Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ഇവര്‍ ഉറപ്പിച്ചു, ഇന്ത്യക്ക് ഇവരെ പരാജയപ്പെടുത്തണം, നോക്കൗട്ട് സസ്‌പെന്‍സ് ഇങ്ങനെ

ഇവര്‍ സെമി ഉറപ്പിച്ച ടീമുകൾ

ലണ്ടന്‍: ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പോരാട്ടം കടുപ്പമായി കൊണ്ടിരിക്കുകയാണ്. ദിവസവും ആദ്യ നാല് സ്ഥാനക്കാര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയതോടെ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനം ഏകദേശം ഉറപ്പായിരിക്കുകയാണ്. എന്നാല്‍ മൂന്നും നാലും സ്ഥാനങ്ങള്‍ക്കായുള്ള പോരാട്ടം അമ്പരപ്പിക്കും വിധം ശക്തമായി കൊണ്ടിരിക്കുകയാണ്. ആദ്യ നാലിന് പുറത്തുള്ള രണ്ട് ടീമുകള്‍ക്ക് ഇവിടെ എത്താനുള്ള സാധ്യത ബാക്കി നില്‍ക്കുന്നു.

ഇന്ത്യക്ക് ഇവിടെ ആദ്യ രണ്ടില്‍ ഉറച്ച് നില്‍ക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. അതേസമയം അത്ര എളുപ്പമല്ല അക്കാര്യം. നിര്‍ണായക മത്സരങ്ങള്‍ കഴിഞ്ഞെന്ന് ഇന്ത്യക്ക് ആശ്വസിക്കാം. പക്ഷേ അങ്ങനെ എളുപ്പത്തില്‍ ജയിക്കാമെന്ന് ഇന്ത്യ കരുതിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോവുകയും ചെയ്യും. ഇന്ത്യയുടെ മുന്നില്‍ ഏറ്റവും വലിയൊരു മത്സരം ബാക്കി നില്‍ക്കുന്നുണ്ട്. ഓസ്‌ട്രേലിയക്ക് മുന്നിലും അത്തരം വെല്ലുവിളികള്‍ ബാക്കിയുണ്ട്.

ഇവര്‍ ഉറപ്പിച്ചു

ഇവര്‍ ഉറപ്പിച്ചു

ഓസ്‌ട്രേലിയയും ഇന്ത്യയും നോക്കൗട്ട് ഉറപ്പിച്ച ടീമുകളാണ്. അത് അടുത്ത മത്സരങ്ങള്‍ ഉറപ്പിക്കും. ഓസ്‌ട്രേലിയ ഇന്ത്യയൊഴിച്ചുള്ള ടീമുകളെ പരാജയപ്പെടുത്തിയ രീതിയാണ് ഇക്കാര്യം ഉറപ്പിക്കുന്നത്. ഓസ്‌ട്രേലിയ എട്ട് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. പാകിസ്താനെയും ശ്രീലങ്കയെയും ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയ രീതി അമ്പരിപ്പിക്കുന്നതായിരുന്നു. അതേസമയം ഇന്ത്യ മൂന്ന് മത്സരങ്ങളും എതിരാളികള്‍ക്ക് യാതൊരു അവസരവും നല്‍കാതെയാണ് വിജയിച്ചത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയങ്ങളാണ് ആധികാരികം. എല്ലാ മേഖലയും ഫോമിലുമാണ്.

രണ്ട് സ്ഥാനങ്ങളില്‍ പോരാട്ടം

രണ്ട് സ്ഥാനങ്ങളില്‍ പോരാട്ടം

മൂന്നും നാലും സ്ഥാനങ്ങളിലാണ് ഉറപ്പായും പോരാട്ടം നടക്കുന്നത്. ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഈ സ്ഥാനങ്ങളില്‍. പക്ഷേ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്റ് വമ്പന്‍ ടീമുകളെയാണ് നേരിടേണ്ടത്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ടീമുകള്‍ക്കെതിരെ ന്യൂസിലന്റ് ഇതുവരെ കളിച്ചിട്ടില്ല. ടീമിന്റെ നിലവിലെ ഫോം കാരണം ആദ്യ നാലില്‍ സ്ഥിരമായി തുടരാനാവുമോ എന്ന് കണ്ടറിയണം. ബംഗ്ലാദേശിനെതിരെ ടീമിന്റെ പ്രകടനം സംശയാസ്പദമാണ്. വമ്പന്‍ ടീമുകളെ ഇതുവരെ അവര്‍ നേരിട്ടിട്ടില്ല. അതേസമയം ഇംഗ്ലണ്ട് എല്ലാ തരത്തിലും ഫോമിലാണ്. പാകിസ്താനെതിരായ തോല്‍വി വമ്പന്‍ ടീമുകളെ ഇംഗ്ലണ്ടിന് പരാജയപ്പെടുത്താനാവുമോ എന്ന് സംശയമുണ്ടാക്കുന്നുണ്ട്.

ഇന്ത്യക്ക് ഒരേയൊരു വെല്ലുവിളി

ഇന്ത്യക്ക് ഒരേയൊരു വെല്ലുവിളി

ഇന്ത്യക്ക് ഇനിയുള്ള പ്രധാന മത്സരം ഇംഗ്ലണ്ടിനെതിരെയാണ്. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ ഇംഗ്ലണ്ടിനെ ഇന്ത്യ പരാജയപ്പെടുത്തിയാല്‍ ആദ്യ രണ്ട് ഇന്ത്യക്ക് ഉറപ്പിക്കാം. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെ ഇന്ത്യ വെല്ലുവിളി നേരിടുന്നില്ല. അതേസമയം ഇന്ത്യക്ക് എളുപ്പത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനാവുമെന്ന് ഉറപ്പില്ല. ഇംഗ്ലണ്ട് വിജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ അടിമുടി മാറ്റം വരാം. ആദ്യ സ്ഥാനത്തേക്ക് ഇംഗ്ലണ്ട് എത്താനും സാധ്യതയുണ്ട്. അതേസമയം ഓസ്‌ട്രേലിയക്കെതിരെ ഇതിന് വിജയം ആവശ്യമാണ്.

സാധ്യത ഇങ്ങനെ

സാധ്യത ഇങ്ങനെ

വെസ്റ്റിന്‍ഡീസിനും പാകിസ്താനും ടൂര്‍ണമെന്റില്‍ വിദൂര സാധ്യത നിലനില്‍ക്കുന്നുണ്ട്. വിന്‍ഡീസ് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക് ടൂര്‍ണമെന്റില്‍ പിടിച്ച് നില്‍ക്കാം. അടുത്ത മത്സരത്തില്‍ ന്യൂസിലന്റിനെ പരാജയപ്പെടുത്തിയാല്‍ ആദ്യ നാലിലേക്ക് മുന്നേറാന്‍ വിന്‍ഡീസിന് സാധിക്കും. സന്നാഹ മത്സരത്തില്‍ കിവീസിനെ തകര്‍ത്ത് വിട്ടിട്ടുണ്ട് വിന്‍ഡീസ്. പാകിസ്താന് ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കണം. കടുപ്പമാണെങ്കിലും നടക്കാത്ത കാര്യമല്ല. അതേസമയം ന്യൂസിലന്റാണ് ഇതില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത്. ഇനിയുള്ളതെല്ലാം കടുപ്പമേറിയ മത്സരങ്ങളാണ്.

Story first published: Monday, June 17, 2019, 15:37 [IST]
Other articles published on Jun 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+