വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പ്രായം തോല്‍ക്കുന്ന സിക്‌സറുകള്‍; ലോകകപ്പില്‍ പുതിയ ലോക റെക്കോര്‍ഡുമായി ഗെയ്ല്‍

ലോകകപ്പില്‍ പുതിയ റെക്കോര്‍ഡുമായി ഗെയ്ല്‍ | Oneindia Malayalam,

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാനെ നിലംപരിശാക്കിയ മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരിലാക്കി വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍. മത്സരത്തില്‍ 34 പന്തില്‍ നിന്നും 50 റണ്‍സെടുത്ത ഗെയ്ല്‍ 6 ബൗണ്ടറികളും 3 സിക്‌സറുകളും നേടിയിരുന്നു. ഇതോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന കളിക്കാരനെന്ന ബഹുമതി ഗെയ്‌ലിന് സ്വന്തമായി.

അണ്ടര്‍ 20 ലോകകപ്പ്; അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി, കൊറിയ നോക്കൗട്ടില്‍അണ്ടര്‍ 20 ലോകകപ്പ്; അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി, കൊറിയ നോക്കൗട്ടില്‍

ടൂര്‍ണമെന്റിന് മുന്‍പ് 37 സിക്‌സറുകളുമായി റെക്കോര്‍ഡ് എബി ഡിവില്ലിയേഴ്‌സുമായി പങ്കുവെക്കുകയായിരുന്നു ഗെയ്ല്‍. ആദ്യ മത്സരത്തില്‍തന്നെ മൂന്ന് സിക്‌സറുകള്‍ നേടിയതോടെ സിക്‌സറുകളുടെ എണ്ണം 40 ആക്കി ഉയര്‍ത്തിയ ഗെയ്ല്‍ റെക്കോര്‍ഡ് ഒറ്റയ്ക്ക് സ്വന്തമാക്കുകയും ചെയ്തു. എബി ഡിവില്ലിയേഴ്‌സ് 22 ഇന്നിങ്‌സുകളില്‍നിന്നാണ് 37 സിക്‌സറുകള്‍ നേടിയതെങ്കില്‍ ഗെയ്ല്‍ ഇതുവരെയായി 26 ഇന്നിങ്‌സുകള്‍ കളിച്ചു.

ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകരില്ല

ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകരില്ല

ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡ് അടുത്തകാലത്തൊന്നും തകര്‍ക്കപ്പെടുകയില്ലെന്ന് ഉറപ്പാണ്. കാരണം, സിക്‌സറുകളെ എണ്ണത്തില്‍ ആദ്യ പത്തിലുള്ള ഒരു കളിക്കാരന്‍പോലും ഇപ്പോള്‍ ലോകകപ്പില്‍ ഇല്ല. റിക്കി പോണ്ടിങ്(31), ബ്രെണ്ടന്‍ മക്കുല്ലം(29), സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ജയസൂര്യ എന്നിവര്‍(27), സൗരവ് ഗാംഗുലി(25), മാത്യു ഹെയ്ഡന്‍(23), വിവിയന്‍ റിച്ചാര്‍ഡ്‌സ്(22) എന്നിവരാണ് മൂന്നുമുതലുള്ള സ്ഥാനങ്ങളില്‍.

ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമില്‍

ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമില്‍

ഏകദിനത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയാണ് ഗെയ്ല്‍. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളിലും 50 റണ്‍സിന് മുകളിലെടുക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദിന് പിറകിലാണ് ഗെയ്ല്‍. മിയാന്‍ദാദ് 1987ല്‍ തുടര്‍ച്ചയായ ഒന്‍പത് ഇന്നിങ്‌സുകളില്‍ 50 റണ്‍സോ അതിന് മുകളിലോ നേടിയിട്ടുണ്ട്.

വിന്‍സീഡ് പാക്കിസ്ഥാന്‍ സ്‌കോര്‍

വിന്‍സീഡ് പാക്കിസ്ഥാന്‍ സ്‌കോര്‍

നേരത്തെ, ഏഴുവിക്കറ്റിനാണ് വിന്‍ഡീസ് പാക്കിസ്ഥാനെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 21.4 ഓവറില്‍ വെറും 105 റണ്‍സിന് പുറത്തായപ്പോള്‍ 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യത്തിലെത്തി. ക്രിസ് ഗെയ്ല്‍ (50) മിന്നിയപ്പോള്‍ നിക്കോളാസ് പ്യുറാനാണ് (19 പന്തില്‍ 34*) ഗെയ്ലിനെക്കൂടാതെ തകര്‍ത്തടിച്ചതാരം.


Story first published: Saturday, June 1, 2019, 9:58 [IST]
Other articles published on Jun 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X