105*, 117*, 104, 124: സങ്കക്കാരയ്ക്ക് റെക്കോര്‍ഡ് സെഞ്ചുറികള്‍!
തുടര്‍ച്ചയായ 4 സെഞ്ചുറികള്‍. അതും ലോകകപ്പ് ക്രിക്കറ്റില്‍. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര എന്ന ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍ അത്ഭുതക്കളി തുടരുകയാണ്. ഗ്രൂപ്പ് എയില്‍ സ്‌കോട്‌ലന്‍ഡിനെതിരെ ആണ് സങ്ക ലോകകപ്പിലെ തന്റെ നാലാമത്തെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഗ്രൂപ്പില്‍ ലങ്കയുടെ അവസാനത്തെ കളിയാണ് ഇത്.
86 പന്തില്‍ 9 ഫോറും 3 സിക്‌സും ചന്തം ചാര്‍ത്തിയ സങ്കയുടെ തുടര്‍ച്ചയായ നാലാം സെഞ്ചുറിക്ക്. കൂട്ടുകാരന്‍ ദില്‍ഷനും വെറുതെയാക്കിയില്ല. ദില്‍ഷനും അടിച്ചു ലോകകപ്പില്‍ നാലാമത്തെ സെഞ്ചുറി. തുടര്‍ച്ചയായി അല്ല എന്ന് മാത്രം. സങ്കക്കാരയുടെ ഈ ലോകകപ്പിലെ അത്ഭുത പ്രകടനം ഇങ്ങനെയാണ്.

തുടക്കം ബംഗ്ലാദേശിനോട്
ബംഗ്ലാദേശിനെതിരെ 105 നോട്ടൗട്ടോടെയാണ് സങ്ക ലോകകപ്പിലെ സെഞ്ചുറി പരമ്പര തുടങ്ങിയത്. കളി ലങ്ക ജയിച്ചു

ഇംഗ്ലണ്ടിനോടും
ഇംഗ്ലണ്ടിനെതിരെയായിരുന്നു അടുത്ത 100. നൂറല്ല 117 നോട്ടൗട്ട്. ആ കളിയും ലങ്ക തന്നെ ജയിച്ചു

ഓസ്‌ട്രേലിയയോട് തോറ്റു
മാര്‍ച്ച് എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരായ സെഞ്ചുറിയോടെ സങ്ക പുതിയ റെക്കോര്‍ഡിട്ടു. പക്ഷേ കളി ശ്രീലങ്ക തോറ്റുപോയി

സ്‌കോട്‌ലന്‍ഡിനെതിരെ വീണ്ടും
വെറും 89 പന്തിലാണ് സങ്ക സ്‌കോട്‌ലന്‍ഡിനെതിരെ മൂന്നക്കത്തിലെത്തിയത്. ഇതൊരു സര്‍വ്വകാല ലോകറെക്കോര്‍ഡ് കൂടിയാണ്..
Read in Kannada: ಸತತ ನಾಲ್ಕನೇ ಶತಕ ಸಿಡಿಸಿದ ಸಂಗಕ್ಕಾರ ದಾಖಲೆ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications