Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് ശര്‍മയ്‌ക്കൊപ്പം ഒരു പെണ്‍കുട്ടി, ആരാണത്?

പെര്‍ത്ത്: വിരാട് കോലി അനുഷ്‌ക ബന്ധം പോലെ മാധ്യമങ്ങളും ആരാധകരും പാടി നടക്കാത്ത ചില പ്രണയങ്ങളും ക്രിക്കറ്റില്‍ ഉണ്ടാകാറുണ്ട്. ഹര്‍ഭജന്‍ സിംഗ് നടി ഗീത ബസ്രയുമായി പ്രണയത്തിലായിരുന്നു എന്ന കാര്യം ആളുകള്‍ അറിഞ്ഞത് ഇപ്പോഴാണ്. അപ്പോഴേക്കും അവരുടെ വിവാഹവും ഉറപ്പിച്ചിരുന്നു. ധോണിയും സാക്ഷിയും നേരത്തെ അറിയുമായിരുന്നെങ്കിലും അക്കാര്യവും രഹസ്യമായിരുന്നു.

ഓപ്പണര്‍ രോഹിത് ശര്‍മയാണ് ലോകകപ്പിനിടെയിലെ പ്രണയ ഗോസിപ്പ് കഥയിലെ പുതിയ വില്ലന്‍. ഇന്ത്യന്‍ ടീമിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ് മുബൈക്കാരനായ രോഹിത്. പ്രായവും കൃത്യം. 27 വയസ്സ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിനിടെ രോഹിതിനൊപ്പം ഒരു പെണ്‍കുട്ടിയെ കൂടി കണ്ടതാണ് കഥകള്‍ പരത്തിയത്.

rohit-sharma

പെര്‍ത്തിലാണ് ഇരുവരെയും ആദ്യമായി ഒരുമിച്ച് കണ്ടത്. ടീം ഇന്ത്യ താമസിക്കുന്ന ഹോട്ടലിന് വെറും 100 മീറ്റര്‍ മാത്രം മാറിയാണത്രെ ഈ പെണ്‍കുട്ടി താമസിക്കുന്നത്. ഫ്രേസേഴ്‌സ് സ്വീറ്റില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ രോഹിത് ഇടക്കിടെ ഇവിടെയെത്താറുണ്ടത്രെ. വിരാട് കോലി, ശിഖര്‍ ധവാന്‍ തുടങ്ങിയ കൂട്ടുകാര്‍ക്കൊപ്പം രോഹിത് പെണ്‍കുട്ടിക്ക് ഒരു ഡിന്നര്‍ ഒരുക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പില്‍ യു എ ഇയ്‌ക്കെതിരായ മാച്ചിന് തലേ ദിവസമാണ് താരത്തെ പെണ്‍കുട്ടിക്കൊപ്പം കണ്ടെത്തിയത്. ഭാര്യമാരും ഗേള്‍ഫ്രണ്ട്‌സും വേണ്ട എന്ന് ബി സി സി ഐ കളിക്കാരോട് കര്‍ശനമായി പറഞ്ഞിരിക്കുന്നതിന് ഇടെയാണ് ഇതെന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഐ പി എല്ലില്‍ കോടികള്‍ കൊയ്യുന്ന താരങ്ങളില്‍ ഒരാളാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത്.

Story first published: Saturday, March 7, 2015, 12:30 [IST]
Other articles published on Mar 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+