ലോകകപ്പ് ക്രിക്കറ്റിന്റെ ഒളിംപിക്‌സോ...
ദുബായ്: ജനകീയമായ കളിയാണെങ്കിലും ഒളിംപിക്‌സില്‍ ഇനമല്ല ക്രിക്കറ്റ്. എന്നാല്‍ ക്രിക്കറ്റിന് സ്വന്തമായി ഒരു ഒളിംപിക്‌സ് ഉണ്ട്. അതെ, ക്രിക്കറ്റിന്റെ മഹാമഹമാണ് 4 വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന ലോകകപ്പ് - പറയുന്നത് മറ്റാരുമല്ല, ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായിരുന്ന സാക്ഷാല്‍ ജവഗല്‍ ശ്രീനാഥ്.
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ എഴുതിയ കോളത്തിലാണ് ശ്രീനാഥ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കളി വിലയിരുത്താന്‍ ഓരോ കളിക്കാരനും കിട്ടുന്ന അവസരം എന്നാണ് ശ്രീനാഥ് ലോകകപ്പിനെ വിളിക്കുന്നത്. പ്രധാനപ്പെട്ട കളിക്കാരില്‍ പലര്‍ക്കും ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ ഇടം നഷ്ടമായിട്ടുണ്ട്.

അത് മാത്രം മതി ലോകകപ്പിന്റെ പ്രാധാന്യം മനസിലാകാന്‍. എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് എന്നത് ക്രിക്കറ്റിന്റെ ഒളിംപിക്‌സാണ്. 1992 മുതല്‍ 2003 വരെയുള്ള നാല് ലോകകപ്പുകളില്‍ ശ്രീനാഥ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 44 വിക്കറ്റുകളോടെ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ എടുത്ത ഫാസ്റ്റ് ബൗളര്‍ എന്ന ഇന്ത്യന്‍ റെക്കോര്‍ഡിന് ഉടമയാണ് ശ്രീ. സഹീര്‍ഖാനും ലോകകപ്പില്‍ 44 വിക്കറ്റുകളുണ്ട്.
ലോകകപ്പില്‍ പാകിസ്താനെതിരായ വിജയങ്ങള്‍ മധുരതരമാണ് എന്നും ശ്രീനാഥ് പറഞ്ഞു. നാല് തവണ ശ്രീനാഥ് പാകിസ്താനെതിരെ ലോകകപ്പ് കളിച്ചു. നാലും ജയിച്ചു. ഐ സി സിയുടെ റഫറിയാണ് കര്‍ണാടക സ്വദേശിയായ ശ്രീനാഥ് ഇപ്പോള്‍. ഫെബ്രുവരി 15 ന് പാകിസ്താനെതിരെയാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications