Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാണ് പാകിസ്താന്റെ ബൗളിംഗ്, ദക്ഷിണാഫ്രിക്ക ചൂളിപ്പോയി

ഓക്‌ലന്‍ഡ്: ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ പാകിസ്താന്റെ ഫാസ്റ്റ് ബൗളിംഗ് വിസ്മയം. 223 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ കരുത്തന്മാരെ വെറും 202 റണ്‍സിന് പാക് ബൗളര്‍മാര്‍ കൂടാരം കയറ്റി. വിജയം 29 റണ്‍സിന്. അഞ്ച് കളികളില്‍ 3 ജയത്തോടെ പാകിസ്താന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി.

മുഹമ്മദ് ഇര്‍ഫാന്‍, വഹാബ് റിയാസ്, റഹാത് അലി എന്നീ ഫാസ്റ്റ് ബൗളര്‍മാരാണ് പാകിസ്താന്റെ അത്ഭുത വിജയം ഒരുക്കിയത്. ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സ് ക്രീസില്‍ നില്‍ക്കവേ 40 ല്‍ താഴെ റണ്‍സ് മാത്രം മതിയായിരുന്നു ജയിക്കാന്‍. എന്നാല്‍ പതിവ് പോലെ അവര്‍ പടിക്കല്‍ കലമുടച്ചു. 77 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സ് മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ജയത്തിന് വേണ്ടി ശ്രമിച്ചത്.

pakistancricket

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാമത്തെ ഓവറില്‍ തന്നെ തിരിച്ചടി കിട്ടി. ആദ്യപന്തില്‍ ക്വിന്റന്‍ ഡി കോക് പുറത്ത്. സ്‌കോര്‍ 1ന് 0. പിന്നെ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി. ആംല 38, ഡുപ്ലിസി 27 എന്നിവര്‍ മാത്രമാണ് കാര്യമായ സംഭാവന നല്‍കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പാകിസ്താന് വേണ്ടിയും ക്യാപ്റ്റനാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 56 റണ്‍സെടുത്ത മിസ്ബ ഉള്‍ ഹഖാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍. 49 പന്തില്‍ 49 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് 6 ക്യാച്ചുകളും എടുത്തു. സര്‍ഫ്രാസാണ് മാന്‍ ഓഫ് ദ മാച്ച്. ഗ്രൂപ്പ് ബിയില്‍ 6 പോയിന്റോടെ ദക്ഷിണാഫ്രിക്കയ്ക്ക് തൊട്ടുപിന്നിലാണ് പാകിസ്താന്‍.

Story first published: Saturday, March 7, 2015, 14:21 [IST]
Other articles published on Mar 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+