1 ഇന്നിംഗ്‌സില്‍ 4 ഗോള്‍ഡന്‍ ഡക്ക്, ഇത് ലോകകപ്പിലെ റെക്കോര്‍ഡ്
സിഡ്‌നി: ആദ്യ മൂന്ന് ദിവസത്തെ കളികള്‍ കണ്ടാല്‍ ഈ ലോകകപ്പ് ബാറ്റ്‌സ്മാന്‍മാര്‍ സ്വന്തമാക്കും എന്നാണ് തോന്നുക. മൂന്ന് ദിവസവും ആദ്യം ബാറ്റ് ചെയ്തവര്‍ 300 റണ്‍സിന് മേല്‍ അടിച്ചു. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം അയര്‍ലന്‍ഡ് പാട്ടുംപാടി അടിച്ച് ജയിച്ചതോടെ ഈ തോന്നല്‍ ഉറച്ചു. എന്നാല്‍ ന്യൂസിലന്‍ഡ് - സ്‌കോട്‌ലന്‍ഡ് കളിയോടെ ആ ധാരണ മാറി.
ഒന്നിന് പുറകെ ഒന്നായി സ്‌കോട്‌ലന്‍ഡിന്റെ 5 കളിക്കാരാണ് പൂജ്യത്തിന് പുറത്തായത്. ഇതില്‍ 4 പേരും ഗോള്‍ഡന്‍ ഡക്ക്. ഒരിന്നിംഗ്‌സില്‍ 4 പേര്‍ നേരിട്ട ആദ്യ പന്തില്‍ പുറത്താകുന്നത് ലോകകപ്പിലെ റെക്കോര്‍ഡാണ്. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ രണ്ടേ രണ്ട് തവണ മാത്രമേ ഇത് മുന്‍പ് സംഭവിച്ചിട്ടുള്ളൂ. 4 പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് 36.2 ഓവറില്‍ വെറും 142 റണ്‍സിന് പുറത്തായി. കലം മക്ലിയോഡ്, ഹാമിഷ് ഗാര്‍ഡിനര്‍, പ്രെസ്റ്റോണ്‍ മോമ്‌സണ്‍, ഇയാന്‍ വാര്‍ഡ്‌ലോ എന്നിവരാണ് നേരിട്ട ആദ്യ പന്തില്‍ പുറത്തായത്. മറ്റൊരു പൂജ്യക്കാരനായ മജീദ് ഹഖ് ആദ്യ പന്തില്‍ പുറത്താകുന്ന നാണക്കേടില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടു. രണ്ടാം പന്തിലാണ് കക്ഷി ഔട്ടായത്.
143 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കീവിസിനെ സ്‌കോട്‌ലന്‍ഡ് ബൗളര്‍മാര്‍ ശരിക്കും ഞെട്ടിച്ചു. ഇത്തിരിപ്പോന്ന ലക്ഷ്യത്തിലെത്തുമ്പോഴേക്കും 7 വിക്കറ്റാണ് അവര്‍ക്ക് നഷ്ടമായത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ന്യൂസിലന്‍ഡിന്റെ രണ്ടാമത്തെ വിജയമാണ് ഇത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയോടാണ് കീവീസ് ജയിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications