യുഎഇക്കെതിരെ ഷമിയില്ല; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി
പെര്‍ത്ത്: ലോകകപ്പിലെ വിജയപരമ്പര തുടരാന്‍ ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. യു എ ഇക്കെതിരായ മത്സരത്തിന് മുമ്പായി ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതാണ് ഇന്ത്യന്‍ ടീമിന് തിരിച്ചടിയായിരിക്കുന്നത്. ദുര്‍ബലര്‍ എന്ന് പഴികേട്ട ഇന്ത്യന്‍ ബൗളിംഗ് ലോകകപ്പില്‍ ഇതുവരെ ഉജ്വല പ്രകടനമാണ് പുറത്തെടുത്തത്. അതിന് ചുക്കാന്‍ പിടിച്ചതാകട്ടെ ദില്ലിക്കാരനായ മുഹമ്മദ് ഷമിയും.
കാലിലെ പരിക്കാണ് ഷമിക്ക് വില്ലനായിരിക്കുന്നത്. കഴിഞ്ഞ രണ്ട് കളികളിലായി 6 വിക്കറ്റുകള്‍ ഷമി വീഴ്ത്തിക്കഴിഞ്ഞു. പാകിസ്താനെതിരെ നാല് വിക്കറ്റ് വീഴ്ത്തിയ ഷമി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും മികച്ച പ്രകടനം ആവര്‍ത്തിച്ചു. രണ്ട് വിക്കറ്റുകളാണ് ഷമി അവര്‍ക്കെതിരെ എടുത്തത്. ഷമിയില്ലെങ്കില്‍ ബൗളിംഗിലെ മികച്ച പ്രകടനം തുടരാന്‍ ഇന്ത്യ കുറച്ച് കഷ്ടപ്പെടും എന്നുറപ്പ്.
എന്തുകൊണ്ടാണ് ഷമിയുടെ നഷ്ടം ഇന്ത്യയ്ക്ക് പ്രശ്‌നമാകുക എന്ന് നോക്കൂ.

ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍
രണ്ട് കളിയില്‍ 6 വിക്കറ്റ് എന്ന കണക്ക് മാത്രം മതി ലോകകപ്പില്‍ ഷമി ഇന്ത്യയ്ക്ക് എത്ര വിലപ്പെട്ടവനാണ് എന്നറിയാന്‍. ന്യൂബോള്‍ കിട്ടിയതോടെ ഷമി ആകെ മാറി. 140 ന് മേല്‍ വേഗതയും കണിശതയുമാണ് ഷമിയുടെ കരുത്ത്.

ഇക്കോണമി കണ്ടാല്‍ ഞെട്ടും
തല്ല് വാങ്ങി മടുക്കുന്നവരെന്നാണ് ഇന്ത്യന്‍ ബൗളര്‍മാരുടെ വിശേഷണം. എന്നാല്‍ ലോകകപ്പില്‍ ഷമിയുടെ ഇക്കോണമി നോക്കൂ. വെറും 3.82. ശരാശരി 10.8 17 ഓവര്‍ പന്തെറിഞ്ഞ ഷമി 65 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതില്‍ രണ്ട് മെയ്ഡന്‍.

ബെസ്റ്റ് പാകിസ്താനെതിരെ
വെങ്കിടേഷ് പ്രസാദിനെ പോലെ തന്നെ പാകിസ്താനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബൗളറാണ് ഷമി. 34 റണ്‍സിന് 4 വിക്കറ്റ് വീഴ്ത്തി. സെഞ്ചുറി നേടിയ കോലി മാന്‍ ഓഫ് ദ മാച്ചായെങ്കിലും ഇന്ത്യയെ കളി ജയിപ്പിച്ചത് ഷമിയാണ്.

നിലവില്‍ ഒന്നാം നമ്പര്‍
നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറാണ് ഷമി. 42 ഏകദിനത്തില്‍ നിന്നും 76 വിക്കറ്റുകള്‍ ഷമിയുടെ പേരിലുണ്ട്. 24 വയസ്സേ ആയിട്ടുള്ളൂ ഷമിക്ക്.

പകരം ആര് വരും
ഭുവനേശ്വര്‍ കുമാര്‍ ഷമിക്ക് പകരം വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വിംഗില്‍ മികച്ചവനാണെങ്കിലും ഷമിയുടെ വേഗത ഭുവിക്കില്ല.

യാദവിന് പണി കൂടും
ഉമേഷ് യാദവ് വിട്ടുകൊടുക്കുന്ന റണ്‍സുകള്‍ ഷമിയുടെ മികച്ച ഓവറുകളാണ് അഡ്ജസ്റ്റ് ചെയ്ത് പോന്നിരുന്നത്. ഷമി ഇല്ലാതാകുന്നതോടെ ഓപ്പണര്‍ ഉമേഷ് യാദവിന് ഇരട്ടിപ്പണിയാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications