്‍ അരങ്ങ് തകര്‍ക്കുന്നത്.

അവസാന ഓവറില്‍ ജയിക്കാന്‍ വെറും 7 റണ്‍സ് മതിയായിരുന്ന ന്യൂസിലന്‍ഡിനെ ഡെയ്ല്‍ സ്റ്റെയ്‌നാണ് എറിഞ്ഞൊതുക്കിയത്. നാല് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റെയ്ന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത് രണ്ട് റണ്‍സിന്റെ അവിശ്വസനീയ ജയം.

കളിച്ച രണ്ട് കളിയിലും മാന്‍ ഓഫ് ദ മാച്ചായ ഇന്ത്യന്‍ ബൗളര്‍ അമിത് മിശ്രയെ പോലെ ലോകകപ്പിലെ താരമായ ബൗളര്‍മാര്‍ വേറെയുമുണ്ട്. അവരുടെ പട്ടികയിലേക്ക്.

ഡെയ്ല്‍ സ്റ്റെയ്ന്‍

ഡെയ്ല്‍ സ്റ്റെയ്ന്‍

ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍. ഒരോവറില്‍ ഏഴ് റണ്‍സ് മാത്രം മതിയായിരുന്ന കീവിസിനെ രണ്ട് റണ്‍സിന് ദക്ഷിണാഫ്രിക്ക തോല്‍പിച്ചത് സ്റ്റെയ്‌ന്റെ മികവിലാണ്. നാലോവറില്‍ 17 റണ്‍സിന് നാല് വിക്കറ്റായിരുന്നു സ്‌റ്റെയന്റെ സമ്പാദ്യം

അമിത് മിശ്ര

അമിത് മിശ്ര

കളിച്ചത് രണ്ട് കളി. രണ്ടിലും മാന്‍ ഓഫ് ദ മാച്ച്. ടീമിലേ ഉണ്ടാകില്ല എന്ന് കരുതിയ അമിത് മിശ്രയാണ് ലോകകപ്പില്‍ ഇന്ത്യയുടെ താരം. സ്പിന്നും വേരിയേഷനും കൊണ്ടാണ് മിശ്രയുടെ കളി.

ആഞ്ജലോ മാത്യൂസ്

ആഞ്ജലോ മാത്യൂസ്

അയര്‍ലന്‍ഡിനെ തച്ച് തകര്‍ത്ത നെതര്‍ലന്‍ഡ്‌സ് ശ്രീലങ്കയ്ക്ക് മുന്നില്‍ ഓളൗട്ടായത് വെറും 39 റണ്‍സിന്. രണ്ടാമത്തെ ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ മാത്യൂസായിരുന്നു ശ്രീലങ്കയുടെ കളിയിലെ താരം. മാത്യൂസ് ആകെ വീഴ്ത്തിയത് മൂന്ന് വിക്കററ്.

ലസിത് മലിംഗ

ലസിത് മലിംഗ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയില്‍ അവസാന രണ്ടോവറില്‍ വെറും 20 റണ്‍സ് മാത്രമേ ലങ്കയ്ക്ക് പ്രതിരോധിക്കാന്‍ ഉണ്ടായിരുന്നുള്ളൂ. കുലശേഖരയും മലിംഗയും ആ കളി ലങ്കയ്ക്ക് വേണ്ടി ജയിച്ചു. ജയിച്ചു എന്നുറപ്പിച്ച കളി ആഫ്രിക്കന്‍ ടീം തോറ്റത് അഞ്ച് റണ്‍സിന്.

മെന്‍ഡിസ്

മെന്‍ഡിസ്

പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്ന ബൗൡഗ് പ്രകടനമാണ് സ്പിന്നര്‍ അജാന്ത മെന്‍ഡിസ് ലോകകപ്പില്‍ കാഴ്ച വെക്കുന്നത്. നെതര്‍ലന്‍ഡ്‌സിനെതിരായ കളിയില്‍ മൂന്ന് വിക്കറ്റാണ് മെന്‍ഡിസ് കറക്കി വീഴ്ത്തിയത്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

മൂന്നോവറില്‍ ഭുവനേശ്വര്‍ കുമാര്‍ വിട്ടുകൊടുത്തത് വെറും മൂന്ന് റണ്‍സ്. അതും കൂറ്റനടിക്കാരായ ക്രിസ് ഗെയ്‌ലിനും സ്മിത്തിനും എതിരെ. ഭുവി നല്‍കിയ മികച്ച തുടക്കമാണ് വിന്‍ഡീസിനെ തോല്‍പിക്കാന്‍ ഇന്ത്യയെ സഹായിച്ചത്

Story first published: Tuesday, March 25, 2014, 16:26 [IST]
Other articles published on Mar 25, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+